2010, മാർച്ച് 10, ബുധനാഴ്‌ച

ബൂലോകത്തെ ആണുങ്ങൾ പെൺകോന്തന്മാരോ?

ബൂലോകത്ത്‌ പേരെടുക്കാനുള്ള പല വഴികളും ഉണ്ടെന്ന് പലരുടെയും നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും തെളിവായിട്ടുള്ള ഒരു സംഭവമാണ​‍്‌. കുറുപ്പ്‌ എന്ന ബ്ലോഗർ അത്‌ വ്യക്തമായി വ്യാഖ്യാനവും കൊടുത്തിട്ടുണ്ട്‌. ഇതിൽ നിന്നും വത്യസ്തമായ പുതിയ ഒരു ഐഡിയ ആണ​‍്‌ ഇവിടെ വിവരിക്കുന്നത്‌. ഒരു പെൺ ബ്ലോഗറായി ബ്ലോഗിംഗ്‌ തുടങ്ങുക. ബൂലോകത്തെ എല്ലാവരും പെണ്ണൂങ്ങളുടെ ബ്ലോഗെന്ന് പറഞ്ഞാൽ ചാടി വീഴുന്നുണ്ടെന്നു തോന്നുന്നു. കാരണം കണക്കുകൾ സൂചിപ്പിക്കുന്നത്‌ അങ്ങിനെയാണ​‍്‌.

ചെറിയ ഒരു ഉദാഹരണത്തിലൂടെ മൂസ്സാക്ക വ്യക്തമാക്കാം. ഇപ്പൊൾ അടുത്ത്‌ കാലത്ത്‌ ബ്ലോഗ്‌ തുടങ്ങിയ ഒരു കുട്ടിയാണ​‍്‌ മിനി മോൾ. ആ കുട്ടിയുടെ ഫോളോവേഴ്സിനെ കണ്ടാൽ നമ്മൾ ഞെട്ടും, കാരണം, ഒരു പോസ്റ്റ്‌ പോലും ഇടാതെ തന്നെ ആ കുട്ടിക്ക്‌ ബ്ലോഗ്‌ തുടങ്ങിയ ദിവസം 15 പിൻ തുടർച്ചക്കാർ. ഏതൊരാളും മോഹിക്കുന്ന ഒരു സംഭവം.എന്തായാലും അതിനു ശേഷം ആ ചാകരക്ക്‌ ഒരു കുറവുമില്ല. കാരണം ഇപ്പോൾ അവസാനമായി ഞാൻ നോക്കുമ്പോൾ ആ കുട്ടിക്ക്‌ 34 ഫോളോവേഴ്സ്‌ ഉണ്ട്‌. ആ കുട്ടിക്ക്‌ പ്രേമലേഖനം അയച്ച ആളുകൾ വരെയുണ്ടത്രെ. കഷ്ടം ഈ നണക്കേടൊക്കെ ഏതു ഗംഗയിൽ പോയി മുങ്ങിയാണ​‍്‌ ബൂലോകം മാറ്റുക. അല്ലെങ്കിൽ ഏതു മക്കയിൽ പോയി ഹജ്ജ്‌ ചെയ്യണം. നിങ്ങൾ തന്നെ പറഞ്ഞു തരൂ. ഇത്‌ മിനിമോളുടെ ഫോളോവേഴ്സ്‌.
എന്താണിത്‌. എന്റെ ബൂലോകരെ. നിങ്ങളിതൊന്നും കാണുന്നില്ലേ. വനിതാ ബില്ല് പാസാവുന്നതിനു മുൻപുള്ള കാര്യമാണിത്‌. ഇത്‌ ഈ കുട്ടിയുടെ മാത്രമല്ല ബ്ലോഗിലെ ഒറോ പെണ്ണുങ്ങളുടെയും കാര്യമാണ​‍്‌. എല്ലാ പെണ്ണുങ്ങൾക്കൂം ഉണ്ട്‌ ഇഷ്ടം പോലെ ഫോളോവേഴ്സ്‌. ഫോളോ ചെയ്യണ്ട എന്നല്ല മൂസ്സാക്ക പറയുന്നത്‌. ഇത്തരം പെൺ ബ്ലോഗേഴ്സ്‌ ചെയ്യുന്ന പോസ്റ്റുകൾക്ക്‌ യാതൊരു നിലവാരവും ഉണ്ടായിരിക്കുകയും ഇല്ല. എങ്കിലും അതിൽ നിന്ന് വത്യസ്തമായ എഴുത്തുമായി സജീവമായ പെൺബ്ലോഗേഴ്സും ഉണ്ട്‌. അതിലൊക്കെയാണെങ്കിൽ പിന്നെയും സഹിക്കാം. ഈ ചവറുകൾ എഴുതുന്ന പെൺ ബ്ലോഗേഴ്സിനെ എന്തിനു ഫോളോ ചെയ്യണം. മിനിമോൾ ചിലപ്പോൾ നാളെ നല്ല ഒരു ബ്ലോഗറാവും. ഞാൻ മിനി മോളെ ഉദാഹരണം കാണിച്ചു എന്നു മാത്രം.

അതു പോലെ angela എന്നെ ഒരു പെൺകുട്ടി നോക്കൂ. ആ കുട്ടിക്ക്‌ 65 നു പുറത്ത്‌ ഫോളോവേഴ്സ്‌ ഉണ്ട്‌. ആ കുട്ടി എഴുതുന്നതെന്തെന്ന് ആ കുട്ടിക്ക്‌ തന്നെ നിശ്ചയമില്ല. അതിലെ ഓരോ പോസ്റ്റുകളും വായിച്ചാൽ നിങ്ങൾക്ക്‌ മനസ്സിലാകും. കൂതറ ഹാഷീം എന്ന ബ്ലോഗർ ആ ആ കുട്ടിയുടെ ഏതോ ഒരു പോസ്റ്റിൽ കാര്യം വെട്ടി തുറന്നു പറയുകയും ചെയ്തു. " ആ വലിയ ഫോട്ടൊ കാണാനാണ​‍്‌ ഇടക്കിടക്ക്‌ വരുന്നതെന്ന്" അതു പറഞ്ഞപ്പോൾ ആ വലിയ ഫോട്ടോ മാറ്റുകയും ചെയ്തു. എന്തോ.. ബൂലോകം പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ ജീവൻ കളയുന്നുണ്ടെന്നു തോന്നുന്നു. പല ബ്ലോഗ്‌ പുലികളും ഈ കുരുക്കിൽ വന്ന് ചാടാറുണ്ടെന്നുള്ളതും അവിശ്വസിനീയമായ സത്യം. ഇത്‌ angela യുടെ ഫോളോവെഴ്സ്‌.

ഇതൊന്നുമല്ല വേറൊരു സത്യം പല നല്ല ആൺ ബ്ലോഗേഴ്സ്‌ ഉണ്ടെന്നുതന്നെ പലർക്കും അറിയില്ല. അവർക്ക്‌ ഇവരുടെ പകുതിപോലും ഫോളോവേഴ്സ്‌ ഇല്ല എന്നതാണ​‍്‌ പരമമായ സത്യം. ആരാണെന്ന് ഞാൻ പറയുന്നില്ല. നിങ്ങൾക്ക്‌ വ്യക്തിപരമായി അറിയാവുന്ന പലരും ആയിരിക്കും അത്‌. എന്തായാലും പെൺബ്ലോഗേഴ്സിന്റെ പോസ്റ്റ്‌ കാണുമ്പോൾ എന്തിനാ ആണുങ്ങളെ ചാടി വീഴുന്നത്‌. നന്നായിട്ടുണ്ട്‌, നല്ല ഭാവന എന്നല്ലാതെ വ്യക്തമായ ഒരു കമന്റ്‌ ആർക്കെങ്കിലും ഇടാൻ പറ്റാറുണ്ടോ. കഷ്ടം തന്നെ. ഇനി നിങ്ങൾ പറയൂ. ഞാൻ പറഞ്ഞത്‌ സത്യം തന്നെയല്ലേ.

വാൽ : ഇനി എന്റെ ബ്ലോഗിലും ഫോളൊ പരിപാടി തുടങ്ങിയിട്ടുണ്ട്‌. ഇഷ്ടമുള്ളവർക്ക്‌ ഐശ്വര്യമായി ചേരാം.

32 അഭിപ്രായങ്ങൾ:

  1. എന്തു പറയാനാണ് മൂസാക്ക...


