കുറച്ച് കാലമായി മൂസ്സാക്ക വെക്കേഷൻ സബന്ധിച്ച് നാട്ടിലായിരുന്നു. എന്തായാലും ഞമ്മള്‍ തിരിച്ച് വന്നിരിക്കുന്നു. പല കളികൾ കാണാനും കളിക്കാനും. ബൂലോകമണെങ്കിൽ നല്ല നല്ല വാർത്തകളുമായി മുന്നേറുന്ന കാഴ്ചയാണ്‍ കാണുന്നത്. എന്തായാലും തൊടുപുഴ മീറ്റ്, വിശാലന്റെ തിരുച്ച് വരവ്, കൈതമുള്ളിന്റെ വരവ് എന്നിവയൊക്കെ നമ്മുക്ക് നല്ല വർത്തമാനങ്ങൾ കേൾക്കാൻ കഴിഞ്ഞു. അതേ പോലെ ഞമ്മന്റെ വിചിത്രലോകത്തിന്റെ മൊയ്‌ലാളിയെ പോലീസ് പൊക്കുകയും ചെയ്തു. ഇനിയുള്ള മതവിദ്വേഷികൾക്ക് ഒക്കെ ഇതൊരു പാഠമായിരിക്കട്ടെ. അന്യന്റെ ജാതിയെ കുറ്റപെടുത്തുന്ന തരത്തിലുള്ള എല്ലാവർക്കും ഇതുപോലുള്ള കഷായം കിട്ടട്ടെ. വെറുതെ ഇരിക്കുന്ന ചന്തിയെ ചുണ്ണാമ്പ് തേച്ച് പൊള്ളിക്കേണ്ട ആവശ്യവുമുണ്ടോ?.
പുതിയതായി കുറെ നല്ല ബ്ലോഗേഴ്സിന്റെ വരവും ഇപ്പള‌് കാണുന്നുണ്ട്. അതിൽ ഏറ്റവും വെറുപ്പ് ഉളവാക്കുന്ന സംഭവം പ്രണയ കവിതകളാണ്‍. എന്തിനാണു മക്കളെ ഇങ്ങനെ കവിതയെ കൊല്ലുന്നത്. നിങ്ങൾ പ്രണയത്തിൽ നിന്ന് ഒന്ന് മാറ്റി പിടിക്കൂ. ആ വിവരം ജയൻ ഡാക്കിട്ടർ, സോന എന്നീ ബ്ലോഗേഴ്സ് പലയിടത്തും സൂചിപ്പിക്കുന്നതും കണ്ടു. എന്റെ കവികളെ നിങ്ങൾക്ക് എത്ര നല്ല വേറെ വിഷയങ്ങളുണ്ട്. രാമചന്ദ്രൻ വെട്ടിക്കാട്ടിന്റെ കവിതകൾ നോക്കൂ. എന്തു നല്ല ആശയങ്ങൾ. അഞ്ച് പത്ത് പ്രണയകവിതകൾ വരെ ഒരേ മാസം പോസ്റ്റ് ചെയ്ത ബ്ലോഗെഴ്സ് ഉണ്ട്.
മനസ്സ്, വിരഹം, പ്രണയം, ഹൃദയം, അകതാര്, യാത്ര, മധുരം, പ്രാണൻ, സ്വപ്നം, പിരിഞ്ഞു. ഇത്രയും വാക്കുകളുടെ പല വിധ മസലക്കൂട്ട്. കോഴിയെ കൊണ്ട് ചിക്കൻ 65, ചിക്കൻ ചുക്ക, ചിക്കൻ മസാല, ചിക്കൻ കോപ്പ് അങ്ങനെ പല വിധ സാധനങ്ങൾ ഉണ്ടാക്കുന്നത് പോലെ പ്രണയം എന്ന കോഴിയെകൊണ്ട് ഉപ്പും മുളകും ഇല്ലാത്ത നിരവധി കറികൾ. എന്തിനീ ക്രൂരത. എല്ലാ പോസ്റ്റിലും കേറി നന്നായി വായിച്ച് നോക്കി ആശയവുമായി ബന്ധപ്പെട്ട് കമന്റിടുന്ന ശ്രീ, ഹംസ എന്നിവർപ്പോലും ഒരു സ്മെയിലിയിലോ നന്നായിട്ടുണ്ട് എന്നതിലോ ഒതുക്കുന്നു. അപ്പോൾ തന്നെ അതിന്റെ നിലവാരം മനസ്സിലാക്കാവുന്നതാണ്‍.
അത് പോലെ തന്നെ ഒരു പോസ്റ്റിട്ടാൽ അതിന്റെ ലിങ്ക് മെയിൽ ചെയ്ത് കൊടുക്കുന്നതിനെതിരെ ആരോ ശബ്ദിക്കുന്നത് കേട്ടു. അതിൽ രണ്ട് പേരുടെയും ഭാഗത്ത് തെറ്റുണ്ട്. അങ്ങനെയുള്ള ബ്ലോഗേഴ്സ് മെയിൽ ഐ ഡി ബ്ലോഗിൽ കാണിക്കരുത്. അത് നിങ്ങളുടെ ഭാഗത്തു തറ്റ്. ബ്ലോഗേഴ്സ് പുതിയതാണെങ്കിൽ അവർ ചിലപ്പോൾ മെയിൽ ചെയ്തു എന്നു തന്നെ വരും. തന്റെ ബ്ലോഗിൽ രണ്ട് കമന്റ് കാണുന്നത് ആർക്കും ഇഷ്ടമല്ലാത്ത കാര്യമൊന്നുമല്ല. അപ്പോൽ മെയിൽ ഐ ഡി ഷെയർ ചെയ്യാതിരിക്കുക. വായിക്കില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബ്ലോഗുകൾ എന്തിനു അഗ്രഗേറ്ററുകളിൽ കൊടുക്കണം. അഗ്രഗേറ്ററകളിൽ വേണമ്മേൺക്കീൾ വായിച്ചാൽ മതി എന്നാണെങ്കിൽ പിന്നെ കൊടുക്കണ്ട നല്ല ഡയറി ഒരെണ്ണം വാങ്ങി എഴുതി വക്കുക. അല്ലെങ്കിൽ മെയിൽ ഐ ഡി ഷെയർ ചെയ്യരുത്. ചെയിൻ മെയിൽ അയക്കുന്നത് ബ്ലോഗേഴ്സിന്റെ ഭാഗത്തെ തറ്റ്. അതു ഒരിക്കലും ചെയ്യരുത്. കാരണം അത് നിങ്ങൾ മറ്റുള്ളവരെ മുതലെടുക്കുന്നതു പോലെ തോന്നും.
എന്തായാലും ബൂലോകം ഉണരട്ടെ. ഇനി മുതൽ മൂസാക്കയും കൂടെയുണ്ട്. അപ്പോ ഇന്നാ ഞമ്മളങ്ങട്!!!!!!