2010, മാർച്ച് 14, ഞായറാഴ്‌ച

മൂസ്സാക്ക ബ്ലോഗെഴുത്ത്‌ നിർത്തുന്നു

ബൂലോകത്തെ ബ്ലോഗർമാരെ ഞാൻ ഓരോന്നും വിശകലിക്കുമ്പോൾ ആ ശരം ഏൽക്കുന്നവർക്കല്ല പൊള്ളുന്നതെന്ന് വേണം മനസ്സിലാക്കേണ്ടിയിരിക്കുന്നത്‌. അത്‌ വേറെ പലയിടത്തും കൊള്ളുന്നുണ്ടെന്നാണ​‍്‌ ഞമ്മക്ക്‌ തോന്നുന്നത്‌. അതിന്റെ കാരണം എനിക്കറിയില്ല. മൂസാക്കയുടെ ഇതു വരെയുള്ള ഓരോ പോസ്റ്റിലും പറഞ്ഞിട്ടുള്ള കാര്യങ്ങൾ വളരെയധികം സത്യസന്ധമാണെന്ന് നിങ്ങൾ ബൂലോക നിവാസികൾക്ക്‌ എല്ലാവർക്കും അറിയാവുന്ന ഒരു സത്യമാണ​‍്‌. ഞാൻ വിശകലനം ചെയതിട്ടുള്ള ഓരോ ബ്ലോഗേഴ്സും വളരെ നല്ല ഒരു സമീപനത്തോട്‌ കൂടി മാത്രമാണ​‍തിനെ സമീപിച്ചിട്ടുള്ളത്‌. അതല്ലെങ്കിൽ ഞാൻ എഴുതിയിട്ടുള്ള ഓരോ പോസ്റ്റിലേയും തെറ്റുകളുടെ ഒരു ഏറ്റുപറച്ചിൽ മാത്രമാണ​‍്‌ ഈ പോസ്റ്റ്‌.


എന്റെ ആദ്യപോസ്റ്റായ "നായരെ തെറി പറഞ്ഞ കിളവന​‍്‌" എന്നതിൽ നീർവ്വിളാകൻ എന്റെ വിശകലനത്തിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയിട്ടുതും ആണ​‍്‌. അത്‌ നല്ല ഒരു കമന്റും ആണ​‍്‌. അത്‌ ഞാൻ അംഗീകരിക്കുന്നു. കാരണം ജോർജ്‌ മാഷ്‌ മൊത്തം നായന്മാരെ തെറിപറഞ്ഞത്‌ തെറ്റാണെന്നും. ഞാൻ അതിനെതിരെ തെറി വിളിച്ചെന്നതും വലിയൊരു തറ്റ്‌ തന്നെയാണ​‍്‌. കാരണം ഞാൻ അങ്ങിനെ തെറി വിളിച്ചാൽ ഞാനും മാഷും ഒരേ പോലെ ആകില്ലേ. അതിനു ഞാൻ പരസ്യമായി മാപ്പ്‌ ചോദിക്കുന്നു.പക്ഷെ ജോർജ്‌ മാഷുടെ പ്രവൃത്തികൾ തറ്റ്‌ തന്നെയാണ​‍്‌. അത്‌ ഇപ്പോഴും അങ്ങിനെ തന്നെ പറയും.
അത്‌ കഴിഞ്ഞ്‌ ടോംസിന്റെ കമന്റിനെ കുറിച്ചുള്ള പോസ്റ്റായിരുന്നു. ടോംസ്‌ തന്നെ അതിൽ വളരെ വ്യക്തമായി തന്റെ തെറ്റുകൾ പറഞ്ഞിരുന്നു. ഞാൻ ആ പോസ്റ്റ്‌ ഇട്ടതിനെ കുറിച്ച്‌ ഒരു കുറ്റബോധവും ഇപ്പോഴും ഞമ്മക്ക്‌ ഇല്ല. അതിനു ശേഷം നോക്കൂ. ആവശ്യത്തിനു മാത്രം ഓന്റെ കമന്റുകൾ. നല്ല പോസ്റ്റുകൾ. പോരെ ഇത്രയൊക്കെ ഞമ്മക്ക്‌ ചെയ്യാൻ പറ്റുള്ളൂ.
പിന്നെ ഞാൻ എഴുതിയത്‌ സുനിൽ പണിക്കരെ കുറിച്ചുള്ള പോസ്റ്റ്‌ ആണ​‍്‌. ഈ ഒരു പോസ്റ്റിൽ പണിക്കർ തന്നെ അത്‌ തുറന്ന് സമ്മതിച്ചു. ഞമ്മടെ ആ പോസ്റ്റിനു ശേഷം പണിക്കരുടെ കയ്യിൽ നിന്നും രണ്ട്‌ ബ്ലൊർട്ടൂൺസ്‌, അഞ്ചോളം കവിതകൾ. ഒന്നു രണ്ട്‌ നല്ല ലേഖനങ്ങൾ. പോരെ പണിക്കർ വീണ്ടും പഴയ സ്ഥിതിയിലായില്ലേ. ഇതൊന്നും എന്റെ കഴിവല്ല. പണിക്കരുടെ മത്രം കഴിവുകൾ. ഞാനതിന്റെ സത്യവസ്ഥ വെളിപ്പെടുത്തി എന്ന് മാത്രം.


