ബ്ലോഗിൽ പെട്ടന്ന് സജീവ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്ന പഴയ ഒരു ബ്ലോഗറായിരുന്നു സുനിൽ പണിക്കർ. കാരികേച്ചറുകളുടെ ഒരു പുതിയ യുഗം പിറന്നത് പണിക്കരുടെ കൈകളിലൂടെ എന്ന് വേണമെങ്കിൽ പറയാം. ഒരിടക്കാലത്ത് വച്ച് അദ്ദേഹത്തിന്റെ നല്ല പോസ്റ്റുകളുടെ സാന്നിധ്യം കുറഞ്ഞു. അസാമാന്ന്യ കഴിവുള്ള അദ്ദേഹത്തിന്റെ ചില പോസ്റ്റുകളുടെ പ്രസിദ്ധീകരണം മൂലം പലരുടെയും അതൃപ്തിക്കു പാത്രമാകേണ്ടി വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഈ പതനത്തിനു പിന്നിൽ തിലകൻ പറഞ്ഞപ്പോലെ ഒരു ബ്ലോഗ് മാഫിയ ആണോ....? അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഓരോ പ്രത്യേക ബ്ലോഗ്ഗേഴ്സിന്റെയും കാരികേച്ചറുകൾ വരച്ച് ബ്ലോഗ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ ഓരോ കാരികേച്ചറുകളും വൻ ഹിറ്റായി മാറി. പക്ഷെ ബ്ലോഗിലെ ആ ഒരു വിഭാഗം പിന്നീട് ഒരിടവേളക്ക് ശേഷം പിന്നെ ഉണ്ടായില്ല. മുൻ കാരികേച്ചറുകളിൽ നിന്ന് അദ്ദേഹത്തിന് ഏൽക്കേണ്ടി വന്ന മാനസീകപീഡനമാണോ അതിനു കാരണം. അറിയില്ല.......എന്തായാലും ഇത്തരം കാര്യങ്ങൾ വളരെ ഗൗരവപരമായി എടുക്കേണ്ടിയിരിക്കുന്നു. ബ്ലോഗ് ന്യൂസ് എന്ന നൂതന സംരഭത്തെ വിജയിപ്പിക്കാൻ സാധിച്ചോ എന്നു ചോദിച്ചാൽ പരാജയം എന്നു തന്നെയാകും മറുപടി. എന്താണിതിനു കാരണം. അദ്ദേഹത്തിനു പോലും അറിയില്ല. എന്തായാലും വളരെയധികം കഴിവുള്ള അദ്ദേഹത്തെ ആരെങ്കിലും ചേർന്ന് അവഗണിക്കുന്നുണ്ടെങ്കിൽ അത് ശരിയല്ല. ആധൂനികകവികളോട് ഉള്ള അദ്ദേഹത്തിന്റെ പരാമർശങ്ങളും പലരെയും പൊള്ളിച്ചിട്ടുണ്ട്. ജോലി സമയത്തെ റിലാക്സിനും പണിയില്ലാതിരിക്കുമ്പോഴും മണിക്കൂറുകൾ ചിലവിട്ട് എഴുതുന്നതോ വരക്കുന്നതോ ആയ ഒരു പോസ്റ്റിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തെ ബൂലോകം തഴയുന്നുണ്ടോ.....അദ്ദേഹത്തെ വേറൊരു തിലകനാക്കി മാറ്റരുത് എന്നാണ് മൂസാക്കാന്റെ അഭിപ്രായം. കഴിവുള്ളവർ വരട്ടെ. അവരെ എന്തിനു മാനസീകമായി തളർത്തണം. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രോഫെയിലിൽ പറയുന്നപോലെ വൃത്തവും അലങ്കാരവും ഇല്ലാത്ത ഒരു വിൺ വാക്ക് മാത്രമായോ എന്നൊരു സംശയം. ഇതിൽ നിന്നും ഒരു കാര്യം ഉരുത്തിരിഞ്ഞു വരുന്നതെന്തെന്നാൽ ബ്ലോഗിലും "അമ്മ" എന്ന സംഘടന ഉണ്ടോ?
പഴയ പോസ്റ്റുകൾ വീണ്ടും റീപോസ്റ്റ് ചെയ്യലും ഒരു പോസ്റ്റിനു വേണ്ടി തലവെട്ടി കോപ്രായങ്ങൾ കാണിച്ചും അദ്ദേഹവും തന്റെ നിലവാരം കളയുന്നുണ്ടോ എന്നൊരു സംശയം. കുംഭമാസത്തിൽ ഓണപ്പാട്ട് റീപോസ്റ്റ് ചെയ്തതും കാപ്പിലാന്റെ തല വെട്ടി മാറ്റിയ പോസ്റ്റും അദ്ദേഹം പോസ്റ്റിന്റെ കാര്യത്തിൽ സാമ്പത്തികമാന്ദ്യത്തിൽ ഏർപ്പെട്ടതുകൊണ്ടാണോ എന്നൊരു ചോദ്യം എനിക്കു ചോദിക്കാണുണ്ട്....? അദ്ദേഹത്തിന്റെ പഴയ പോസ്റ്റുകളും ഇപ്പോഴത്തെ പോസ്റ്റുകളുടെയും താരതമ്യം ചെയ്താൽ അദ്ദേഹത്തിന്റെ നിലവാര തകർച്ച നമ്മുക്ക് നേരിട്ട് മനസ്സിലാക്കാം.
ബ്ലോഗ് മീറ്റുകളിൽ പോലും അത്തരം ഗ്രൂപ്പിസങ്ങൾ വളരെ ഭംഗിയായി അരങ്ങേറുന്നുണ്ട്. പുതിയ പല ബ്ലോഗ്ഗർമാരെയും അവഗണിക്കലിന്റെ ആദ്യപടിയാണ് ബ്ലോഗ് മീറ്റിന്റെ ആദ്യപടി എന്ന് തോന്നിക്കത്തക്ക രീതിയിലുള്ള ഓരോ കോപ്രായങ്ങൾ തന്നെയെന്നു പറയാം. ഡോക്ടറുടെ മക്കളെ ഡോക്ടറാകൂ എന്നു പറഞ്ഞപോലെ കാശുള്ള നല്ല ഉയർന്ന ഉദ്യോഗത്തിലുള്ള ആളുകൾമത്രമേ ഇന്നത്തെ ബൂലോകത്ത് തലതൊട്ടപ്പന്മാരായി ഉള്ളൂ. താഴെക്കിടയിലും മധ്യവർത്തികളും ആയ പലരും ഇന്നും അവഗണനക്ക് പാത്രമായി കൊണ്ടിരിക്കുകയാണ്. നമ്മൾ വിഷയത്തിൽ നിന്ന് മാറിപ്പോയി. അതിൽപ്പെട്ടുപോയ ഒരു കണ്ണിയായി സുനിൽ പണിക്കർ മാറിയപ്പോൾ മൂസാക്കാനും ബൂലോകർക്കും ഒരു വിഷമം.അത്രയേ ഉള്ളൂ. വീണ്ടും നമ്മുക്ക് പണിക്കരിലേക്ക് വരാം. മൂസാക്കയടക്കം പലരും അദ്ദേഹത്തിന്റെ പോസ്റ്റുകൾക്കായി കണ്ണും നട്ടിരിക്കുകയാണ്. അതെ മൂല്യച്യുതി സംഭവിക്കാത്ത കവിതകളും ഹാസ്യം തുളുമ്പുന്ന കാരികേച്ചറുകളും ഇനിയും ബ്ലോഗിലൂടെ നിറഞ്ഞ് ഒഴുകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾക്കും അങ്ങിനെതന്നെയല്ലേ അഭിപ്രായം ?
ബ്ലോഗ് എന്നതു ഒരു കൂട്ടായ്മയാണ് ...അതു ഗ്രൂപ്പും വർഗ്ഗീയതയും
മറുപടിഇല്ലാതാക്കൂകൊണ്ട് കുളമാക്കുന്നവർ ഇനിയെങ്കിലും ഈ പ്രവണത അവസാനിപ്പിക്കുക ...എവിടെ പോയാലും മലയാളി എന്ന് അഹങ്കരിക്കുക.....നല്ലതു മാത്രം കൊടുക്കുക .....മൂല്യങ്ങൾ ഉണ്ടാകട്ടെ
അതിനിടയിൽ ഒരു ഗ്രൂപ്പ്കളികൾ ആവശ്യമുണ്ടോ....നല്ലതിനെ പ്രോത്സാഹിപ്പിക്കുക തെറ്റിനെ വിമർശ്ശിക്കുക വിമ്മർശ്ശനങ്ങളെ ഗൌരവമായി ഉൾക്കൊള്ളുന്ന ഒരു മനസ്സ് ബ്ലൊഗർമ്മാർക്കിടയിൽ വളർന്നു വരേണം ...അല്ലാത്തവർ ബ്ലോഗിൽ എഴുതരുത്....ഇതു നമ്മളെപ്പോലുള്ളവർക്ക് വീണുകിട്ടുന്ന ഒരു അവസരമാണ് ഒരിക്കിലും കിട്ടുമെന്നു പ്രതീക്ഷിക്കാതെ കിട്ടിയ ഒരവസരം അതു ഇങ്ങിനെ ചളിവാരിത്തേക്കുന്നവരോട് ...ഒന്നുമാത്രം.....നല്ലതു പ്രോത്സാഹിപ്പിക്കൂ...ആരും എന്തും എഴുതിക്കോട്ടേ...ആവശ്യമുള്ളതിനെ സ്വീകരിക്കൂ.....കഴിവുണ്ടെന്നു തോന്നുന്നവരെ പ്രോത്സാഹിപ്പിക്കൂ,,,,,തനിക്ക്കു താഴെ ഉള്ളവ്നെ നിന്ദിക്കാതിരിക്കൂ (മാനിച്ചില്ലെങ്കിലും)......സ്നേഹം നിറയട്ടെ ബ്ലോഗിൽ ............ഒരായിരം ആശംസകൾ മൂസ്സാക്കാ...
ന്റ പൊന്നാര മൂസാക്കാ, ങക്ക് ഈ ബായീന്റ വക ഒരു ബെല്യ സലാം!
മറുപടിഇല്ലാതാക്കൂഇനി കാര്യത്തിലേക്ക് വരാം.
സുനില്‍ പണിക്കരുടെ പോസ്റ്റുകള്‍ക്കായി ബ്ലോഗെത്താ ദൂരത്ത് കണ്ണും നട്ട് ഇരിക്കുകയും നടക്കുകയും കിടക്കുകയുമൊക്കെ ചെയ്യുന്ന ഒരുവനാണ് ഞാനും.
പണിക്കരുടെ കവിതകള്‍ അദ്ദേഹത്തിന്റെ സ്പീക്കുകള്‍ വീക്കുകള്‍ കാരിക്കേച്ചറുകള്‍ അലക്കുകള്‍ ക്ലിക്കുകള്‍ ആലാപനങള്‍ ഹാസ്യം തുടങിയ എല്ലാ പ്രകടനങളും മുടങാതെ ടിക്കറ്റെടുക്കാതെ മുന്നില്‍ പോയി തറയിലിരുന്ന് ആസ്വദിക്കുന്ന ഒരു ഭായിയാണ് ഞാന്‍.
അദ്ദേഹത്തിന്റെ എല്ലാ പ്രകടങളും ഒന്ന് വിലനിര്‍ത്തി നോക്കിയാല്‍ (ഇരുത്തിയാല്‍ ശരിയാകില്ല അതാ നിര്‍ത്തി നോക്കുന്നത്)ഒരു മള്‍ട്ടി കലാകാരനെയാണ് എനിക്ക് അദ്ദേഹത്തില്‍ കാണാന്‍ സാധിക്കുന്നത്.
(ശ്രീമാന്‍ ശ്രീ പള്ളിക്കുളം പറഞതുപോലെ “ചെറുപ്പം മുതല്‍ക്കേ നല്ല സാഹിത്യകാരന്മാരേയും കലാകാരന്മാരേയും കാണാത്തത് കൊണ്ടാണോ എന്നറിയില്ല”) എന്തരോയെന്തോ യെന്തെരെങ്കിലും ആയിക്കോണ്ട് പോട്ട്
എന്റെ വ്യക്തിപരമായ അഭിപ്രായം ആള് കടുവപ്പുലിയാണ്.
പിന്നെ പുള്ളിക്കാരന്‍ ഈ അടുത്തകാലത്തായി സ്പീക്കിംഗ് അല്പം കുറവാണ്. അത് പണിക്കരെ ഒതുക്കിയതാണെന്ന് മൂസാക്ക ധരിച്ചാല്‍ അത് തെറ്റിദ്ധാരണയാണെന്നേ ഈ ഭായി പറയൂ. കാരണം പണിക്കര്‍ ഒതുക്കിയാല്‍ ഒതുങുന്ന ഒരിനമല്ല.എനിക്ക് നേരിട്ടറിയാവുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഇവിടെ ശക്തമായി കീ ബോറ്ഡില്‍ കുത്തിക്കൊണ്ട് ടൈപ്പ് ചെയ്യുകയാണ്(ഇനിയുമധികം ശക്തികൊടുത്താല്‍ നാളെയും ടൈപ്പ് ചയ്യാനുള്ളതാണ് ഈ കീബോറ്ഡ്)പണിക്കര്‍ സുല്‍ത്താന്‍ വെംബാലയാണ് ഇനം! ആരുടെയെങ്കിലും ഒതുക്കലില്‍ ഒതുങിപ്പോവുകയോ കണ്ണുരുട്ടുന്ന കമന്റുകള്‍ കണ്ട് ഉരുണ്ട്പോവുകയോ കമന്റ് ബഹിഷ്കരണം കൊണ്ട് ബാഷ്പീകരിച്ച് പോവുകയോ ചെയ്യുന്ന പണിക്കരല്ല ഈ പണിക്കര്‍.
പിന്നെ മൂസാക്കാന്റ സംശയം ന്യായം! പണിക്കരെന്തേ പടിയടച്ചിരിക്കുന്നത് എന്ന്?
പണിക്കര്‍ തലേക്കെട്ടും കെട്ടി പണിയായുധങളുമെടുത്ത് പണിയാനായി തിരോന്തരത്ത് നിന്നും ദുബായില്‍ വന്നതിന് ശേഷമാണ് പോസ്റ്റുകളുടെ എണ്ണം കുറഞത് എന്നാണ് എനിക്ക് തോനുന്നത് കാരണം? സിംബിള്‍!
ഇവിടത്തെ ഈ മുടിഞ ജ്വാലിത്തിരക്കായിരിക്കും കാരണം. ഈ അന്യരാജ്യത്ത് പണിക്കര്‍ പുതിയത് അപ്പോള്‍ ജോലിയില്‍ ഒന്ന് ക്ലച്ച് പിടിച്ച് വരാന്‍ സമയമെടുക്കും.അതിന്റെ ടെന്‍ഷനിലായിരിക്കും പണിക്കര്‍.അത്ര തന്നെ.
“പണിക്കരെ ആര്‍ക്കും തോല്‍പ്പിക്കാന്‍ പറ്റില്ല മക്കളേ ആര്‍ക്കും..
കാരണം പണിക്കര്‍ നല്ലൊന്നാന്തരം ‘പണി’ക്കാരനാണ്“
ആ നല്ല കലാകാരനെപ്പറ്റി ഇങിനൊരു പോസ്റ്റിട്ടതിന് മൂസാക്കാക്ക് എന്റെ ബക ഒരു സുലൈമാനീം പരിപ്പ്ബടേം! കാശ് മൂസാക്കതന്നെ കൊടുത്തോ :-)
ഈ പോസ്റ്റ് കണ്ട് അദ്ദേഹം ബ്ലോഗില്‍ സജീവമാകട്ടെ എന്ന് ആഗ്രഹിക്കുന്നു!
ഞാന്‍ പണിക്കരെ കണ്ടിരുന്നു. പണിക്കര്‍ തിരക്കിലാണ്. തോഴില്‍ പരമായ ഒരു ചെറിയ തിരക്ക്. അതു കഴിഞ്ഞ് ആളെത്തും.
മറുപടിഇല്ലാതാക്കൂപിന്നെ ഈ തിരക്കിനിടയിലും ബ്ലോഗ് ന്യൂസ് അടുത്ത ലക്കം പണിപ്പുരയിലാണ്. Visit ബ്ലോഗ് ന്യൂസ് കാണാന്‍ മറക്കരുത്..!!
ഭായി പറഞ്ഞതുപ്പോലെ അദ്ദേഹം ദുബായിലേക്ക് വന്നപ്പോഴാണു അദ്ദേഹത്തിന്റെ പോസ്റ്റുകളിലുടെ ഒഴുക്കൊന്നു കുറഞ്ഞത്...അതിവിടത്തെ തിരക്കുകൊണ്ടാണു. അല്ലാതെ കഴിവു നശിച്ചു പോയതു കൊണ്ടല്ല. ഹസാർവില്ലയിലെ രാത്രികൾ എന്ന ഒറ്റ കവിത മതി അദ്ദേഹത്തിന്റെ കഴിവു മനസ്സിലാക്കാൻ. അദ്ദേഹം വരച്ച കാരികേച്ചറുകൾ കണ്ട് പൊട്ടി ചിരിക്കാത്ത ബ്ലോഗ്ഗേഴ്സ് ഉണ്ടോ..അദ്ദേഹം തിരിച്ചു വരും....
മറുപടിഇല്ലാതാക്കൂnjanum kathirikkunnu ente oru caricature kanan! njan ithu vare kandillallo addehathe.....ingalu kolam musakka...
മറുപടിഇല്ലാതാക്കൂഇങ്ങളെന്താ ഈ പറയുന്നെ മൂസാക്കാ....
മറുപടിഇല്ലാതാക്കൂകഴിവുള്ള കലാകാരനായ പണീക്കരെ പോലുള്ളവരെ ആര്‍ക്കാ ഇങ്ങനെ ഭാഗം കളിച്ച് ഒഴിച്ചു നിര്‍ത്താന്‍ കഴിയുക....
എല്ലാവരും വിവരമില്ലാത്തവരായിപ്പോവുമോ...
പോസ്റ്റുകള്‍ കുറയുന്നത്, തിരക്കുകള്‍ കൊണ്ടായിരിക്കും എന്നു വിശ്വസിക്കാനാ എനിക്കിഷ്ടം....
അല്ലാതെ, പണിക്കരാരാ മോന്‍.....
ആദ്യമായി ഒരിക്കല്‍ ജിടല്‍ക്കില്‍ കണ്ടപ്പോ, വെറുതെ ഒരു നമസ്കാരം വെച്ചു കൊടുത്തപ്പോ...എത്രയോ കാലമായി അറിയുന്ന ഒരാളെപ്പോലെ, സംസാരിച്ചു തുടങ്ങിയ ഈ മനുഷ്യന്‍...
ഇപ്പൊ ഒരു ഏട്ടനെപ്പോലെ, ഒരു മെയിലപ്പുറം എപ്പോഴുമുണ്ട് എന്റെ കൂടെ....അതാണ് പണിക്കര്‍ എന്ന മനുഷ്യന്‍....
കിടുക്കന്‍ പോസ്റ്റ് ഇട്ട് അങ്ങ് ഞെട്ടിച്ചു കൊടുക്ക് പണിക്കര്‍ജി....
മൂസാക്കാ...ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതില്‍ അതിയായ സന്തോഷം...
പണിക്കരെ അറിയുന്നത് സമീപകാലത്താണ്.... അദ്ധേഹത്തെ ഒതുക്കി എന്ന് മൂസാക്ക മാത്രമേ പറയു.... ഇത്രയും സരസനായ ഒരു മനുഷ്യനെ ബ്ലോഗ് ലോകത്ത് ഞാന്‍ പരിചപ്പെട്ടിട്ടില്ല.... തന്റെ കഴിവുകളില്‍ അഹങ്കാരമില്ലാത്ത സൌമ്യനായ മനുഷ്യനെ എന്തിന് ഒതുക്കണം... അല്ലെങ്കില്‍ കലയുടെ സത്ത് വീര്യം കുറയാതെ സൂക്ഷിക്കുന്ന ഒരു കലാകാരനേയും ഒരു തരത്തിലും ആര്‍ക്കും ഒതുകാന്‍ കഴിയില്ല.... അങ്ങനെ ഒതുങ്ങുന്നവനുമല്ല പണിക്കര്‍... പണിക്കരെ പരിചയപ്പെട്ട ശേഷമാണ് ഞാന്‍ അദ്ധേഹ്ത്തിന്റെ പഴയകാല്‍ പൊസ്റ്റുകള്‍ കാണുന്നത്.... എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞതും മുകളില്‍ പറഞ്ഞ അഭിപ്രായവും ