2010, മാർച്ച് 17, ബുധനാഴ്‌ച

മൂസ്സാക്ക റിലോഡഡ്‌

ഞമ്മളങ്ങനെ എവിടെ പോകാൻ. ഇവിടൊക്കെയുണ്ടെന്നേ. എനിക്കും ആരാധകരുണ്ടെന്ന കാര്യം അറിഞ്ഞപ്പോൾ സത്യത്തിൽ സന്തോഷമായി. പിന്നെ കഴിഞ്ഞ പോസ്റ്റിൽ ഏതോ ഒരു തീട്ടം കമന്റിട്ടത്‌ നിങ്ങളുടെ ശ്രദ്ദയിൽ പെട്ടിട്ടുണ്ടാകുമെന്നു വിചാരിക്കുന്നു. ഏതോ ഒരു അനോണി. ആ..അറിയില്ല. അതു പോട്ടെ. നമ്മുക്കു ഊർജ്ജസ്വലമായി തുടരാം. മറ്റതൊക്കെ കാറ്റിൽ പറത്താം.

ബൂലോകത്ത്‌ മൊത്തത്തിൽ ആശയദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആശയദാരിദ്രം പക്ഷെ എല്ലാവർക്കും ഇല്ല. ചിലർക്കു മാത്രം. ചിലർ പ്രത്യക്ഷപ്പെടുന്നതുതന്നെ ബൊറഡിയുടെ കൂമ്പാരവുമായിട്ടണെന്നു തോന്നും. പുതിയ ആളുകളും പഴയ ആളുകളും തമ്മിലുള്ള ഒരു താരതമ്യ പഠനം അല്ല ഇവിടം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാലും പഴയ ആളുകളുടെ ഇപ്പോഴത്തെ സ്റ്റാന്റ്‌ എന്ത്‌ എന്നതാണ​‍്‌ ഇവിടെ പറയുന്നത്‌.

വിശാലൻ മഹാഭാരതം റീമിക്സുമായി ഇടക്കിടെ പ്രത്യക്ഷപെടുന്നുണ്ടെങ്കിൽ കൂടി ആ പഴയ ചിരിയുടെ ശബ്ദം പുറത്തേക്ക്‌ കേൽക്കുന്നില്ല എന്നതാണ​‍്‌ മൂസാക്കാന്റെ അഭിപ്രായം. എന്റെ മത്രമല്ല മൊത്തം അഭിപ്രായവും അങ്ങിനെതന്നെയാണെന്ന് തോന്നുന്നു. ബെർളി പിന്നെ മുടങ്ങാതെ പകലുദിക്കുന്ന സൂര്യനെപോലെയും രാത്രി വരുന്ന ചന്ദ്രനെപോലെയും ദിവസം രണ്ട്‌ പോസ്റ്റുകൾ വീതം ഇറക്കും. അതാണ​‍്‌ ഏക ഒരു ആശ്വാസം.