    ബ്ലോഗെഴുതുന്നത് 'ബ്ലോഗര്‍' എന്ന് മാത്രമേ വിശ്വസിയ്ക്കാന്‍ പറ്റൂ... അല്ലാതെ ആണ്‍ ബ്ലോഗര്‍, പെണ്‍ ബ്ലോഗര്‍ എന്ന് പറയുന്നതൊക്കെ സത്യമാണോ എന്ന് എങ്ങനെ അറിയും. :)

    കുറേ നാള്‍ മുന്‍പ് ഒരു വനിതാബ്ലോഗര്‍ ഉണ്ടായിരുന്നതും കുറച്ചു നാള്‍ കഴിഞ്ഞ് അത് ഒരു പെണ്‍ കുട്ടിയുടെ പേരില്‍ താന്‍ തന്നെ തുടങ്ങിയ ബ്ലോഗാണെന്ന് മറ്റൊരു ബ്ലോഗര്‍ (ഇപ്പോള്‍ ആക്ടീവ് ബ്ലോഗറല്ല എന്ന് തോന്നുന്നു) തുറന്ന് പറഞ്ഞതുമെല്ലാം ഓര്‍ത്തു.

    മറുപടിഇല്ലാതാക്കൂ
  2. ആണ്കളില്‍ രാമന്‍ കിടയാത് എന്നൊരു തമിള്പാട്ടുണ്ടല്ലോ :)

    മറുപടിഇല്ലാതാക്കൂ
  3. ആഹാ.... കലക്കി മൂസാക്കാ കലക്കി

    angela എന്ന ബ്ലോഗറെ ജാലകത്തിലൂടെ കണ്ടതാ ഞാന്‍,
    പോയി നോക്കുമ്പോ നിറയെ ഫൊളോവെള്‍സ്
    എനിക്കു അസൂയ തോന്നി, ആ കൊച്ചിന്റെ ഹെഡ്ഡെറില്‍ ഇട്ടിരിക്കുന്ന ‘ചരക്ക്’ പടം ഉള്ളതോണ്ടാ ഇത്രേം ഫോളോവെര്‍സിനെ കിട്ടിയെതെന്നു തോന്നിയപ്പോ
    ഒരു പണി കൊടുത്തതാ , അതേല്‍ക്കുകയും ചെയ്തു ഇപ്പം പടം മാറ്റി..എന്റെ അസൂയ തീരുകയും ചെയ്തു... ഹ ഹ ഹാ

    മറുപടിഇല്ലാതാക്കൂ
  4. പൂക്കളുടെ ചുറ്റും വണ്ടുകളും പൂംബാറ്റകളും ഓടിക്കൂടുമെന്നത് സാധാരണമല്ലേ മൂസാക്ക. കുറച്ചുപേര്‍ക്ക് മനസ്സുഖം കിട്ടിക്കോട്ടെന്നെ :)

    മറുപടിഇല്ലാതാക്കൂ
  5. @ chithrakaran:ചിത്രകാരന്‍,
    ബട്ട്......... വണ്ടുകളേയും പൂബാറ്റകളേയും പ്ലസ്റ്റിക് പൂ കാണിച്ചു പറ്റിക്കുന്നതെന്തിനാ..???

    മറുപടിഇല്ലാതാക്കൂ
  6. Angela...യുടെ ബ്ലോഗില്‍ ഇട്ട എന്റെ കന്റുകള്‍

    ഒന്ന്...   ഇതിട്ടപ്പോ നല്ല മൊഞ്ചുള്ള ചിരിചോണ്ടിരിക്കണ വല്യ പടം ആയിരുന്നു ഹെഡ്ഡെറില്‍

    രണ്ട്...   ഇതിട്ടപ്പോ പടം മാറ്റി എന്നാലും മൊഞ്ചിന് ഒട്ടും കുറവില്ലാര്‍ന്നു ബട്ട് ആ മൊഞ്ച് മുഖത്തിനായിരുന്നില്ലെന്നു മാത്രം.. ഹി ഹി ഹീ

    മൂന്ന്...    ഇത് സ്വന്തം പടം മാറ്റി വേറെ ഒരു ഹെഡ്ഡെര്‍ ആക്കിയതു കണ്ട് ഇട്ട കമന്റ്



    ഇത്രയൊക്കേ എന്നെ കൊണ്ടു പറ്റൂ.......

    മറുപടിഇല്ലാതാക്കൂ
  7. മൂസ്സാക്കാ.. ഇങ്ങളു കാര്യം തന്നേണു പറഞ്ഞത്..
    എന്റെ പിന്നാലെ ആരേലും വഴി തെറ്റി വരുന്നുണ്ടോന്നു കണ്ണിലെണ്ണയും ഒഴിച്ചു
    കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ആഴ്ച്ച രണ്ടായി...!
    എബടെ ബരാന്‍ !!
    ഇനി എന്റെ ഫൊട്ടോ മാറ്റി ഒരു കൈ നോക്കേണ്ടി വരുമോ ഈശ്വരന്മാരേ.!!!!!