പിന്നീട്‌ നട്ടപിരാന്തനായിരുന്നു വിശകലനത്തിന്റെ ഇരയായത്‌. അതിൽ അദ്ദേഹം വളരെ വ്യക്തമായി കമന്റ്‌ മുഖേന തന്റെ തെറ്റുകൾ സമ്മതിച്ചതാണ​‍്‌. ഇപ്പോൾ ഒന്നു നോക്ക്യേ. അതിനൂ ശേഷം പിറന്ന അദ്ദേഹത്തിന്റെ ഓരോ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചപ്പെട്ടത്‌. പിന്നീട്‌ കോപ്പിയടിക്കാരനെ കുറിച്ച്‌ എഴുതിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾ തന്നെ പറയൂ. അദ്ദേഹം ചെയ്തത്‌ ഒരു നല്ല പ്രവർത്തി തന്നെയാണോ. അതിനെതിരെ ശരൺ എന്ന ബ്ലോഗർ എന്റെ ആ പോസ്റ്റ്‌ തന്നെ കോപ്പി അടിച്ചു. എന്നിട്ടൊരു കമന്റും "നീ ശരണിനെ പുളുത്തും" എന്നും. പടം പുലികളെ കുറിച്ച്‌ എഴുതിയ പോസ്റ്റിൽ അവർ തന്നെ അവർക്ക്‌ ആശയ ദാരിദ്ര്യത്തിന്റെ കാര്യം തുറന്നു സമ്മതിച്ചതാണ​‍്‌. അതൊരു അവസരോചിതമായ പോസ്റ്റ്‌ ആണെന്നാണ​‍്‌ ഇപ്പോഴും എന്റെ വിശ്വാസം.


ഇതൊക്കെ പോട്ടെ എന്ന് വക്കാം. അവസാനം എഴുതിയതിൽ എന്താണ​‍്‌ ഒരു തെറ്റുള്ളത്‌. നിങ്ങളൊന്ന് നോക്കിയേ. കാരണം അത്‌ ഒരു വ്യക്തി വിരോധത്തിനുള്ള പോസ്റ്റ്‌ അല്ലായിരുന്നു. മിനിമോളെയും angele നെയും മോശമാക്കാൻ ഉള്ള ഒരു പോസ്റ്റ്‌ അല്ല എന്ന് ആദ്യം മനസ്സിലാക്കണം. ഞാൻ ബൂലോകത്തെ ഒരു ട്രെന്റ്‌ സൂചിപ്പിച്ചു എന്ന് മാത്രം. അത്‌ ഞാനതിൽ സൂചിപ്പിച്ചു എന്ന് മാത്രം. അതിൽ ഞാൻ മിനിമോളെയും angel നെയും ഒരിക്കലും ചെറുതാക്കി കാണിച്ചിട്ടില്ല. അവർ നാളെ നല്ല ബ്ലോഗർമരായി വളരെട്ടെ. ഒരു പോസ്റ്റ്‌ പോലുമിടാതെ അതിനെ ഫോളോ ചെയ്തവരുടെ നാണകേടിനെ മാത്രമാണ​‍്‌ ഞാൻ വിമർശിച്ചത്‌. അതല്ലാതെ മിനിമോളെയല്ല.


