2010, മാർച്ച് 17, ബുധനാഴ്‌ച

മൂസ്സാക്ക റിലോഡഡ്‌

ഞമ്മളങ്ങനെ എവിടെ പോകാൻ. ഇവിടൊക്കെയുണ്ടെന്നേ. എനിക്കും ആരാധകരുണ്ടെന്ന കാര്യം അറിഞ്ഞപ്പോൾ സത്യത്തിൽ സന്തോഷമായി. പിന്നെ കഴിഞ്ഞ പോസ്റ്റിൽ ഏതോ ഒരു തീട്ടം കമന്റിട്ടത്‌ നിങ്ങളുടെ ശ്രദ്ദയിൽ പെട്ടിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു. ഏതോ ഒരു അനോണി. ആ..അറിയില്ല. അതു പോട്ടെ. നമ്മുക്കു ഊർജ്ജസ്വലമായി തുടരാം. മറ്റതൊക്കെ കാറ്റിൽ പറത്താം.

ബൂലോകത്ത്‌ മൊത്തത്തിൽ ആശയദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആശയദാരിദ്രം പക്ഷെ എല്ലാവർക്കും ഇല്ല. ചിലർക്കു മാത്രം. ചിലർ പ്രത്യക്ഷപ്പെടുന്നതുതന്നെ ബൊറഡിയുടെ കൂമ്പാരവുമായിട്ടണെന്നു തോന്നും. പുതിയ ആളുകളും പഴയ ആളുകളും തമ്മിലുള്ള ഒരു താരതമ്യ പഠനം അല്ല ഇവിടം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാലും പഴയ ആളുകളുടെ ഇപ്പോഴത്തെ സ്റ്റാന്റ്‌ എന്ത്‌ എന്നതാണ​‍്‌ ഇവിടെ പറയുന്നത്‌.

വിശാലൻ മഹാഭാരതം റീമിക്സുമായി ഇടക്കിടെ പ്രത്യക്ഷപെടുന്നുണ്ടെങ്കിൽ കൂടി ആ പഴയ ചിരിയുടെ ശബ്ദം പുറത്തേക്ക്‌ കേൽക്കുന്നില്ല എന്നതാണ​‍്‌ മൂസാക്കാന്റെ അഭിപ്രായം. എന്റെ മത്രമല്ല മൊത്തം അഭിപ്രായവും അങ്ങിനെതന്നെയാണെന്ന് തോന്നുന്നു. ബെർളി പിന്നെ മുടങ്ങാതെ പകലുദിക്കുന്ന സൂര്യനെപോലെയും രാത്രി വരുന്ന ചന്ദ്രനെപോലെയും ദിവസം രണ്ട്‌ പോസ്റ്റുകൾ വീതം ഇറക്കും. അതാണ​‍്‌ ഏക ഒരു ആശ്വാസം.