ഇനി ഒന്നു കൂടി താഴെക്ക്‌ പോകുകയാണെങ്കിൽ എന്തെങ്കിലും സ്റ്റാൻഡേർഡ്‌ ഒരു പൊടി കൂടുതലായതുകൊണ്ടാണോ എന്തോ വാഴക്കോടന്റെ ചില പോസ്റ്റുകളൊന്നും അങ്ങോട്ട്‌ പിടിക്കുന്നില്ല. പിന്നെ പഴയ ആ പേരിന്റെ പുറത്ത്‌ തിങ്ങി നിരങ്ങി പോകുക തന്നെയാണെന്ന് പറയാം. അത്‌ ചിലപ്പോൾ മുഴുവൻ വായിക്കാതെ മറ്റുള്ളവർ ഇട്ട കമന്റ്‌ നോക്കി വാഴക്കോടന്റെയല്ലേ എന്ന് വിചാരിച്ച്‌ കമന്റിടുന്ന ചില ആളുകൾ.. ഇവരെയൊക്കെ എന്താണു ചെയ്യേണ്ടത്‌. പക്ഷെ വാഴക്കോടന്റെ പരീക്ഷണങ്ങളെ പ്രശംസിക്കാതെ വയ്യതാനും. ആളുകൾക്ക്‌ ദഹിക്കുന്ന വിധത്തിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കുറുമാന്റെ ഒരു വിവരവുമില്ല എന്ന് പറഞ്ഞ്‌ പേപ്പറിൽ ഒരു പരസ്യം കൊടുക്കാറായിരിക്കുന്നു എന്നു തോന്നുന്നു. ദുബായ്‌ മീറ്റിനു ശേഷം പുള്ളി സ്വാഹ എന്നു തന്നെ പറയാം. അങ്ങിനെയാണ​‍്‌ ഞമ്മക്ക്‌ തോന്നണത്‌. തിരിച്ച്‌ വരുമെന്ന് പ്രതീക്ഷിക്കാം. കാപ്പിലാൻ പിന്നെ ബൂലോകം ഓൺലൈനിൽ ഇടക്കിടക്ക്‌ ഒന്നു തല കാട്ടി പോകുന്നുണ്ട്‌. അത്‌ തന്നെ കുറെ സമാധാനം. ഇടക്കിടക്ക്‌ ആയാലും അക്ഷരങ്ങൾക്ക്‌ നല്ല മൂർച്ചയുണ്ടെന്ന് വേണം പറയാൻ. ഏറ്റുത്ത്‌ പറയേണ്ട മറ്റൊരു മാറ്റം സുനിൽ പണിക്കർ വളരെ ആവേശത്തോടെ വന്നു എന്നുള്ളതാണ​‍്‌. പുതിയ കവിതകളും മറ്റും വളരെ അധികം നിലവാരം പുലർത്തിയിട്ടുണ്ട്‌.

എടുത്ത്‌ പറയത്തക്ക മറ്റു രണ്ട്‌ പേരാണ​‍്‌ കുമാരനും അരുൺ കായംകുളവും നീണ്ട ഇടവേളക്ക്‌ ശേഷം എത്തിയ ബ്രിജ്ജ്‌ വിഹാരവും വീണ്ടും വീണ്ടും പടിപടിയായി മുന്നേറുന്നുണ്ടെന്നത്‌. നർമ്മത്തിന്റെ മധുരം ചാലിച്ച എഴുത്ത്‌ പിടിച്ചാണ​‍്‌ ആദ്യ രണ്ടുപേരും മുന്നേറുന്നതെങ്കിൽ ബ്രിജ്ജ്‌ വിഹാരം ഒരു സത്യൻ അന്തിക്കാട്‌ ചിത്രം പോലെ ശരിക്കും രസിപ്പിക്കുന്നു. ഇപ്പോൾ ആനുകാലിക ലോകത്ത്‌ കാലെടുത്ത്‌ വച്ച ബഷീർ വള്ളികുന്നിന്റെ ബ്ലോഗ്‌ ഒരു ബെർളി ടച്ച്‌ ഇടക്ക്‌ വരുന്നുണ്ടോ എന്നു സംശയം എങ്കിലും അദ്ദേഹത്തിന്റെ ശ്രമവും പ്രശം സനീയം തന്നെയാണ​‍്‌. പെട്ടന്ന് ഒരു ലക്ഷ്യത്തിലെത്താൻ ബഷീറിനു കഴിഞ്ഞു എന്ന് തന്നെയാണ​‍്‌ പ്രതീക്ഷ. നട്ടപിരാന്തനും തന്റെ പച്ച ഉടുപ്പുകാരിയുടെ കഥപറഞ്ഞ്‌ വീണ്ടും ബ്ലോഗർമാരുടെ മനസ്സിൽ കയറികൂടി.