ഞാൻ എന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ തെറ്റാണെന്ന് നിങ്ങൾക്ക്‌ സമ്മതിക്കാൻ പറ്റുമോ?. അങ്ങിനെയെങ്കിൽ മൂസാക്ക ഇവിടെ നിർത്തുകയാണ​‍്‌ ഞമ്മടെ ബ്ലോഗെഴുത്ത്‌. എന്താ നിങ്ങടെ അഭിപ്രായം. ഞാൻ തുടരണോ വേണ്ടയോ.?

25 അഭിപ്രായങ്ങൾ:

  1. അയ്യോ നിറുത്തല്ലേ...
    കഴിഞ്ഞതുപോലെതന്നെ തുടരണം.

    മറുപടിഇല്ലാതാക്കൂ
  2. അയ്യോ മൂസ്സ പോവല്ലേ!! അയ്യോ മൂസ്സ പോവല്ലേ!! അയ്യോ മൂസ്സ പോവല്ലേ!! അയ്യോ മൂസ്സ പോവല്ലേ!! അയ്യോ മൂസ്സ പോവല്ലേ!! അയ്യോ മൂസ്സ പോവല്ലേ!! കരണ്ടു പോയി

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, മാർച്ച് 14 4:46 AM

    അസല്‍ പന്നിയെപ്പോലെ തന്‍തീട്ടം തിന്ന് ജീവിക്കൂ മാഷേ.

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. മൂസാക്കാക്ക് ബ്ലോഗ് നിര്‍ത്തലാണ് നല്ലതെന്നു തോനുന്നതെങ്കില്‍ നിര്‍ത്തുക!!
    ബ്ലോഗേര്‍സിന് വിഷമം വരുന്ന കാര്യങ്ങള്‍ പറയാന്‍ പാടില്ലാ എന്നൊന്നും എവിടെ നിയമമില്ലാ.
    നല്ല വിമര്‍ശനങ്ങളെ കയ്യും നീട്ടി സ്വീകരിക്കുകയാണ് വേണ്ടത് അല്ലാതെ തനിക്ക് ഒരു വിമര്‍ശനം കിട്ടിയപ്പോ ഇനി ബ്ലോഗ് പൂട്ടികളയാം എന്ന ‘മൂസാക്കാ’ നയം അല്ലാ നല്ലത്
    മൂസാക്ക വിമര്‍ശിച്ച ആരും ഇതുവരെ ബ്ലോഗ് പൂട്ടിയയതായി കേട്ടിട്ടില്ലാ‍..
    ഇതെന്താ വിമര്‍ശനം വണ്‍ വെ മാത്രമേ പാടുള്ളൂ..??

    മറുപടിഇല്ലാതാക്കൂ
  6. chila vimarshanangal nannum chilathu moshavum aayirunnu!

    vimarshanam orikkalum oru pallil killi kanakkal aakaruthu :)

    മറുപടിഇല്ലാതാക്കൂ
  7. pazhya post inu ulla minimolude comment kandittu kada pootti povukayano?

    മറുപടിഇല്ലാതാക്കൂ
  8. മൂസാക്കാ നിങ്ങള്‍ വിമര്‍ശനം നിറുത്തരുത് ,, നിങ്ങളുടെ വിമരശനം മലയാള ബൂലോകത്ത് അത്യാവശ്യമാണ് അല്ലങ്കില്‍ ചോദിക്കാനും പറയാനും ആളില്ലാത്ത ഒരു നാഥനില്ല കളരി ആവും മലയാളം ബ്ലോഗുകള്‍ . തുടര്‍ന്നും നിങ്ങളുടെ വിമര്‍ശനങ്ങള്‍ പ്ര്തീക്ഷിക്കുന്നു. കൂടെ നിങ്ങളുടെ അനുവാദത്തോടെ നിങ്ങളെ ഞാന്‍ ഫോളോ ചെയ്യുന്നു.

    മറുപടിഇല്ലാതാക്കൂ
  9. മറ്റുള്ളവരിലെ ബ്ലോഗുകളിലെ കമന്റുകളെയും ഫോളൊവേഴ്സിനെയും കുറിച്ച് അപഹാസ്യങ്ങളും വ്യക്തിഹത്യയും നടത്തുന്നത് ശരിയാണോ മൂസാക്കാ...അതൊക്കെ അവരവർ നോക്കിക്കോട്ടേ...... മുഖം മൂടി മറ്റി ശരിയായ പേരുമായി വരാൻ ധൈര്യമുണ്ടോ മൂസാക്കക്ക് .....
    NB- ഇങ്ങള് കണ്ണടച്ച് ചൂണ്ടലിടാനും നോക്കുന്നുണ്ടല്ലേ....?

