2010, മേയ് 23, ഞായറാഴ്‌ച

ബൂലോക വര്‍ത്തമാനങ്ങള്‍

കുറച്ച്‌ കാലമായി മൂസ്സാക്ക വെക്കേഷൻ സബന്ധിച്ച്‌ നാട്ടിലായിരുന്നു. എന്തായാലും ഞമ്മള്‍ തിരിച്ച്‌ വന്നിരിക്കുന്നു. പല കളികൾ കാണാനും കളിക്കാനും. ബൂലോകമണെങ്കിൽ നല്ല നല്ല വാർത്തകളുമായി മുന്നേറുന്ന കാഴ്ചയാണ്‍‌ കാണുന്നത്‌. എന്തായാലും തൊടുപുഴ മീറ്റ്‌, വിശാലന്റെ തിരുച്ച്‌ വരവ്‌, കൈതമുള്ളിന്റെ വരവ്‌ എന്നിവയൊക്കെ നമ്മുക്ക്‌ നല്ല വർത്തമാനങ്ങൾ കേൾക്കാൻ കഴിഞ്ഞു. അതേ പോലെ ഞമ്മന്റെ വിചിത്രലോകത്തിന്റെ മൊയ്‌ലാളിയെ പോലീസ്‌ പൊക്കുകയും ചെയ്തു. ഇനിയുള്ള മതവിദ്വേഷികൾക്ക്‌ ഒക്കെ ഇതൊരു പാഠമായിരിക്കട്ടെ. അന്യന്റെ ജാതിയെ കുറ്റപെടുത്തുന്ന തരത്തിലുള്ള എല്ലാവർക്കും ഇതുപോലുള്ള കഷായം കിട്ടട്ടെ. വെറുതെ ഇരിക്കുന്ന ചന്തിയെ ചുണ്ണാമ്പ്‌ തേച്ച്‌ പൊള്ളിക്കേണ്ട ആവശ്യവുമുണ്ടോ?.

പുതിയതായി കുറെ നല്ല ബ്ലോഗേഴ്സിന്റെ വരവും ഇപ്പള‌് കാണുന്നുണ്ട്‌. അതിൽ ഏറ്റവും വെറുപ്പ്‌ ഉളവാക്കുന്ന സംഭവം പ്രണയ കവിതകളാണ്‍. എന്തിനാണു മക്കളെ ഇങ്ങനെ കവിതയെ കൊല്ലുന്നത്‌. നിങ്ങൾ പ്രണയത്തിൽ നിന്ന് ഒന്ന് മാറ്റി പിടിക്കൂ. ആ വിവരം ജയൻ ഡാക്കിട്ടർ, സോന എന്നീ ബ്ലോഗേഴ്സ്‌ പലയിടത്തും സൂചിപ്പിക്കുന്നതും കണ്ടു. എന്റെ കവികളെ നിങ്ങൾക്ക്‌ എത്ര നല്ല വേറെ വിഷയങ്ങളുണ്ട്‌. രാമചന്ദ്രൻ വെട്ടിക്കാട്ടിന്റെ കവിതകൾ നോക്കൂ. എന്തു നല്ല ആശയങ്ങൾ. അഞ്ച്‌ പത്ത്‌ പ്രണയകവിതകൾ വരെ ഒരേ മാസം പോസ്റ്റ്‌ ചെയ്ത ബ്ലോഗെഴ്സ്‌ ഉണ്ട്‌.