നന്ദപർവ്വം എന്താണാവോ മൗനമായിട്ടിരിക്കുന്നത്‌. അതും അറിയില്ല. അതു പോലെ തന്നെ കൈതമുള്ള്‌ ശശി. അദ്ദേഹവും പുസ്തകപ്രകാശനത്തോട്‌ കൂടി ഒരു വിവരവുമില്ല. ആളും ജ്വാലയായോ എന്തോ.? ഗുരുകുലം ഉമേഷ്‌ വേറൊരു തലത്തിലൂടെ ബ്ലോഗിംഗ്‌ കൊണ്ട്‌ പോകുന്നത്‌ ആരുടെയും ശ്രദ്ദയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ അദ്ധ്വാനം വളരെ എടുത്ത്‌ പറയേണ്ട ഒന്നു തന്നെയാണ​‍്‌. അദ്ദേഹവും കാൽ വിനും കൂടി വേറെ ഉദ്ദ്വോകജനകമായ ഒരു തലത്തിൽ കൂടി ബ്ലോഗ്ഗിംഗ്‌ കൊണ്ട്‌ പോകുന്നു. അവിടെ ബുദ്ധിജീവികളുടെ ഒരു സംവാദമാണ​‍്‌ സത്യത്തിൽ നടക്കുന്നത്‌.
ഇതിനോക്കെ പുറമേ പുലിയൊന്നുമല്ലെങ്കിലും കഴിഞ്ഞമാസത്തെ ഏറ്റവും വലിയ ഒരു ബോറടി സംഭവം ഇവിടെ പറയാം. ബാവാ താനൂ രിന്റെ വഴുതനങ്ങ ചുട്ടത്‌ വായിച്ചു മടുത്തു. അത്‌ തന്നെയാണ​‍്‌ കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും വലിയ ബോറടി. എന്തിനാ ബാവേ ഇതൊക്കെ. എത്ര പ്രാവശ്യം പോസ്റ്റ്‌ ചെയ്യണം. ഓരോ ദിവസവും അഗ്രഗേറ്റർ തുറന്നാൽ ബാവ താനൂ രിന്റെ വഴുതനങ്ങ ചുട്ടതാണ​‍്‌ ബ്രേക്ക്‌ ഫാസ്റ്റ്‌. ബാവ തനൂർ ഇത്‌ ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.

ഇനിയും ഉണ്ട്‌ വേറെ പലരും. പക്ഷെ അപ്പോൾ പോസ്റ്റ്‌ നീണ്ട്‌ പോകും എന്നതിനാൽ വിശദീകരിക്കുന്നില്ല. എന്തൊക്കെ ആയാലും മറഞ്ഞിരുന്ന എല്ലാവരും നല്ല സൃഷ്ടികളും കൊണ്ട്‌ വരണം എന്നു തന്നെയാണ​‍്‌ മൂസാക്കാന്റെ അഭിപ്രായം. എന്തായാലും ബൂലോകത്തിനു നല്ലതു വരട്ടെ....

2010, മാർച്ച് 14, ഞായറാഴ്‌ച

മൂസ്സാക്ക ബ്ലോഗെഴുത്ത്‌ നിർത്തുന്നു

ബൂലോകത്തെ ബ്ലോഗർമാരെ ഞാൻ ഓരോന്നും വിശകലിക്കുമ്പോൾ ആ ശരം ഏൽക്കുന്നവർക്കല്ല പൊള്ളുന്നതെന്ന് വേണം മനസ്സിലാക്കേണ്ടിയിരിക്കുന്നത്‌. അത്‌ വേറെ പലയിടത്തും കൊള്ളുന്നുണ്ടെന്നാണ​‍്‌ ഞമ്മക്ക്‌ തോന്നുന്നത്‌. അതിന്റെ കാരണം എനിക്കറിയില്ല. മൂസാക്കയുടെ ഇതു വരെയുള്ള ഓരോ പോസ്റ്റിലും പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെയധികം സത്യസന്ധമാണെന്ന് നിങ്ങൾ ബൂലോക നിവാസികൾക്ക്‌ എല്ലാവർക്കും അറിയാവുന്ന ഒരു സത്യമാണ​‍്‌. ഞാൻ വിശകലനം ചെയതിട്ടുള്ള ഓരോ ബ്ലോഗേഴ്സും വളരെ നല്ല ഒരു സമീപനത്തോട്‌ കൂടി മാത്രമാണ​‍തിനെ സമീപിച്ചിട്ടുള്ളത്‌. അതല്ലെങ്കിൽ ഞാൻ എഴുതിയിട്ടുള്ള ഓരോ പോസ്റ്റിലേയും തെറ്റുകളുടെ ഒരു ഏറ്റുപറച്ചിൽ മാത്രമാണ​‍്‌ ഈ പോസ്റ്റ്‌.


