2010, ഫെബ്രുവരി 24, ബുധനാഴ്‌ച

നമ്മുടെ പടം പുലികൾക്കിതെന്തു പറ്റി

നമ്മുടെ ഏത്‌ ഫോട്ടോ ബ്ലോഗേഴ്സിനെ എടുത്താലും അവർക്കൊക്കെ ഒരു പ്രത്യേകതയുണ്ട്‌. എന്താണെന്നറിയാമോ ? മൂസ്സാക്ക തന്നെ പറയാം. അവരുടെ പുതിയ പോസ്റ്റിനു വേണ്ടി കാത്തിരിന്നു കാത്തിരുന്നു മടുത്ത്‌ കിടുകിടിലൻ തലക്കെട്ടുകളുമായി ഇതാ വരുന്നു ഒരു സുപ്രഭാതത്തിൽ പുതിയത്‌ ഒരെണ്ണം. ഓപ്പൺ ചെയ്തു നോക്കിയാലോ!!! ഒന്നുകിൽ ആകാശം. അല്ലെങ്കിൽ കടൽ, അതും അല്ലെങ്കിൽ ഒരില, ഇതൊക്കെ പോട്ടേന്നും വക്കാം ഇല പൊഴിഞ്ഞ മരങ്ങൾ പോസ്റ്റ്‌ ഇടാത്ത എത്ര ഫോട്ടോ ബ്ലോഗേർസ്‌ ഇവിടുണ്ട്‌. പൂക്കളാണ​‍്‌ ഇവരുടെ പിന്നത്തെ ഇര. പോസ്റ്റ്‌ കണ്ടതിനു ശേഷം ശരിക്കും പിന്നെ ആ പൂക്കൾ കണ്ടാൽ അത്‌ വലിച്ച്‌ പറിച്ച്‌ എറിയാൻ തോന്നും. എന്തോ ഞമ്മക്കറിയൂല എന്തു കൊണ്ടാണ​‍്‌ ഇങ്ങനെ സംഭവിക്കുന്നതെന്ന്. ആരായലും ഇതു കാണുമ്പോൾ ആവർത്തന വിരസത വരില്ലേ. ഫോട്ടോ ദാരിദ്രം വരുമ്പോൾ എന്തിനു കണ്ണിൽ കണ്ടത്‌ ബോറടിപ്പിക്കാൻ വേണ്ടി ഇടുന്നു എന്നതാണ​‍്‌ മൂസ്സാക്കാന്റെ ചോദ്യം. എത്ര കണ്ടാലും വർണ്ണിച്ചാലും മതിവരാത്ത ഒന്നാണിതൊക്കെ എന്ന മുട്ടാപ്പോക്ക്‌ ന്യായം പറയുമെന്നറിയാം. എന്നാലും.....

പ്രവാസി ഫോട്ടോ ബ്ലോഗർമാരാണെങ്കിൽ അവർക്ക്‌ പിന്നെ ഒട്ടകവും മരുഭൂമിയും തന്നെ മാസ്റ്റർ പീസ്‌ അതുമല്ലെങ്കിൽ വൃത്തികെട്ട ഏതെങ്കിലും പെണ്ണിന്റെ മോന്തായമോ തന്നെ. എന്തു ചെയ്യും. ബൂലോകത്തിന്റെ ഓരോ കാലക്കേട്‌. അല്ലാതെന്തു പറയാൻ. എന്നിട്ടും അതിന്റെയൊക്കെ കമന്റ്‌ കണ്ടാലും ചിരി വരും. "സൂപ്പർ, മനോഹരം, nice, amazing, സുന്ദരം, നന്നായിട്ടുണ്ട്‌. സമ്മതിച്ചിരിക്കുന്നു" എന്നിങ്ങനെ സ്ഥിരമുള്ള ചില പൊക്കിവിടൽ കമന്റുകൾ മാത്രം. ഒരെണ്ണം പോലും വിമർശിച്ച ആരെയും ഞാൻ കണ്ടിട്ടില്ല. പാവം പുതിയ ബ്ലോഗർമാർ ആണെങ്കിൽ അവരുടെ ബ്ലോഗ്‌ വായിക്കാൻ വേണ്ടി ഇത്തരം പടം പുലികളുടെ പോസ്റ്റിൽ കയറി ഇത്തരം കമന്റ്‌ ഇടും. പാവങ്ങൾ... അവർക്കറിയില്ലല്ലോ പടം പിടുത്തക്കാർക്ക്‌ വായന തീണ്ടാപ്പാടകലെയാണെന്ന്.

ബ്ലോഗ്‌ പുലികൾ എല്ലാവരും ഉള്ള സൗഹൃദം കാത്ത്‌ സൂക്ഷിക്കാൻ വേണ്ടി ഇത്തരം പടം പുലികളുടെ പോസ്റ്റിൽ കയറി എന്തെങ്കിലും വളിപ്പൻ കമന്റുകൾ ഇടാറുണ്ടെന്നതാണ​‍്‌ ഏറ്റവും വലിയ പ്രത്യേകത. പാവപ്പെട്ട പുതിയ ബ്ലോഗർമാർ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ എത്ര നല്ല പോസ്റ്റുകളിൽ അവർക്ക്‌ വേണ്ടത്ര പരിഗണന കൊടുത്തിട്ടേ ഇല്ല എന്നു വളരെ ശക്തമായി തന്നെ പറയാം. ഭായി, കണ്ണനുണ്ണി, നാടകക്കാരൻ, എറക്കാടൻ, സന്തോഷ്‌ പല്ലശ്ശന, സുനിൽ, എന്നിങ്ങനെ എത്രയോ ബ്ലോഗ്ഗർമാർ അക്കൂട്ടത്തിൽ നിന്നും അതിനെയൊക്കെ പ്രതിരോധിച്ച്‌ വന്നവരാണ​‍്‌. ബ്ലോഗ്‌ പുലികൾക്കെന്തിനു പുതിയ ബ്ലോഗർമാർ. അവർക്ക്‌ രാഷ്ട്രീയത്തിൽ ജനങ്ങളുടെ വോട്ടുപ്പോലെ അവരുടെ കമന്റുകൾ മാത്രം മതി.

ഇന്ന സെന്റ്‌ പറഞ്ഞ പോലെ നമ്മള​‍്‌ മാറ്ററിൽ നിന്ന് പോയി. വീണ്ടും പടം പുലികളിലേക്ക്‌ വരാം. ഈ കടലും ആകാശവും, ഇലയും ഒന്നില്ലെങ്കിൽ ഇവർ തെണ്ടിപ്പോയേനെ എന്നാണ​‍്‌ മൂസ്സാക്ക ചിന്തിക്കുന്നത്‌. ഒരു സുനാമി വന്ന് ഇതൊന്നും പോകാതിരുന്നാൽ മതിയായിരുന്നു. എന്നാലും സൈര്യം കിട്ടില്ല. കാരണം പിന്നെ വരും ആകാശം റീലോഡഡ്‌, കടൽ റീലോഡഡ്‌ എന്നും പറഞ്ഞ്‌. കാരണം ബൂലോകത്തെ ഇന്നത്തെ അവസ്ഥ അതാണല്ലോ. എല്ലാം റീലോഡഡ്‌. ആരാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. അത്‌ നിങ്ങളങ്ങ്‌ ഊഹിച്ചാൽ മതി. കഴിഞ്ഞ വർഷം അതേ ദിവസം പോസ്റ്റാക്കിയ സാധനം പുതിയ സംഗതികളൊന്നും വരാത്ത കാരണം അതു തന്നെ വീണ്ടും റീ പോസ്റ്റിംഗ്‌. സഹിക്കുക വേറൊന്നുമില്ല അതിനു സമാധാനമായിട്ട്‌.
എന്നാൽ അതിനു വിപരീതമായി നല്ല ചില പടം പുലികളും ബൂലോകത്ത്‌ ഉണ്ട്താനും. പക്ഷെ അവരെ പൊക്കി വിടാൻ ആളില്ലത്തതു കാരണം അതൊന്നും ക്ലിക്കാവുന്നില്ല എന്നുമാത്രം. എന്തായാലും ക്രൈസിസ്‌ ബൂലോകത്തും ബാധിച്ചു എന്നുള്ളതിന്റെ ഒരു നല്ല ഉദാഹരണം മാത്രമാണ​‍്‌ ഈ മാറി വരുന്ന കടലും ആകാശവുമൊക്കെ എന്നാണ​‍്‌ എനിക്കു പറയാനുള്ളത്‌. എന്തായാലും ഇതൊക്കെ മാറും എന്ന് പ്രതീക്ഷിക്കാം അല്ലേ ബൂലോകം സുഹൃത്തുക്കളേ.

16 അഭിപ്രായങ്ങൾ:

  1. moosakka , phothraphers in gulf has certain limitations, as this part of the world except camel and desrts there is not much landscape to shoot.
    ys you can take photos of buldings, street photography is very risky here due to cultular and religious reasons

    മറുപടിഇല്ലാതാക്കൂ
  2. നമ്മുടെ ഫോട്ടോബ്ലോഗുകളിൽ ആശയ ദാരിദ്ര്യവും ആവർത്തന വിരസതയും കാണുന്നു എന്നത് സത്യമാണ് - ഫോട്ടോഗ്രാഫർമാരെല്ലാവരും ഇതൊരു ക്രിയാത്മക വിമർശനം എന്ന രീതിയിൽ എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങളുടെ ആരോപണങ്ങൾ തികച്ചു ശരിതന്നെ.
    ആശയദാരിദ്രം വളരെയേറെ ബാധിച്ചിട്ടുണ്ട് അറ്റ് ലീസ്റ്റ് എനിക്കെങ്കിലും..
    പുതുമകൾ തേടി പോകുന്നുണ്ട്..
    പക്ഷേ..
    സമയക്കുറവു തന്നെ കാരണം..
    പലവിധ തിരക്കുകൾക്കുള്ളിൽ പെട്ടു ഉഴലുമ്പോൾ പലപ്പോഴും തലക്കുള്ളിൽ നവീന തീമുകൾ കത്തുന്നതു അസാധ്യമായി വരുന്നു..
    പരമാവധി ശ്രമിക്കാറുണ്ട്..
    പുതിയ തീമുകൾക്കു വേണ്ടി..

    ഏതായാലും നിങ്ങളൂടെ ആരോപണങ്ങളോട് ഞാൻ പൂർണ്ണമായും യോജിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  4. ഈ ബ്ലോഗു പടം പുലികള്‍ എന്നുദ്ദേശിച്ചത് ആരെയൊക്കെയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ ബാക്കി കൂടി പറയാമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  5. ഇത്തരം വിമര്‍ശനങ്ങളാണ് എനിക്കു കൂടുതല്‍ ഇഷ്ടം, പേരു പറഞ്ഞു കളിയാക്കുന്നതിനു പകരം..
    കാരണം ആരുമാവാം എന്നതിനാല്‍ എല്ലാവരും ഒന്ന് ചിന്തിക്കും ഇത് എന്നെക്കുറിച്ചാണോ എന്ന്..
    പകരം എന്റെ തെറ്റുകള്‍ എന്നൊടല്ലാതെ മറ്റുള്ളവരോട് പറഞ്ഞിട്ടെന്ത് കാര്യം..?
    ഏതായാലും മൂസാക്ക മോശാക്കുന്നില്ല..

    മറുപടിഇല്ലാതാക്കൂ
  6. ഭായി, കണ്ണനുണ്ണി, നാടകക്കാരൻ, എറക്കാടൻ, സന്തോഷ്‌ പല്ലശ്ശന, സുനിൽ.... ഈ കൂട്ടതില്‍ ആരാണ് പുലികള്‍ അല്ലാത്തത്.... അടിമുടി പുലികള്‍ ആണ്.... ഫോട്ടോ ബ്ലോഗ് പ്രശ്നമാകുന്നു എങ്കില്‍ ഈ പുലിയല്ലാത്തവന്‍ വെറുതെ യാത്രക്കിറ്റയില്‍ മൊബൈലില്‍ പകര്‍ത്തിയ സധാരണ ചിത്രങ്ങള്‍ ഒരു ബ്ലോഗില്‍ ഇടുന്നുണ്ട്... ഒരു അവകാശവാദവും ഇല്ലാത്ത ഫോട്ടൊസ്.... ഞാന്‍ ഒരു ഫോട്ടോ ഗ്രാഫര്‍ അല്ലാത്തതുകൊണ്ട് അതിനെ ആ ആംഗിളില്‍ നിന്നെ കാണാവൂ എന്നും അപെക്ഷ....

    http://my-beautiful-earth.blogspot.com/

    മറുപടിഇല്ലാതാക്കൂ
  7. താങ്കളുടെ നിരൂപണം വളരെ ശരിയാണ്‌.

    മറുപടിഇല്ലാതാക്കൂ
  8. മൂസാക്കാ ഇങ്ങളു വല്ല്യ പുലി തന്നെ...സമ്മയ്ച്ചു..
    ഞമ്മളു എപ്പളും ഇബടെ ബന്ന് പോവാറുണ്ട്‌..,പച്ചേങ്കിലു ഒന്നും ഞമ്മളു മുണ്ടാറില്ല.
    ഞമ്മന്നെക്കുറിച്ചെങ്ങാനും എയ്തിയാലോ...
    .ഇ ഞി ഞമ്മക്ക്‌ മുണ്ടാണ്ടിരിക്കാനാവൂലാ...
    ഇപ്പപ്പറഞ്ഞത്‌ ഞമ്മക്ക്‌ പെരുത്തിഷ്ടായി...
    ഇങ്ങളു വണ്ടി മുന്നോട്ട്‌ തന്നെ പോവട്ടേ...........
    സലാംണ്ട്‌.

    മറുപടിഇല്ലാതാക്കൂ
  9. ശരിയാണ്...

    ആവർത്തനവിരസത എല്ലായിടത്തുമുണ്ട്.

    ഫോട്ടോ ബ്ലോഗർ അല്ലെങ്കിലും ഞാനും ഇതുൾക്കൊള്ളുന്നു.
    വ്യത്യസ്തതയ്ക്കായി ശ്രമിക്കാം, മൂസാക്ക...

    മറുപടിഇല്ലാതാക്കൂ
  10. മൂസാക്ക നിങ്ങളെ ഞാന്‍ ഇപ്പഴാ കാണുന്നത്. അവസാന പോസ്റ്റ് ആദ്യം വായിച്ചു. ഇനി ഇതു മുഴുവന്‍ വായിച്ചിട്ടെ ഞാന്‍ ഇവിടന്നു പോവുന്നുള്ളൂ.. കാരണം ഞാന്‍ ഒരു പുതി ബ്ലോഗര്‍ ആണ്. പല വിവരങ്ങളും നിങ്ങളെ പോലുള്ളവരില്‍ നിന്നും കിട്ടിയിട്ട് വേണം . ഞാന്‍ എഴുതുന്ന ചറുകള്‍ക്കെല്ലാം എനിക്കും കിട്ടുന്നതു നല്ല സൂപ്പര്‍ എന്നൊക്കയാണ് ആരും വിമര്‍ശിച്ചു കാണുന്നില്ല അല്ല വിമര്‍ശിച്ചാലും നന്നാക്കാനുള്ള കഴിവ് എനിക്കില്ലതാനും അതും ഞാന്‍ ആദ്യം തുറന്ന് സമ്മതിക്കുവാണ് നിങ്ങള്‍ എന്‍റെ ബ്ലോഗ് വരെ ഒന്നു വരണം എന്തെങ്കിലും ഉപദേശം തരണം.

    സ്നേഹത്തോടെ ഹംസ

    മറുപടിഇല്ലാതാക്കൂ
  11. മൂസാക്കാ, ഞാനും ഒരു പടം ബ്ലോഗ് തുടങ്ങാന്‍ വിചാരിച്ചിരുന്നു. ഇത് വായിച്ചപ്പോള്‍ എന്റെ ‘സ്റ്റോക്കി’നെക്കുറിച്ച് ചിന്തിച്ചപ്പോള്‍, സങ്ങതി വേണ്ടാന്നു തീരുമാനിച്ചു. ബ്ലോഗിലെ കമന്റുകളുടെ ഉപരിപ്ലവത ചിന്തിക്കേണ്ട വിഷയമാണെന്നു തോന്നുന്നു. സത്യത്തില്‍ അവ ബ്ബ്ലോഗരെ വഴിതെറ്റിക്കുകയാണ്. മൂസാക്കയുടെ അഭിപ്രായത്തിനു മുന്നില്‍ ബഹുമാനത്തോടെ.....

    മറുപടിഇല്ലാതാക്കൂ
  12. musakka....
    thangal para unnathu palathum vadiyallaannu
    blog nokkiyapol manasilayi......

    മറുപടിഇല്ലാതാക്കൂ
  13. അധികമാരും കൈ വെക്കാത്ത ഒരു മേഖല. . മറ്റാരും കൈ വെക്കാതെ നോക്കണേ..വേണമെങ്കില്‍ മഞ്ചേരി മൊയിദീനെ കൂടെ കൂട്ടിക്കോളൂ ... ആശംസകള്‍ മൂസ്സക്കാ........

    മറുപടിഇല്ലാതാക്കൂ
  14. ഇങ്ങക്ക് തെറ്റി മൂസാക്കാ ..ഇപ്പളത്തെ പോട്ടം പിടുത്തക്കാരെ ഒക്കെ വല്യ പൈസക്കാരാണ് ഒരു മൊഫയിൽ നിന്നാവും തുടക്കം..പിന്നെ പിന്നെ വല്ല്യ വല്ല്യ ക്യാമറകൾ ആയി പേരായി പ്രസസ്തിയായി..അങ്ങനെയങ്ങനെ.....കാണാൻ ചേലുള്ളതൊക്കെയെടുക്കും അതും ഒന്നും പത്തുമല്ല നൂറുകണക്കിനെടുക്കും ..അതിൽ ഒന്നുരണ്ടെണ്ണം ബ്ലോഗിലിടും ബാക്കിയുള്ളത് റീസൈക്കിൾ കൊട്ടയിലും ഇടും... ഇതാ ഇപ്പൾത്ത ട്രെന്റ്...മൂസാക്കായും ഒന്നു ശ്രമിച്ച് നോക്കൂ..ചെലപ്പം ക്സിക്കായാലൊ..ഒരു കമന്റ് എന്റെ വകയുണ്ടാവും ഉറപ്പ് (തിരിച്ചിങ്ങോട്ടും വേണേ.....)

    മറുപടിഇല്ലാതാക്കൂ
  15. അപ്പുവേട്ടന്‍ പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു.

    മറുപടിഇല്ലാതാക്കൂ