    മറുപടിഇല്ലാതാക്കൂ
  8. ഞമ്മള് എയ്ത്‌ണതാരാന്നു നോക്ക്ണില്ല. ഇഷ്ടപ്പെട്ടാ ഫോളോ ചെയ്യും. ഇഷ്ടപ്പെട്ടില്ലെങ്കിലും കമന്റും ചെയ്യും.. എഴുതണതാരായാലെന്താ.. മ്മക്ക് ബായിച്ചാ പോരേ....

    മറുപടിഇല്ലാതാക്കൂ
  9. ഇതാ കുട്ടിയോട് പണ്ടേ ഞാന്‍ പറഞ്ഞിട്ടുള്ളതാ.. (ഞാനാരാ മോന്‍ :-P)
    പിന്നെ, ബൂലോഗം ഈ അടുത്ത കാലത്തെങ്ങും നന്നാവാന്‍ പോകുന്നില്ലെന്നതിന്റെ ലക്ഷണമാണ്‌ ഇതൊക്കെ. ഓര്‍ക്കുട്ട് ഒക്കെ പോലെ വായിനോക്കാനും, പഞ്ചാര അടിക്കാനും, കൂതറ തമാശ പറയനുമാണ് ഇപ്പോളും ബൂലോഗത്തില്‍ ആളു കൂടുതല്‍.


    (പിന്നെ മൂസാക്കോ, കമെന്റ്സിന്റെ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളഞ്ഞുകൂടെ?)

    മറുപടിഇല്ലാതാക്കൂ
  10. ഇങ്ങടെ കൂടെ കൂടിക്കഴിഞ്ഞു മൂസാ !!

    മറുപടിഇല്ലാതാക്കൂ
  11. ലാ കൊച്ച് ഫോട്ടം ഇട്ടതിന്റെ സന്തോഷത്തില്‍ ഞാനും ഒന്ന് കമന്റിയിരുന്നു

    ഒന്നും മനസിലാവാതെ പിന്നെയും

    മറുപടിഇല്ലാതാക്കൂ
  12. മൂസാക്ക,

    ഇതിലൊക്കെ എന്തിരിക്കുന്നു?

    ആരെം ഫോളോ ചെയ്യാത്ത ആരും ഫോളോ ചെയ്യപ്പെടാത്ത ആണ്‍/ പെണ്‍ ബ്ലോഗേര്സും ഉണ്ട് ;)

    മറുപടിഇല്ലാതാക്കൂ
  13. സത്യം....സത്യം....

    നിങ്ങള്‍ പറഞ്ഞ ഇക്കാര്യം മുമ്പ് ഞാനൊരു പെണ്‍ ബ്ലോഗില്‍ കമന്റായി എഴുതി.മാന്യന്മാര്‍? അതിനെതിരെ തിരിഞ്ഞ് എന്റെത് ചവറ് പോസ്റ്റുകളാണെന്നൊക്കെ പറഞ്ഞ്...
    (എന്റേത് ചവറല്ല എന്നതല്ലല്ലൊ വിഷയം)

    എന്റെ വാക്കുകള്‍ ഇഷ്ടപ്പെട്ട ഒരാള്‍ എനിക്കയ്യായിരം റിയാല്‍ സമ്മാനവും(കമന്റില്‍ മാത്രം)തന്നു :)

    അത് പോട്ട്....

    ഞാന്‍ ആണെന്നൊ പെണ്ണെന്നൊ നോക്കാറില്ല. വായിക്കുന്നതില്‍ നല്ലതെന്ന് എനിക്ക് തോന്നിയാല്‍ സമയമുണ്ടെങ്കില്‍ ഒരു കമന്റ്. ഇല്ലെങ്കില്‍ അതുമില്ല.
    എന്ന് വച്ച് പെണ്ണിനെ/ആണിനെ ഫോളോ ചെയ്യുന്നതില്‍ വലിയ താല്പര്യമൊന്നുമില്ല.

    എന്റെ ബ്ലോഗിനെ ആരെല്ലാം ഫോളോ ചെയ്യുന്നു എന്നും ഞാന്‍ അന്വേഷിക്കാറില്ല.

    മറുപടിഇല്ലാതാക്കൂ
  14. മൂസാക്കാ..നിങ്ങളാണ് പുലി ...ശിഷ്യപെട്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  15. മൂസാക്കാ...
    ഇത്രക്കു വേണ്ടിയിരുന്നോ..
    കുറെ പേരെ താങ്ങള്‍ പെണ്‍കോന്തന്മാരാക്കിയല്ലൊ...


    കൂതറ ഹാഷിമേ,
    ജ്ജും ആളു കൊള്ളാലോ..

    മറുപടിഇല്ലാതാക്കൂ
  16. വിട്ടുകള മൂസാക്കാ..പിള്ളേരല്ലേ!
    അല്പം കുരുത്തക്കേടൊക്കെ കാട്ടിയെന്നിരിക്കും,പ്രായത്തിന്റെയാ.
    ഫോളോ ചെയ്തത് മാത്രമല്ലേയുള്ളൂ!

    മറുപടിഇല്ലാതാക്കൂ
  17. വെല്യോരു ക്യാമറയുമായി മുകളില്‍ കമന്റിട്ട ഒരുത്തന്റെ ഫോട്ടോ ആ രണ്ട് ബ്ലോഗിലേയും ഫോളോവേര്‍സിന്റെ കൂട്ടത്തില്‍!!!!എന്നിട്ടും അവന്റെ കമന്റ് " no probs moosakka
    njan moosakade oppam undu....."
    ഹ ഹ ഹ

    മറുപടിഇല്ലാതാക്കൂ
  18. അജ്ഞാതന്‍2010, മാർച്ച് 13 9:15 AM

    താങ്കള്‍ പറഞ്ഞ ചില കാര്യങ്ങള്‍ ശരിയാണ്. ഫോളോവേഴ്‌സ് ഇല്ലാത്ത നല്ല ബ്ലോഗുകള്‍ ഇഷ്ടം പോലെയുണ്ട്. പിന്നെ വനിതാ ബ്ലോഗര്‍മാരെഴുതുന്നതെല്ലാം ചവറുകളാണ് എന്നു പറയുന്നത് ശരിയല്ല. ഗൗരീനാഥന്റെ മായക്കാഴ്ച്ചകള്‍ കണ്ടിട്ടുണ്ടോ താങ്കള്‍? പിന്നെയും ഉണ്ട് നല്ല സ്റ്റഫ് ഉള്ള ബ്ലോഗുകള്‍ ഇ്ടം പോലെ. ധാരാളം ഫോളോവേഴ്‌സ് ഉള്ള പല ആണ്‍ബ്ലോഗര്‍മാരുടേയും പോസ്റ്റകള്‍ പലതും അത്ര സ്റ്റാന്‍ഡേര്‍ഡ് ഉള്ളവയാണെന്നു പറയുക വയ്യ. പ്രത്യേകിച്ച് പേരു നേടിക്കഴിഞ്ഞാല്‍ പിന്നെ വായില്‍ വരുന്നത്.......എന്ന മട്ടാണ് പലര്‍ക്കും. ബൂലോകം മുഴവന്‍ എപ്പോഴും ജാതിബ്ലോഗുകള്‍ നിറയ്ക്കുന്നത് ആണ്‍ ബ്ലോഗര്‍മാരാണ്. വേണ്ട, ആണും പെണ്ണും ബ്ലോഗെന്ന തിരിവൊന്നും. ബ്ലോഗര്‍, അതു തന്നെ ധാരാളം.

    മറുപടിഇല്ലാതാക്കൂ
  19. എന്റെ ബ്ലോഗിന് ഇത്രയും വലിയ പരസ്യം എഴുതിയ ഈ പരസ്യ ബ്ലോഗിനു നന്ദി. പിന്നെ മറ്റോരു കാര്യം, ആദ്യം സ്നേഹത്തോടെ ഒരു മെയില്‍ സന്ദേശം. മറുപടി കിട്ടാതായപ്പോള്‍ മൂസക്കായുടെ തനി സ്വരൂപം.... കോള്ളാം....നന്നായി. മൂസക്കായുടെ ശരിയായ പേരും മറ്റോരു സൂപ്പര്‍ ഹിറ്റ് ബ്ലോഗ് വിലാസവും എന്റെ പക്കല്‍ ഉണ്ടെന്നകാര്യം മറക്കാതിരുന്നാല്‍ നന്ന്.