ഇനി ഒന്നു കൂടി താഴെക്ക്‌ പോകുകയാണെങ്കിൽ എന്തെങ്കിലും സ്റ്റാൻഡേർഡ്‌ ഒരു പൊടി കൂടുതലായതുകൊണ്ടാണോ എന്തോ വാഴക്കോടന്റെ ചില പോസ്റ്റുകളൊന്നും അങ്ങോട്ട്‌ പിടിക്കുന്നില്ല. പിന്നെ പഴയ ആ പേരിന്റെ പുറത്ത്‌ തിങ്ങി നിരങ്ങി പോകുക തന്നെയാണെന്ന് പറയാം. അത്‌ ചിലപ്പോൾ മുഴുവൻ വായിക്കാതെ മറ്റുള്ളവർ ഇട്ട കമന്റ്‌ നോക്കി വാഴക്കോടന്റെയല്ലേ എന്ന് വിചാരിച്ച്‌ കമന്റിടുന്ന ചില ആളുകൾ.. ഇവരെയൊക്കെ എന്താണു ചെയ്യേണ്ടത്‌. പക്ഷെ വാഴക്കോടന്റെ പരീക്ഷണങ്ങളെ പ്രശംസിക്കാതെ വയ്യതാനും. ആളുകൾക്ക്‌ ദഹിക്കുന്ന വിധത്തിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കുറുമാന്റെ ഒരു വിവരവുമില്ല എന്ന് പറഞ്ഞ്‌ പേപ്പറിൽ ഒരു പരസ്യം കൊടുക്കാറായിരിക്കുന്നു എന്നു തോന്നുന്നു. ദുബായ്‌ മീറ്റിനു ശേഷം പുള്ളി സ്വാഹ എന്നു തന്നെ പറയാം. അങ്ങിനെയാണ​‍്‌ ഞമ്മക്ക്‌ തോന്നണത്‌. തിരിച്ച്‌ വരുമെന്ന് പ്രതീക്ഷിക്കാം. കാപ്പിലാൻ പിന്നെ ബൂലോകം ഓൺലൈനിൽ ഇടക്കിടക്ക്‌ ഒന്നു തല കാട്ടി പോകുന്നുണ്ട്‌. അത്‌ തന്നെ കുറെ സമാധാനം. ഇടക്കിടക്ക്‌ ആയാലും അക്ഷരങ്ങൾക്ക്‌ നല്ല മൂർച്ചയുണ്ടെന്ന് വേണം പറയാൻ. ഏറ്റുത്ത്‌ പറയേണ്ട മറ്റൊരു മാറ്റം സുനിൽ പണിക്കർ വളരെ ആവേശത്തോടെ വന്നു എന്നുള്ളതാണ​‍്‌. പുതിയ കവിതകളും മറ്റും വളരെ അധികം നിലവാരം പുലർത്തിയിട്ടുണ്ട്‌.

എടുത്ത്‌ പറയത്തക്ക മറ്റു രണ്ട്‌ പേരാണ​‍്‌ കുമാരനും അരുൺ കായംകുളവും നീണ്ട ഇടവേളക്ക്‌ ശേഷം എത്തിയ ബ്രിജ്ജ്‌ വിഹാരവും വീണ്ടും വീണ്ടും പടിപടിയായി മുന്നേറുന്നുണ്ടെന്നത്‌. നർമ്മത്തിന്റെ മധുരം ചാലിച്ച എഴുത്ത്‌ പിടിച്ചാണ​‍്‌ ആദ്യ രണ്ടുപേരും മുന്നേറുന്നതെങ്കിൽ ബ്രിജ്ജ്‌ വിഹാരം ഒരു സത്യൻ അന്തിക്കാട്‌ ചിത്രം പോലെ ശരിക്കും രസിപ്പിക്കുന്നു. ഇപ്പോൾ ആനുകാലിക ലോകത്ത്‌ കാലെടുത്ത്‌ വച്ച ബഷീർ വള്ളികുന്നിന്റെ ബ്ലോഗ്‌ ഒരു ബെർളി ടച്ച്‌ ഇടക്ക്‌ വരുന്നുണ്ടോ എന്നു സംശയം എങ്കിലും അദ്ദേഹത്തിന്റെ ശ്രമവും പ്രശം സനീയം തന്നെയാണ​‍്‌. പെട്ടന്ന് ഒരു ലക്ഷ്യത്തിലെത്താൻ ബഷീറിനു കഴിഞ്ഞു എന്ന് തന്നെയാണ​‍്‌ പ്രതീക്ഷ. നട്ടപിരാന്തനും തന്റെ പച്ച ഉടുപ്പുകാരിയുടെ കഥപറഞ്ഞ്‌ വീണ്ടും ബ്ലോഗർമാരുടെ മനസ്സിൽ കയറികൂടി.