മനസ്സ്‌, വിരഹം, പ്രണയം, ഹൃദയം, അകതാര്, യാത്ര, മധുരം, പ്രാണൻ, സ്വപ്നം, പിരിഞ്ഞു. ഇത്രയും വാക്കുകളുടെ പല വിധ മസലക്കൂട്ട്‌. കോഴിയെ കൊണ്ട്‌ ചിക്കൻ 65, ചിക്കൻ ചുക്ക, ചിക്കൻ മസാല, ചിക്കൻ കോപ്പ്‌ അങ്ങനെ പല വിധ സാധനങ്ങൾ ഉണ്ടാക്കുന്നത്‌ പോലെ പ്രണയം എന്ന കോഴിയെകൊണ്ട്‌ ഉപ്പും മുളകും ഇല്ലാത്ത നിരവധി കറികൾ. എന്തിനീ ക്രൂരത. എല്ലാ പോസ്റ്റിലും കേറി നന്നായി വായിച്ച്‌ നോക്കി ആശയവുമായി ബന്ധപ്പെട്ട്‌ കമന്റിടുന്ന ശ്രീ, ഹംസ എന്നിവർപ്പോലും ഒരു സ്മെയിലിയിലോ നന്നായിട്ടുണ്ട്‌ എന്നതിലോ ഒതുക്കുന്നു. അപ്പോൾ തന്നെ അതിന്റെ നിലവാരം മനസ്സിലാക്കാവുന്നതാണ്‍‌.

അത്‌ പോലെ തന്നെ ഒരു പോസ്റ്റിട്ടാൽ അതിന്റെ ലിങ്ക്‌ മെയിൽ ചെയ്ത്‌ കൊടുക്കുന്നതിനെതിരെ ആരോ ശബ്ദിക്കുന്നത്‌ കേട്ടു. അതിൽ രണ്ട്‌ പേരുടെയും ഭാഗത്ത്‌ തെറ്റുണ്ട്‌. അങ്ങനെയുള്ള ബ്ലോഗേഴ്സ്‌ മെയിൽ ഐ ഡി ബ്ലോഗിൽ കാണിക്കരുത്‌. അത്‌ നിങ്ങളുടെ ഭാഗത്തു തറ്റ്‌. ബ്ലോഗേഴ്സ്‌ പുതിയതാണെങ്കിൽ അവർ ചിലപ്പോൾ മെയിൽ ചെയ്തു എന്നു തന്നെ വരും. തന്റെ ബ്ലോഗിൽ രണ്ട്‌ കമന്റ്‌ കാണുന്നത്‌ ആർക്കും ഇഷ്ടമല്ലാത്ത കാര്യമൊന്നുമല്ല. അപ്പോൽ മെയിൽ ഐ ഡി ഷെയർ ചെയ്യാതിരിക്കുക. വായിക്കില്ലെങ്കിൽ പിന്നെ നിങ്ങളുടെ ബ്ലോഗുകൾ എന്തിനു അഗ്രഗേറ്ററുകളിൽ കൊടുക്കണം. അഗ്രഗേറ്ററകളിൽ വേണമ്മേൺക്കീൾ വായിച്ചാൽ മതി എന്നാണെങ്കിൽ പിന്നെ കൊടുക്കണ്ട നല്ല ഡയറി ഒരെണ്ണം വാങ്ങി എഴുതി വക്കുക. അല്ലെങ്കിൽ മെയിൽ ഐ ഡി ഷെയർ ചെയ്യരുത്‌. ചെയിൻ മെയിൽ അയക്കുന്നത്‌ ബ്ലോഗേഴ്സിന്റെ ഭാഗത്തെ തറ്റ്‌. അതു ഒരിക്കലും ചെയ്യരുത്‌. കാരണം അത്‌ നിങ്ങൾ മറ്റുള്ളവരെ മുതലെടുക്കുന്നതു പോലെ തോന്നും.

അത്‌ പോലെ തന്നെ അനോണികൾ കൂടുതാലായി ബ്ലോഗിലും ബസ്സിലും കാണുന്നു. അപ്പോൾ നിങ്ങൾ ചോദിക്കും മൂസാക്ക അനോണിയല്ലേ എന്ന്. മൂസാക്ക ഒരിക്കലും ഒരാളെയും ചീത്ത രീതിയിൽ നിരൂപിച്ചിട്ടില്ല. ഇത്‌ വ്യക്തിഹത്യയോ മത നിന്ദയോ ഒക്കെ ആകുമ്പോഴാണു അതിന്റെ വൃത്തികേട്‌ മനസ്സിലാകുക. അല്ലെങ്കിൽ എല്ലാ ബ്ലോഗേഴ്സും പല ബ്ലോഗ്‌ നാമങ്ങൾ ഉള്ള ആളുകളാണ്‍. അവരെ കുറിച്ച്‌ വല്ല കുഴപ്പവും ആരെങ്കിലും പറയുന്നുണ്ടോ. നല്ല രീതിയിൽ എഴുതിയാൽ എന്നും നല്ലതേ കേൾക്കൂ.