എന്റെ ആദ്യപോസ്റ്റായ "നായരെ തെറി പറഞ്ഞ കിളവന​‍്‌" എന്നതിൽ നീർവ്വിളാകൻ എന്റെ വിശകലനത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയിട്ടുതും ആണ​‍്‌. അത്‌ നല്ല ഒരു കമന്റും ആണ​‍്‌. അത്‌ ഞാൻ അംഗീകരിക്കുന്നു. കാരണം ജോർജ്‌ മാഷ്‌ മൊത്തം നായന്മാരെ തെറിപറഞ്ഞത്‌ തെറ്റാണെന്നും. ഞാൻ അതിനെതിരെ തെറി വിളിച്ചെന്നതും വലിയൊരു തറ്റ്‌ തന്നെയാണ​‍്‌. കാരണം ഞാൻ അങ്ങിനെ തെറി വിളിച്ചാൽ ഞാനും മാഷും ഒരേ പോലെ ആകില്ലേ. അതിനു ഞാൻ പരസ്യമായി മാപ്പ്‌ ചോദിക്കുന്നു.പക്ഷെ ജോർജ്‌ മാഷുടെ പ്രവൃത്തികൾ തറ്റ്‌ തന്നെയാണ​‍്‌. അത്‌ ഇപ്പോഴും അങ്ങിനെ തന്നെ പറയും.
അത്‌ കഴിഞ്ഞ്‌ ടോംസിന്റെ കമന്റിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു. ടോംസ്‌ തന്നെ അതിൽ വളരെ വ്യക്തമായി തന്റെ തെറ്റുകൾ പറഞ്ഞിരുന്നു. ഞാൻ ആ പോസ്റ്റ്‌ ഇട്ടതിനെ കുറിച്ച്‌ ഒരു കുറ്റബോധവും ഇപ്പോഴും ഞമ്മക്ക്‌ ഇല്ല. അതിനു ശേഷം നോക്കൂ. ആവശ്യത്തിനു മാത്രം ഓന്റെ കമന്റുകൾ. നല്ല പോസ്റ്റുകൾ. പോരെ ഇത്രയൊക്കെ ഞമ്മക്ക്‌ ചെയ്യാൻ പറ്റുള്ളൂ.
പിന്നെ ഞാൻ എഴുതിയത്‌ സുനിൽ പണിക്കരെ കുറിച്ചുള്ള പോസ്റ്റ്‌ ആണ​‍്‌. ഈ ഒരു പോസ്റ്റിൽ പണിക്കർ തന്നെ അത്‌ തുറന്ന് സമ്മതിച്ചു. ഞമ്മടെ ആ പോസ്റ്റിനു ശേഷം പണിക്കരുടെ കയ്യിൽ നിന്നും രണ്ട്‌ ബ്ലൊർട്ടൂൺസ്‌, അഞ്ചോളം കവിതകൾ. ഒന്നു രണ്ട്‌ നല്ല ലേഖനങ്ങൾ. പോരെ പണിക്കർ വീണ്ടും പഴയ സ്ഥിതിയിലായില്ലേ. ഇതൊന്നും എന്റെ കഴിവല്ല. പണിക്കരുടെ മത്രം കഴിവുകൾ. ഞാനതിന്റെ സത്യവസ്ഥ വെളിപ്പെടുത്തി എന്ന് മാത്രം.