    മറുപടിഇല്ലാതാക്കൂ
  10. My Dear Friend....

    Go ahead with your blog criticism. Its one of the best critic blog in our boolokam.

    Best wishes....

    with love.......Nuts

    മറുപടിഇല്ലാതാക്കൂ
  11. മൂസ്സാക്ക ങ്ങള് കമ്യൂണിസ്റ്റാ?മൂസ്സാക്ക നിരൂപിക്കയല്ലേ അപ്പോ ങ്ങളെ മറ്റുള്ളവർ നിരൂപിച്ചാ ന്താ ഇത്ര തെറ്റ്...ങ്ങള് തുടരീം മൂസാക്കാ

    മറുപടിഇല്ലാതാക്കൂ
  12. മൂസാ ,
    നിങ്ങള്‍ നിരൂപിച്ചൊളൂ.
    പക്ഷെ അത് സ്വന്തം പേരിലായാല്‍ എന്താ...?
    സ്വന്തം വ്യക്തിത്വം മറച്ചു വെയ്ക്കുന്നത് ശരിയല്ല.

    മറുപടിഇല്ലാതാക്കൂ
  13. താങ്കള്‍ക്കെതിരെയുള്ള കിംവ്വദന്തികളെക്കുറിച്ച് അറിയാനും താത്പര്യമുണ്ട്!
    വിമര്‍ശനങള്‍ ആരെയെങ്കിലും നന്നാക്കിയിട്ടുണ്ടെങ്കില്‍ ഈ ബ്ലോഗ് ഒരു നല്ല വിമര്‍ശി ബ്ലോഗായില്ലേ..:-)

    മറുപടിഇല്ലാതാക്കൂ
  14. മൂസാക്കയുടെ വിമശനം നല്ലതു തന്നെ..
    വിമര്‍ശനം അസ്വാദനത്തിന്റെ മാറ്റ് കൂട്ടും ഒരുതരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍.
    പക്ഷേ മറ്റുള്ളവര്‍ തന്നെ വിമര്‍ശിക്കുംബോള്‍ ഞാനിതാ ഈ പണി നിര്‍ത്തുന്നേ എന്നു വിലപിക്കുന്നവര്‍
    ശരിയായ വിമര്‍ശകര്‍ തന്നെയാണോ എന്നു മറ്റുള്ളവര്‍ ചിന്തിക്കും.
    മിനിമോള്‍ക്ക് അലോസരമുണ്ടാക്കിയത് ഒരു പക്ഷേ
    മുഖം മൂടിയിട്ട് വിമര്‍ശനം നടത്തിയതിലായിരിക്കാം. അതു മറ്റുള്ളവര്‍ക്ക് ഒളിച്ച് നിന്ന് പരിഹസിക്കുക,
    മറഞ്ഞു നിന്ന് കൂവുക, പിന്നില്‍ നിന്നും കല്ലെടുത്തെറിയുക തുടങ്ങിയ ആണത്വമില്ലാ ചെയ്തികള്‍ പോലെ
    പരിഹാസ്യമാവും.
    പറയാനുള്ളത് നേരെ പറയുന്നതല്ലേ ശരി..?

    മറുപടിഇല്ലാതാക്കൂ
  15. വിമർശനം നിർത്തരുത്‌. വിമർശിക്കാൻ കഴിവും തന്റേടവും വേണം. അത്‌ താങ്കൾക്ക്‌ ഉണ്ട്‌. തുടരുക.

    മറുപടിഇല്ലാതാക്കൂ
  16. മൂസാക്ക എഴുത്തു നിര്‍ത്തുന്നതാണെന്ന് വെറുതെ പറയുന്നതാണെന്ന് വിശ്വസിക്കുന്നു. താങ്കളുടെ വിമര്‍ശനങ്ങല്‍ പലപ്പോഴും കുറിക്കു കൊള്ളുന്നുണ്ട്. ഏറ്റവും അവസാനത്തെ പോസ്റ്റുകള്‍ നന്നായി ഇഷ്ടപ്പെട്ടു. കോലിന്മേല്‍ തുണിചുറ്റിയാല്‍ മണത്തു ചെല്ലുന്ന ചില ബ്ലോഗേഴ്സിനെപറ്റി പറഞ്ഞത്.
    പിന്നെ, മിനിമോളുടെ ഭീഷണിയില്‍ മൂസാക്ക ഇനി ബ്ലൊഗ് നിര്‍ത്തിപോയാലും മറ്റൊരു പേരില്‍ വരുമെന്ന് എനിക്കറിയാം.:) പലപേരിലും പലപ്പോഴും ബൂലോഗത്ത് നില്‍ക്കുന്ന ആണ്‍കുട്ടിയല്ലേ മാഷ്. ആ ചങ്കൂറ്റം തുടരുക. കൂടെ ഞങ്ങണ്ട്.

    (ഒരു രഹസ്യം കൂടി പറയട്ടെ,പല പെണ്‍ പേരില്‍ ബ്ലോഗുള്ള പലരും, പല അനോണി പേരില്‍ ബ്ലോഗുള്ള പലരും മറ്റു ആണ്‍ ബ്ലോഗര്‍മാര്‍തന്നെയാണ്. അതു മനസ്സിലാക്കാന്‍ ബി എ. എംബി എ ഒന്നും പഠിക്കണ്ട. കോമന്‍സെന്‍സ് മതി. മിനിമോളും നന്ദനയുമൊക്കെ യഥാര്‍ത്ഥത്തില്‍ ആണാണോ പെണ്ണാണോ / വേറെ ബ്ലോഗറാണൊ എന്നുള്ളത് ഒരു നിരീക്ഷണത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. :))

    പിന്നെ, അവിടെയെങ്ങിനെ തണുപ്പുണ്ടോ ഇപ്പോള്‍??? ;)

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2010, മാർച്ച് 15 4:26 AM

    വിമർശനം നല്ലതു തന്നെ.
    പക്ഷെ അത്‌ സ്വന്തം പേരിൽ വന്നു പറയുമ്പോഴാണ്
    ആണത്തം. ഇത്‌ ദീപക്കോ മറ്റോ ആണോ..?

    മറുപടിഇല്ലാതാക്കൂ
  18. നിങ്ങളെന്താണ് ഒരു മാതിരി പെണ്ണുങ്ങളെ പോലെ അയ്യേ മോശം മോശം... മറ്റുള്ളവരെ വിമര്‍ശിക്കുന്ന ആള്‍ സ്വയം വിമര്‍ശനത്തിനും തയ്യാറാവണം അതാണ്‌ part of the game അല്ലാതെ എന്നെ ആരും കുറ്റം പറയരുത് ഞാന്‍ എല്ലാവരേം കുറ്റം പറയും എന്നാണെങ്കില്‍ ബ്ലോഗ്‌ നിര്‍ത്തുകയാണ് നല്ലത്. മൂസാക്ക മിനിമോളെ അല്ല മിനിമോളുടെ followersine ആണ് വിമര്‍ശിച്ചത് എന്ന് എല്ലാവര്ക്കും മനസിലായി അതാണ്‌ എല്ലാവര്ക്കും ചൊറിച്ചില്‍. ചൊറിയുന്നവര്‍ ഇരുന്നു ചൊറിയട്ടെ. നിങ്ങള്‍ വിമര്‍ശനങ്ങള്‍ നിര്‍ത്തരുത് ..രാജാവ്‌ നഗ്നനാണ് എന്ന് പറയാന്‍ ആരെങ്കിലും ഒക്കെ വേണ്ടേ..........

    മറുപടിഇല്ലാതാക്കൂ
  19. മൂസാക്ക അണ്ണന്‍ തുടരണോ വേണ്ടയോ എന്ന് അണ്ണന്‍ തന്നെയാണ് തീരുമാനിക്കേണ്ടത്.. നിങ്ങളെക്കൊണ്ട് പിടിച്ചു ഇരുത്തി എഴുതിക്കാന്‍ ഞമ്മക്ക് പറ്റുവോ ?

    താങ്കളുടെ കഴിഞ്ഞ പോസ്റ്റ്‌ കണ്ടപ്പോള്‍ തന്നെ ഞാന്‍ താങ്കളുടെ കൂടെ കൂടിയതാണ്

    പക്ഷെ താങ്കള്‍ക്ക് മിനിമോള്‍ അയച്ച മറുപടി കണ്ടപ്പോള്‍ ഇതില്‍ എന്തൊക്കെയോ പന്തികേടുകള്‍ ഉള്ള പോലെയും തോന്നി

    എല്ലാ സത്യവും വിളിച്ചു പറയുന്ന താങ്കള്‍ അതിന്റെ പിന്നിലുള്ള സത്യങ്ങളും തുറന്നു പറയണം എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്

    പിന്നെ, വായനക്കാര്‍ പല തരത്തില്‍ ചിന്തിക്കുന്നവരാണ് .. ഒരാളുടെ ശരി മറ്റൊരാളുടെ തെറ്റുമാണ്.. ഈ പോസ്റ്റില്‍ താങ്കള്‍ ചോദിച്ച ചോദ്യത്തിന്(താങ്കളുടെ ബ്ലോഗ്‌ നിര്‍ത്താനോ വേണ്ടയോ ) താങ്കള്‍ എങ്ങിനെയാണ് വിധി നിര്‍ണയിക്കാന്‍ പോകുന്നത് ? ചിലര്‍ നിര്‍ത്താന്‍ പറയും , ചിലര്‍ നിര്‍ത്തേണ്ട എന്ന് പറയും.. നല്ല ബ്ലോഗ്‌ ആണെന്ന് ചിലരും , ചീത്ത ആണെന്ന് വേറെ ചിലരും പറയും.. അത് കൊണ്ട് അത് കേട്ട് താങ്കള്‍ ഒരു തീരുമാനത്തിലെത്തും എന്നൊക്കെ പറഞ്ഞുള്ള ഈ പോസ്റ്റ്‌ വളരെ അനവസരത്തില്‍ ഉള്ളതാണ് !

    "മിനിമോളെയും angel നെയും ഒരിക്കലും ചെറുതാക്കി കാണിച്ചിട്ടില്ല" എന്നുള്ള കാര്യം മൂസാക്ക പറയാതെ തന്നെ എല്ലാര്‍ക്കും അറിയാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.. എല്ലാവരും ആ അര്‍ത്ഥത്തില്‍ തന്നെയാണ് കമന്റും അടിച്ചത്.. അവിടെ സംഭവിച്ചതിനു ഒക്കെ (മിനിമോള്‍ പറഞ്ഞതിന്) ഒരു സത്യസന്ധമായ മറുപടി പ്രതീക്ഷിച്ച എനിക്ക് താങ്കളുടെ ഈ പോസ്റ്റ്‌ വളരെ മിസ്‌ ലീഡിംഗ് ആയിട്ടാണ് തോന്നിയത് !!

    "അപ്പ ഇങ്ങള് പറ.. ഞമ്മളൊക്കെ നിക്കണാ പോണാ" ? :-)

    മറുപടിഇല്ലാതാക്കൂ
  20. മൂസാക്കാ ..പറ മോനെ, എന്നതാണ് സത്യം, നിങ്ങളുടെ ഏക പ്രത്യക്ഷ ആരാധകനാണ് ചോദിക്കുന്നത്..?
    ഒരു എഴുത്ത് അയ്യക്കുന്നതോന്നും വല്യ തെറ്റൊന്നുമല്ല കാക്കാ..വെറുമൊരു ഭീഷണിയില്‍ താങ്കള്‍ കുലുങ്ങരുത് എന്നാണ് ഇടിക്കുള ക്ക് പറയാനുള്ളത്..ധൈര്യമായി വിളിച്ചു പറയൂ..ങ്ങും..കളം അങ്ങോട്ട്‌ കൊഴുക്കട്ടെ..

    മറുപടിഇല്ലാതാക്കൂ
  21. മോനേ!! |santhosh|സന്തോഷ്| മാണ്ടാ.... മാണ്ടാ

    മറുപടിഇല്ലാതാക്കൂ
  22. ങ്ങള് ചുമ്മാ.. സെന്റി അടിച്ചു നിക്കാതെ... പണി തുടര് ഇഷ്ടാ,.,,,
    ചീത്ത വിളി ഇനിയുഉം കേള്‍ക്കും...അതും ഇക്കൂട്ടത്തില്‍ ഉള്ളതാ..

    മറുപടിഇല്ലാതാക്കൂ
  23. ഇജ്ജ് മയ്യത്തായാ ? ശ്ശോ മറുപടി തരൂന്നേ ..ഓള്‍ ആര്‍ വെയ്റ്റിംഗ്.........................................

    മറുപടിഇല്ലാതാക്കൂ