എന്തായാലും ബൂലോകം ഉണരട്ടെ. ഇനി മുതൽ മൂസാക്കയും കൂടെയുണ്ട്‌. അപ്പോ ഇന്നാ ഞമ്മളങ്ങട്‌!!!!!!

17 അഭിപ്രായങ്ങൾ:

 1. :)
  കവിതയെ കുറിച്ച് പറഞ്ഞത് കറക്റ്റ്.
  എന്നാലും ഒന്ന് പറയാം,
  അവര്‍ ആരും ആരെയും നിര്‍ബന്ധിപ്പിച്ച് ഒന്നും വായിപ്പിക്കുന്നില്ലല്ലോ.. പിന്നെ എന്താ?. വേണ്ടവര്‍ക്ക് വായിക്കാം, അല്ലാത്തവര്‍ക്ക് ക്ലോസ് ചെയ്യാം.
  പിന്നെ ലോവ്, അതാണ് മാഷെ എല്ലാവരേയും കവികള്‍ ആക്കുന്നത്, എല്ലാവരും എഴുതട്ടെ, പയ്യെ പയ്യെ അവര്‍ വലിയ കവികള്‍ ആവില്ലെന്ന് എങ്ങനെ പറയാന്‍ ഒക്കും..?? ഇവിടെ എഴുതി വളരട്ടെ എല്ലാവരും
  പിന്നെ ഇന്നതേ എഴുതാവൂ എന്നൊന്നും ബൂലോകത്ത് നിയമം ഉള്ളതായി എനിക്കറിയില്ലാ, ഉണ്ടെങ്കില്‍ തന്നെ അനുസരിക്കാന്‍ എനിക്ക് മനസ്സില്ലാ
  (ഞാന്‍ കവിതകള്‍ വായിക്കാറില്ല , എഴുതാറുമില്ലാ. എന്നാലും എല്ലാ ബൂലോക കവികള്‍ക്കും എന്റെ പ്രണാമം)

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. മൂസാക്കാ..
  സുഖങ്ങളൊക്കെന്നെയല്ലേ..

  ഇങ്ങൾ
  പറഞ്ഞീലിച്ചിരി നേരില്ലാതില്ല..

  കൂതറ പരഞ്ഞീലും കാര്യല്ലാതില്ല..
  ന്നാലും..?

  ആ അതന്നെ..
  ഹല്ല പിന്നെ!


  പിന്നേയ്..
  ഈ ‘വാക്ക് തിട്ടപ്പെടുത്തല്‍:‘
  കൊടുത്ത് എന്തിനാ ഞമ്മളെയിങ്ങനേ എടങ്ങേറാക്ക്ണത്..

  പൂ ഹോയ്!

  മറുപടിഇല്ലാതാക്കൂ
 4. കൂതരെ,
  മൂസാക്ക ഇപ്പം തിരിച്ചു വന്നതല്ലേ ഉള്ളൂ. ചൂടാകാതെ! അങ്ങേരെ പോസ്റ്റും അങ്ങേര്‍ നിര്‍ബന്ധിച്ചു വായിപ്പിചിട്ടില്ലല്ലോ.നമുക്ക് കാത്തിരിക്കാം..
  അങ്ങേര്‍ കൂടുതല്‍ പ്രശ്നമുണ്ടാക്കിയാല്‍ ഞാനും കവിത എഴുതിത്തുടങ്ങും . പറഞ്ഞേക്കാം..

  മറുപടിഇല്ലാതാക്കൂ
 5. ആ മറ്റേ പഹയനെ പോലീസു പിടിച്ചിട്ടു പോലും മൂസാക്ക ഒന്നും മിണ്ടാത്തത് കണ്ടപ്പോള്‍ ഞാന്‍ കരുതി മൂസാക്ക കച്ചവടം നിറുത്തി പോയെന്നു. അപ്പോള്‍ നാട്ടില്‍ പോയതായിരുന്നു അല്ലെ. എന്താ അവിടത്തെ വിശേഷങ്ങള്‍ സുഖം തന്നെയല്ലെ? തിരിച്ചു വന്നപാടെ പ്രണയകവികള്‍ക്ക് ഒരു കൊട്ടും. അത് നന്നായി.!