പിന്നീട്‌ നട്ടപിരാന്തനായിരുന്നു വിശകലനത്തിന്റെ ഇരയായത്‌. അതിൽ അദ്ദേഹം വളരെ വ്യക്തമായി കമന്റ്‌ മുഖേന തന്റെ തെറ്റുകൾ സമ്മതിച്ചതാണ​‍്‌. ഇപ്പോൾ ഒന്നു നോക്ക്യേ. അതിനൂ ശേഷം പിറന്ന അദ്ദേഹത്തിന്റെ ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചപ്പെട്ടത്‌. പിന്നീട്‌ കോപ്പിയടിക്കാരനെ കുറിച്ച്‌ എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾ തന്നെ പറയൂ. അദ്ദേഹം ചെയ്തത്‌ ഒരു നല്ല പ്രവർത്തി തന്നെയാണോ. അതിനെതിരെ ശരൺ എന്ന ബ്ലോഗർ എന്റെ ആ പോസ്റ്റ്‌ തന്നെ കോപ്പി അടിച്ചു. എന്നിട്ടൊരു കമന്റും "നീ ശരണിനെ പുളുത്തും" എന്നും. പടം പുലികളെ കുറിച്ച്‌ എഴുതിയ പോസ്റ്റിൽ അവർ തന്നെ അവർക്ക്‌ ആശയ ദാരിദ്ര്യത്തിന്റെ കാര്യം തുറന്നു സമ്മതിച്ചതാണ​‍്‌. അതൊരു അവസരോചിതമായ പോസ്റ്റ്‌ ആണെന്നാണ​‍്‌ ഇപ്പോഴും എന്റെ വിശ്വാസം.


ഇതൊക്കെ പോട്ടെ എന്ന് വക്കാം. അവസാനം എഴുതിയതിൽ എന്താണ​‍്‌ ഒരു തെറ്റുള്ളത്‌. നിങ്ങളൊന്ന് നോക്കിയേ. കാരണം അത്‌ ഒരു വ്യക്തി വിരോധത്തിനുള്ള പോസ്റ്റ്‌ അല്ലായിരുന്നു. മിനിമോളെയും angele നെയും മോശമാക്കാൻ ഉള്ള ഒരു പോസ്റ്റ്‌ അല്ല എന്ന് ആദ്യം മനസ്സിലാക്കണം. ഞാൻ ബൂലോകത്തെ ഒരു ട്രെന്റ്‌ സൂചിപ്പിച്ചു എന്ന് മാത്രം. അത്‌ ഞാനതിൽ സൂചിപ്പിച്ചു എന്ന് മാത്രം. അതിൽ ഞാൻ മിനിമോളെയും angel നെയും ഒരിക്കലും ചെറുതാക്കി കാണിച്ചിട്ടില്ല. അവർ നാളെ നല്ല ബ്ലോഗർമരായി വളരെട്ടെ. ഒരു പോസ്റ്റ്‌ പോലുമിടാതെ അതിനെ ഫോളോ ചെയ്തവരുടെ നാണകേടിനെ മാത്രമാണ​‍്‌ ഞാൻ വിമർശിച്ചത്‌. അതല്ലാതെ മിനിമോളെയല്ല.


ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ തെറ്റാണെന്ന് നിങ്ങൾക്ക്‌ സമ്മതിക്കാൻ പറ്റുമോ?. അങ്ങിനെയെങ്കിൽ മൂസാക്ക ഇവിടെ നിർത്തുകയാണ​‍്‌ ഞമ്മടെ ബ്ലോഗെഴുത്ത്‌. എന്താ നിങ്ങടെ അഭിപ്രായം. ഞാൻ തുടരണോ വേണ്ടയോ.?

2010, മാർച്ച് 10, ബുധനാഴ്‌ച

ബൂലോകത്തെ ആണുങ്ങൾ പെൺകോന്തന്മാരോ?