നന്ദപർവ്വം എന്താണാവോ മൗനമായിട്ടിരിക്കുന്നത്‌. അതും അറിയില്ല. അതു പോലെ തന്നെ കൈതമുള്ള്‌ ശശി. അദ്ദേഹവും പുസ്തകപ്രകാശനത്തോട്‌ കൂടി ഒരു വിവരവുമില്ല. ആളും ജ്വാലയായോ എന്തോ.? ഗുരുകുലം ഉമേഷ്‌ വേറൊരു തലത്തിലൂടെ ബ്ലോഗിംഗ്‌ കൊണ്ട്‌ പോകുന്നത്‌ ആരുടെയും ശ്രദ്ദയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ അദ്ധ്വാനം വളരെ എടുത്ത്‌ പറയേണ്ട ഒന്നു തന്നെയാണ​‍്‌. അദ്ദേഹവും കാൽ വിനും കൂടി വേറെ ഉദ്ദ്വോകജനകമായ ഒരു തലത്തിൽ കൂടി ബ്ലോഗ്ഗിംഗ്‌ കൊണ്ട്‌ പോകുന്നു. അവിടെ ബുദ്ധിജീവികളുടെ ഒരു സംവാദമാണ​‍്‌ സത്യത്തിൽ നടക്കുന്നത്‌.
ഇതിനോക്കെ പുറമേ പുലിയൊന്നുമല്ലെങ്കിലും കഴിഞ്ഞമാസത്തെ ഏറ്റവും വലിയ ഒരു ബോറടി സംഭവം ഇവിടെ പറയാം. ബാവാ താനൂ രിന്റെ വഴുതനങ്ങ ചുട്ടത്‌ വായിച്ചു മടുത്തു. അത്‌ തന്നെയാണ​‍്‌ കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും വലിയ ബോറടി. എന്തിനാ ബാവേ ഇതൊക്കെ. എത്ര പ്രാവശ്യം പോസ്റ്റ്‌ ചെയ്യണം. ഓരോ ദിവസവും അഗ്രഗേറ്റർ തുറന്നാൽ ബാവ താനൂ രിന്റെ വഴുതനങ്ങ ചുട്ടതാണ​‍്‌ ബ്രേക്ക്‌ ഫാസ്റ്റ്‌. ബാവ തനൂർ ഇത്‌ ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.

ഇനിയും ഉണ്ട്‌ വേറെ പലരും. പക്ഷെ അപ്പോൾ പോസ്റ്റ്‌ നീണ്ട്‌ പോകും എന്നതിനാൽ വിശദീകരിക്കുന്നില്ല. എന്തൊക്കെ ആയാലും മറഞ്ഞിരുന്ന എല്ലാവരും നല്ല സൃഷ്ടികളും കൊണ്ട്‌ വരണം എന്നു തന്നെയാണ​‍്‌ മൂസാക്കാന്റെ അഭിപ്രായം. എന്തായാലും ബൂലോകത്തിനു നല്ലതു വരട്ടെ....

16 അഭിപ്രായങ്ങൾ:

  1. എല്ലാം കൊള്ളാം!

    വല്ലപ്പഴും നമ്മളെപ്പോലുള്ള അത്തപ്പാടികള്ടെ വഴി കൂടി വാ മൂസക്കാ!

    മറുപടിഇല്ലാതാക്കൂ
  2. എഴുത്ത്‌ നിർത്താതെ ഒന്ന് 'പൊക്കി പറഞ്ഞാണെങ്കിലും' നിരൂപണം(?) തുടരുന്നതിൽ ആശ്വാസം.

    മറുപടിഇല്ലാതാക്കൂ
  3. "അദ്ദേഹവും കാൽ വിനും കൂടി വേറെ ഉദ്ദ്വോകജനകമായ ഒരു തലത്തിൽ കൂടി ബ്ലോഗ്ഗിംഗ്‌ കൊണ്ട്‌ പോകുന്നു."

    ഹ..ഹ.. ചിരിവന്നു പോയി "ഉദ്ദ്വോകജനകമായ" എന്ന പ്രയോഗം കണ്ടിട്ട്‌..

    മറുപടിഇല്ലാതാക്കൂ
  4. Moosaakka, why dont you give the links of all these bloggers along with your posts? It would help new bloggers like me to get familiar with these popular bloggers. Ofcourse lot of them are already in my good books. However, some of the names are new to me.