  കൂതറയുടെ അഭിപ്രായത്തോട് യോചിപ്പില്ല (ഇന്നതേ എഴുതാവൂ എന്നൊന്നും ബൂലോകത്ത് നിയമം ഉള്ളതായി എനിക്കറിയില്ലാ, ഉണ്ടെങ്കില്‍ തന്നെ അനുസരിക്കാന്‍ എനിക്ക് മനസ്സില്ലാ) അത്രക്ക് വേണോ കൂതറെ ?

  മറുപടിഇല്ലാതാക്കൂ
 6. എല്ലാരും എഴുതി പഠിക്കട്ടെ.
  തുടര്‍ന്ന് അങ്ങട്‌ ശെര്യാവും.

  മറുപടിഇല്ലാതാക്കൂ
 7. മൂസാക്കയുടെ ഈ പോസ്റ്റ് വായിച്ച് കമന്‍റി പോയതിനു ശേഷമാണു ഒരു കാര്യം ശ്രദ്ധിച്ചത് ഇന്ന് മാത്രം ഞാന്‍ ബ്ലോഗില്‍ നിന്നും നാല് പ്രണയ കവിതകള്‍ വായിച്ചു. ! ഞാനും എഴുതിയിട്ടുണ്ട് കുറെ പ്രണയ കവിതകള്‍ എന്നാല്‍ ചിലര്‍ പ്രണയത്തിനു മാത്രം മുന്‍ തൂക്കം കൊടുത്ത് മറ്റ് വിഷയങ്ങള്‍ ഒന്നും കാണുന്നില്ല . അവര്‍ ഈ പോസ്റ്റ് കാണുക തന്നെ വേണം.!എന്നാലും എഴുതുന്നവര്‍ എഴുതട്ടെ മൂസാക്കാ..!ആശംസകള്‍ മൂസാക്കാ

  മറുപടിഇല്ലാതാക്കൂ
 8. പലരെയും കവിയാക്കുന്നത് പ്രണയമല്ലേ പ്രിയ മൂസാക്കാ..പ്രണയം എഴുതി എഴുതി പയ്യെപ്പയ്യെ മറ്റു വിഷയങ്ങളിലേക്കും അവര്‍ കാലെടുത്ത് വെക്കുമെന്നേ.ഇങ്ങളു ഷെമി.പിന്നെ മൂസാക്ക പറഞ്ഞതില് ഇച്ചിരി കാര്യമില്ലാതില്ല.ചിലപ്പോഴെങ്കിലും ചില ക്ടാങ്ങള് മടുപ്പിക്കുന്നുമുണ്ട്.

  മറുപടിഇല്ലാതാക്കൂ
 9. മൂസാക്കാ..
  ലോകം എങ്ങനെയെല്ലാം മാറിയാലും അഭിരുചികള്‍ മാറിയാലും രണ്ടക്ഷരം എഴുതുന്നവന്‍ കേമന്‍ തന്നെ.
  അത് കവിതയായാല്‍ ബഹുവിശേഷം.ഈ സിദ്ധി സത്യത്തില്‍ ജന്മസിദ്ധം ആണ് എന്നുകൂടി എല്ലാവരും അറിഞ്ഞെങ്കില്‍..
  .എത്രതന്നെ എഴുതി..എഴുതി എഴുതിക്കൊണ്ടി രുന്നാലും പ്രതിഭയും
  ഭാവനയും അനുഭവവും അനുശീലനവും ഈ മേഖലയില്‍ ഒരു കവിയാവാന്‍ അനിവാര്യമാണ്.
  .കൂതരയുടെ അഭിപ്രായം ഏറെ ബാലിശമായിപ്പോയി.ചാനലുകളിലെ വന്കത്തരങ്ങളും
  സിനിമയിലെ വൃത്തികേടുകളും ആരെങ്കിലും വിമര്ശി ച്ചാല്‍ ''അത് കാണാ നിരുന്നിട്ടല്ലേ?'' എന്ന് ചോദിക്കുമ്പോലെ.
  പിന്നെ..''ലവ്'' എല്ലാവരെയും കവിയാക്കുമെന്നു തെറ്റിദ്ധരിക്കരുത്.പ്രണയത്തിന്റെ ലഹരിയും വേദനയും ഏതൊരാളെയും മറ്റൊരാള്‍ ആക്കാം പക്ഷെ കവിയാകാന്‍ അത്രമാത്രം പോരാ..മുഖസ്തുതികള്‍ ആരോടും പാടില്ല..പ്രത്യേകിച്ചു എഴുതിത്തുടങ്ങുന്നവരോട്...

  മറുപടിഇല്ലാതാക്കൂ
 10. വിഷയം ഏതായാലും എഴുത്ത് നെസര്‍ഗികമാണെങ്കില്‍ മടുപ്പിക്കില്ല.ഏച്ചുകുട്ടിയാല്‍ മുഴച്ചിരിക്കും എന്ന് പറയുന്ന പോലെ എഴുതാന്‍ വെണ്ടി എഴുതുന്ന എഴുത്തുകളാണ് പലപ്പോഴും മടുപ്പുണ്ടാക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 11. അപ്പോ അജ്ഞാതവാസം മതിയാക്കി വെട്ടപ്പെട്ടോ.....നന്നായി

  മറുപടിഇല്ലാതാക്കൂ
 12. ചില ബ്ലോഗുകളില്‍ പ്രണയം കുറച്ചുകൂടുതലായി കാണാറുണ്ട്‌, അതല്ലാതെ മറ്റൊരു വിഷയയുമില്ലാത്തതു പോലെ, അത് ബോറുതന്നെയാണ്.

  അപ്പോള്‍ മൂസാക്ക ഒരു പ്രവാസിയായ അനോനിയാണ് !!

  മറുപടിഇല്ലാതാക്കൂ
 13. ആ കൊട്ട് നന്നായി മൂസാക്ക...എന്തായാലും തിരിച്ചെത്തിയല്ലോ..

  വസന്തലതികയോട് യോജിക്കുന്നു...U said it..!!

  മറുപടിഇല്ലാതാക്കൂ
 14. അല്ല ഇങ്ങള് എപ്പളെ ബന്നത്. ബ്ലോഗര്‍മാരെ പറ്റി ഒരു പാട് ബിശേഷം പറയാനുണ്ട്. ചെലെ പഹയന്മാരോക്കെ ഞമ്മളെ ബാല്ലാണ്ട് ഇടങ്ങേറാക്കണ്ട്. ബന്ന ചീണം മാറട്ടെ. ഒന്നങ്ങോട്ടു ഭരണം.

  മറുപടിഇല്ലാതാക്കൂ
 15. ഈ വിഷയത്തെ കുറിച്ച് നമ്മുടെ മൂസാക്ക പറഞ്ഞത് കൂടി നോക്കുക എന്ന് ഹംസാക്ക പറഞ്ഞതു കേട്ട് വന്നതാ,
  എങ്കിലും എന്റെ മൂസാക്കാ..നമ്മള്‍ നമ്മുടെ മെയില്‍ ഐഡി എവിടെയും കൊടുത്തില്ലേലും അതു എങ്ങിനെ നാട്ടുകാരുടെ കൈകളില്‍ എത്തുന്നു എന്നത് അത്ഭുതം തന്നെ...
  അതില്‍ ഒരു കാരണം ഞാന്‍ സൂചിപ്പിച്ച ബള്‍ക്ക് ഇമെയിലുകളും
  :
  പിന്നെ കവിത, നമുക്ക് വായിക്കാതിരിക്കാന്‍ അവകാശമുള്ളത് പോലെ ലോട്ടുലുടുക്ക് കവിത എഴുതാന്‍ പൊതുജനത്തിനും അവകാശം ഉണ്ടല്ലോ :)

  മറുപടിഇല്ലാതാക്കൂ