ബൂലോകത്ത്‌ പേരെടുക്കാനുള്ള പല വഴികളും ഉണ്ടെന്ന് പലരുടെയും നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും തെളിവായിട്ടുള്ള ഒരു സംഭവമാണ​‍്‌. കുറുപ്പ്‌ എന്ന ബ്ലോഗർ അത്‌ വ്യക്തമായി വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്‌. ഇതിൽ നിന്നും വത്യസ്തമായ പുതിയ ഒരു ഐഡിയ ആണ​‍്‌ ഇവിടെ വിവരിക്കുന്നത്‌. ഒരു പെൺ ബ്ലോഗറായി ബ്ലോഗിംഗ്‌ തുടങ്ങുക. ബൂലോകത്തെ എല്ലാവരും പെണ്ണൂങ്ങളുടെ ബ്ലോഗെന്ന് പറഞ്ഞാൽ ചാടി വീഴുന്നുണ്ടെന്നു തോന്നുന്നു. കാരണം കണക്കുകൾ സൂചിപ്പിക്കുന്നത്‌ അങ്ങിനെയാണ​‍്‌.

ചെറിയ ഒരു ഉദാഹരണത്തിലൂടെ മൂസ്സാക്ക വ്യക്തമാക്കാം. ഇപ്പൊൾ അടുത്ത്‌ കാലത്ത്‌ ബ്ലോഗ്‌ തുടങ്ങിയ ഒരു കുട്ടിയാണ​‍്‌ മിനി മോൾ. ആ കുട്ടിയുടെ ഫോളോവേഴ്സിനെ കണ്ടാൽ നമ്മൾ ഞെട്ടും, കാരണം, ഒരു പോസ്റ്റ്‌ പോലും ഇടാതെ തന്നെ ആ കുട്ടിക്ക്‌ ബ്ലോഗ്‌ തുടങ്ങിയ ദിവസം 15 പിൻ തുടർച്ചക്കാർ. ഏതൊരാളും മോഹിക്കുന്ന ഒരു സംഭവം.എന്തായാലും അതിനു ശേഷം ആ ചാകരക്ക്‌ ഒരു കുറവുമില്ല. കാരണം ഇപ്പോൾ അവസാനമായി ഞാൻ നോക്കുമ്പോൾ ആ കുട്ടിക്ക്‌ 34 ഫോളോവേഴ്സ്‌ ഉണ്ട്‌. ആ കുട്ടിക്ക്‌ പ്രേമലേഖനം അയച്ച ആളുകൾ വരെയുണ്ടത്രെ. കഷ്ടം ഈ നണക്കേടൊക്കെ ഏതു ഗംഗയിൽ പോയി മുങ്ങിയാണ​‍്‌ ബൂലോകം മാറ്റുക. അല്ലെങ്കിൽ ഏതു മക്കയിൽ പോയി ഹജ്ജ്‌ ചെയ്യണം. നിങ്ങൾ തന്നെ പറഞ്ഞു തരൂ. ഇത്‌ മിനിമോളുടെ ഫോളോവേഴ്സ്‌.
എന്താണിത്‌. എന്റെ ബൂലോകരെ. നിങ്ങളിതൊന്നും കാണുന്നില്ലേ. വനിതാ ബില്ല് പാസാവുന്നതിനു മുൻപുള്ള കാര്യമാണിത്‌. ഇത്‌ ഈ കുട്ടിയുടെ മാത്രമല്ല ബ്ലോഗിലെ ഒറോ പെണ്ണുങ്ങളുടെയും കാര്യമാണ​‍്‌. എല്ലാ പെണ്ണുങ്ങൾക്കൂം ഉണ്ട്‌ ഇഷ്ടം പോലെ ഫോളോവേഴ്സ്‌. ഫോളോ ചെയ്യണ്ട എന്നല്ല മൂസ്സാക്ക പറയുന്നത്‌. ഇത്തരം പെൺ ബ്ലോഗേഴ്സ്‌ ചെയ്യുന്ന പോസ്റ്റുകൾക്ക്‌ യാതൊരു നിലവാരവും ഉണ്ടായിരിക്കുകയും ഇല്ല. എങ്കിലും അതിൽ നിന്ന് വത്യസ്തമായ എഴുത്തുമായി സജീവമായ പെൺബ്ലോഗേഴ്സും ഉണ്ട്‌. അതിലൊക്കെയാണെങ്കിൽ പിന്നെയും സഹിക്കാം. ഈ ചവറുകൾ എഴുതുന്ന പെൺ ബ്ലോഗേഴ്സിനെ എന്തിനു ഫോളോ ചെയ്യണം. മിനിമോൾ ചിലപ്പോൾ നാളെ നല്ല ഒരു ബ്ലോഗറാവും. ഞാൻ മിനി മോളെ ഉദാഹരണം കാണിച്ചു എന്നു മാത്രം.

അതു പോലെ angela എന്നെ ഒരു പെൺകുട്ടി നോക്കൂ. ആ കുട്ടിക്ക്‌ 65 നു പുറത്ത്‌ ഫോളോവേഴ്സ്‌ ഉണ്ട്‌. ആ കുട്ടി എഴുതുന്നതെന്തെന്ന് ആ കുട്ടിക്ക്‌ തന്നെ നിശ്ചയമില്ല. അതിലെ ഓരോ പോസ്റ്റുകളും വായിച്ചാൽ നിങ്ങൾക്ക്‌ മനസ്സിലാകും. കൂതറ ഹാഷീം എന്ന ബ്ലോഗർ ആ ആ കുട്ടിയുടെ ഏതോ ഒരു പോസ്റ്റിൽ കാര്യം വെട്ടി തുറന്നു പറയുകയും ചെയ്തു. " ആ വലിയ ഫോട്ടൊ കാണാനാണ​‍്‌ ഇടക്കിടക്ക്‌ വരുന്നതെന്ന്" അതു പറഞ്ഞപ്പോൾ ആ വലിയ ഫോട്ടോ മാറ്റുകയും ചെയ്തു. എന്തോ.. ബൂലോകം പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ജീവൻ കളയുന്നുണ്ടെന്നു തോന്നുന്നു. പല ബ്ലോഗ്‌ പുലികളും ഈ കുരുക്കിൽ വന്ന് ചാടാറുണ്ടെന്നുള്ളതും അവിശ്വസിനീയമായ സത്യം. ഇത്‌ angela യുടെ ഫോളോവെഴ്സ്‌.

ഇതൊന്നുമല്ല വേറൊരു സത്യം പല നല്ല ആൺ ബ്ലോഗേഴ്സ്‌ ഉണ്ടെന്നുതന്നെ പലർക്കും അറിയില്ല. അവർക്ക്‌ ഇവരുടെ പകുതിപോലും ഫോളോവേഴ്സ്‌ ഇല്ല എന്നതാണ​‍്‌ പരമമായ സത്യം. ആരാണെന്ന് ഞാൻ പറയുന്നില്ല. നിങ്ങൾക്ക്‌ വ്യക്തിപരമായി അറിയാവുന്ന പലരും ആയിരിക്കും അത്‌. എന്തായാലും പെൺബ്ലോഗേഴ്സിന്റെ പോസ്റ്റ്‌ കാണുമ്പോൾ എന്തിനാ ആണുങ്ങളെ ചാടി വീഴുന്നത്‌. നന്നായിട്ടുണ്ട്‌, നല്ല ഭാവന എന്നല്ലാതെ വ്യക്തമായ ഒരു കമന്റ്‌ ആർക്കെങ്കിലും ഇടാൻ പറ്റാറുണ്ടോ. കഷ്ടം തന്നെ. ഇനി നിങ്ങൾ പറയൂ. ഞാൻ പറഞ്ഞത്‌ സത്യം തന്നെയല്ലേ.

വാൽ : ഇനി എന്റെ ബ്ലോഗിലും ഫോളൊ പരിപാടി തുടങ്ങിയിട്ടുണ്ട്‌. ഇഷ്ടമുള്ളവർക്ക്‌ ഐശ്വര്യമായി ചേരാം.