    മറുപടിഇല്ലാതാക്കൂ
  5. അപ്പൊ ഇങ്ങള് നിര്‍ത്തിയില്ല അല്ലെ ? കുറെ ചിന്നം വിളിച്ചത് ഒക്കെ വെറുതെ ആയി ;-(
    .
    .
    എന്നാലും ആ മിനിമോളുടെ പ്രശ്നം... ആ അല്ലേല്‍ പോട്ട് .. പിന്നെ പൊടി തട്ടിയെടുക്കാം :-)

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍2010, മാർച്ച് 18 6:44 AM

    പ്യാരിയോട് യോജിക്കുന്നു. പിന്നെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ വളരെ നല്ലതാണ്. മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകള്‍ മനസ്സിലാക്കിയാലല്ലേ സ്വയം തിരുത്താനാകൂ. 'Criticism should be with malice towards none and charity towards all'-Lincoln.താങ്കളുടെ വിമര്‍ശനങ്ങള്‍ അത്തരത്തിലുള്ളതും സത്യസന്ധവും ആയി രുന്നു ഇതുവരെ.....(വനിതാ ബ്ലോഗര്‍മാരുടെ പോസ്റ്റുകള്‍ അധികവും ചവറുകള്‍ എന്ന അഭിപ്രായം വിയോജിപ്പുണ്ടാക്കിയെങ്കിലും....നെല്ലും പതിരും രണ്ടിലുമുണ്ട് എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു).

    പക്ഷേ ഈ പോസ്റ്റ് കണ്ടപ്പോള്‍ താങ്കളും ബ്ലോഗുലകത്തെ "നിന്റെ പുറം ഞാന്‍ തടവാം, എന്റെ പുറം നീ തടവൂ "എന്ന പതിവു ശൈലിയിലേക്കു മാറുകയാണെന്നു തോന്നുന്നു......Yet Brutus is honorable .......എന്ന മാര്‍ക്ക് ആന്റണിയുടെ പ്രസംഗം പോലെ......

    പിന്നെ വനിതാബ്ലോഗര്‍മാരേയും വിമര്‍ശിക്കൂ...മുന്‍വിധികളില്ലാതെ, രചനകള്‍ മാത്രം നോക്കി ,സത്യസന്ധതയോടെ......

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം! എഴുത്ത്‌ നിർത്താതെ തുടരുന്നതിൽ ആശ്വാസം.

    മറുപടിഇല്ലാതാക്കൂ
  8. ഓഫ് ടോപ്പിക്ക് ആണ് . എന്നാലും പറയുന്നു..
    ആ മിനിമോളുടെ കഴിഞ്ഞ രണ്ടു പോസ്റ്റുകള്‍ കാണാന്‍ ഇത്തിരി വൈകി .. അത് കൊണ്ടാണ് നേരത്തെ മൂസാക്കയോട്
    അങ്ങനെ കമന്റിയത്

    .. പക്ഷെ പിന്നീട് മോളൂട്ടിയുടെ പോസ്റ്റുകള്‍ കണ്ടപ്പോ എല്ലാം മനസിലായി..
    എന്റെ ബുദ്ധിയില്‍ ഞാന്‍ എന്നെത്തന്നെ സമ്മതിച്ചു പോയി !!
    മിനിമോളുടെയും ഭായിയുടെയും മൂസാക്കയുടെയും ഒക്കെ കഥകള്‍ നല്ല വൃത്തിയായി മനസിലായി..
    കലക്കന്‍ ഐറ്റംസ് ! ഉദയ കൃഷ്ണ , സിബി തോമസ്സിന്റെ കയ്യില്‍ കൊടുത്താല്‍ ഒരു ഉഗ്രം പടം റെഡി !!

    എന്തായാലും മിനിമോള്‍ക്ക് ഒരു നന്ദ്രിയും കൊടുത്തിട്ടുണ്ട്...

    ഭായീ ഓര്‍ ബെഹനോം ഓര്‍ മൂസായിക്കാം, ബൂലോകത്തെ സൂത്രങ്ങള്‍ ഒക്കെ പഠിച്ചു വരുന്നതേയുള്ളൂ.. അതിന്റെയാണ് എനിക്ക് ഈ ലാഗ് .. മാഫ് കീജിയേ !!

    അപ്പോള്‍ ഇനി മൂസാക്കായ്‌ ധൈര്യമായി തുടരൂ..

    മറുപടിഇല്ലാതാക്കൂ
  9. ആരു പറഞ്ഞു നന്ദപര്‍വ്വം മൌനമായിട്ടിരിക്കുന്നുവെന്ന്? വെര്‍തേ.. പര്‍വ്വത്തില്‍ ചെന്നു നോക്ക്യേ... പുതിയതൊരെണ്ണമുണ്ട് :)

    മറുപടിഇല്ലാതാക്കൂ
  10. അല്ല മൂസാക്ക..
    ങ്ങള ബൈത്താല കൂടാനക്കൊണ്ട് പറ്റ്ണില്ലല്ലാ...

    മറുപടിഇല്ലാതാക്കൂ
  11. മൂസ്സാ,
    ഒളിച്ചിരുന്നു വിമറ്ശിക്കാതെ സ്വന്തം പേരില്‍ വിമര്‍ ശിക്കൂ.. അതാണു മാന്യത. മാത്രമല്ല, പ്രൊഫയിലിലെ ഫോട്ടോ ഒരു പാവപ്പെട്ട മനുഷ്യന്റേതാണെന്നു വളരെ വ്യക്തമാണു.. അയാള്‍ കം പ്യൂട്ടര്‍ പരിജ്ഞാനമില്ലാത്ത ഒരാളായിരിക്കാമെന്നുള്ളതു കൊണ്ടാണോ ഇങ്ങനെ ഒരു നടപടിക്കു താങ്കളെ പ്രേരിപ്പിച്ചതു? കഷ്ടം !!
    പിന്നെ എന്നെ കുറിച്ചുള്ള താങ്കളുടെ വിമര്‍ ശനം .. പ്രൊ: എം . ക്യഷണന്‍ നായര്‍ എന്നെ വിമര്‍ ശിച്ചിട്ടുണ്ട..
    അന്തരിച്ച വിഖ്യാത ആര്‍ കിടെക്റ്റ്, ലാറിബേക്കറിന്റെ കാര്ട്ടൂണുകളും , ചന്ദ്രികയില്‍ ഞാന്‍ വരച്ചിരുന്ന കാര്‍ ട്ടൂണുകളും )വിമര്‍ ശനം നല്ലതാണു. അതു സ്യഷ്ടിയുടെ ആശയത്തേയും ,ഘടനയെയും കുറിച്ചുള്ള മൂല്യവത്തായ വിമര്‍ ശനമാണെങ്കില്‍ .
    അല്ലാതെ, ഒരു പോസ്റ്റ് പലതവണ പ്രസിദ്ധീകരിച്ചാലും അതിലെന്താണു പ്രശ്നമെന്നെനിക്കറിയുന്നില്ല.
    വായിക്കത്തവര്‍ വായിക്കട്ടെ മൂസ്സാക്ക. താങ്കളുടെ ഭാഷയില്‍ പറഞ്ഞാല്‍ : മേണ്ടോരു മേങ്ങിക്കോട്ടെ, മേങ്ങാത്തോരു മേങ്ങണ്ട.

    മറുപടിഇല്ലാതാക്കൂ
  12. അല്ല ഈ മൂസാക്ക പേരു കേട്ട ബ്ലോഗര്‍മാരെ മാത്രമേ വിമര്‍ശിക്കുകയുള്ളൂ?. അതു പോലെ ബ്ലോഗിലെ വിഷയ ദാരിദ്ര്യത്തെപ്പറ്റിയൊക്കെ പറഞ്ഞു കണ്ടു, ഇക്കണ്ട ബ്ലോഗുകളൊക്കെയുണ്ടായിട്ടും ങ്ങക്ക് വിമര്‍ശിക്കാന്‍ ബ്ലോഗില്ല്ലാതായൊ...കഷ്ടം!.

    മറുപടിഇല്ലാതാക്കൂ
  13. ഉമേഷ്‌ and കാല്‍വിന്‍ - yes, they are a class apart. I think we can add Dr.Bright, കുറിഞ്ഞി ഓണ്‍ലൈന്‍, & നിരക്ഷരന് too in the same list.

    There are some ppl who are in to serious movie reviews.

    മറുപടിഇല്ലാതാക്കൂ
  14. ഇങ്ങള് തിരിച്ചു ബന്നാ.. നന്നായിനീ..

    മറുപടിഇല്ലാതാക്കൂ
  15. ബയിക്ക് ബെച്ച്
    മൂസാക്കാനെ കണ്ടീല്‍
    തന്തോസം

    മറുപടിഇല്ലാതാക്കൂ