    മറുപടിഇല്ലാതാക്കൂ
  20. എന്റെ ബ്ലോഗിന് ഇത്രയും വലിയ പരസ്യം എഴുതിയ ഈ പരസ്യ ബ്ലോഗിനു നന്ദി. പിന്നെ മറ്റോരു കാര്യം, ആദ്യം സ്നേഹത്തോടെ ഒരു മെയില്‍ സന്ദേശം. മറുപടി കിട്ടാതായപ്പോള്‍ മൂസക്കായുടെ തനി സ്വരൂപം.... കോള്ളാം....നന്നായി. മൂസക്കായുടെ ശരിയായ പേരും മറ്റോരു സൂപ്പര്‍ ഹിറ്റ് ബ്ലോഗ് വിലാസവും എന്റെ പക്കല്‍ ഉണ്ടെന്നകാര്യം മറക്കാതിരുന്നാല്‍ നന്ന്.

    മറുപടിഇല്ലാതാക്കൂ
  21. ആഹാ... അപ്പൊ മൂസാക്ക ആണല്ലേ..ആ കക്ഷി
    ഛെ..ഷയിം മൂസാക്ക ഷെയിം........
    (ഇയാളെ സപ്പോട്ട് ചെയ്ത ഞാനാ കൂതറ)

    മറുപടിഇല്ലാതാക്കൂ
  22. മൂസാക്കയുടെ പരസ്യം വഴി കാക്കര ANGELA യെ പിൻതുടരുന്നു!

    മിനിമോളെ നേരത്തെ പിൻതുടരുന്നുണ്ടായിരുന്നു!!

    വെടിപറച്ചിൽ ഇഷ്ടപ്പെട്ടതിനാൽ മൂസാക്കയുടെയും കൂടെ കൂടി!!!

    മറുപടിഇല്ലാതാക്കൂ
  23. MOOSAKKA VALAREE NANNI.....
    SWANDAM NAME POLUM PARAYAN PATTATHAAAAA
    ARADOO...POLICE....
    ATHUM ORU PATTALAKARANOD.....GOOD

    മറുപടിഇല്ലാതാക്കൂ
  24. ആഹ.. അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ !!!
    എന്തൊക്കെയോ എവിടെയൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ !!
    മൂസാക്ക മിനിമോളുടെ ആ കമന്റിനു മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നു
    [എല്ലാം സത്യങ്ങളായിരിക്കും. നുണ ഞമ്മള‍്‌ പറയൂല]...... അപ്പൊ പറഞ്ജോളീന്‍

    മറുപടിഇല്ലാതാക്കൂ
  25. മൂസാക്ക,

    അടുത്തിടെ വേറൊരു ബ്ലോഗ് വന്നിരുന്നു.. പേരു ഞാൻ പരാമർശിക്കുന്നില്ല.. പക്ഷെ അതെഴുതിയ ആൾ എന്നോട് ചാറ്റിൽ നേരിട്ട് പറഞ്ഞതാ.. മനസ്സ് മടുത്തിട്ട് ചെയ്തു പോയതാണെന്ന്.. കാരണം അയാൾ സ്വന്തം ഐഡന്റിറ്റിയിൽ ബ്ലോഗെഴുതിയിട്ട് ഒരുത്തനും തിരിഞ്ഞു നോക്കിയില്ല.. ഈ പെൺ ഐഡന്റിറ്റിയിൽ ഒറ്റപോസ്റ്റിനു തന്നെ ഒത്തിരി ഹിറ്റ്സ്.. എങ്ങിനെ വിശ്വസിക്കും..

    മറുപടിഇല്ലാതാക്കൂ
  26. അത് കൊണ്ടാ ഞാന്‍ എന്റെ ബ്ലോഗില്‍ "ഫോളോവര്‍ ഗാഡ്ജറ്റ്" ചേര്‍ക്കാത്തത്....എല്ലാവരും ഫോളോ ചെയ്‌താല്‍ പിന്നെ ഒരു പ്രൈവസി ഇല്ലന്നേ.

    മറുപടിഇല്ലാതാക്കൂ
  27. മൂസാക്കാ പറഞ്ഞതൊക്കെ സത്യം.
    പക്ഷെ ആ മിനി മോളെന്തോ പറഞ്ഞത്.അതിന്റെ മറുപടി കൂടി :)

    ‍@ രഘുനാഥൻ
    ഇഷ്ടായി :)

    മറുപടിഇല്ലാതാക്കൂ
  28. http://anilatalks.blogspot.com
    Check this in case u have not read her earlier. It is a "vanitha blogger".

    മറുപടിഇല്ലാതാക്കൂ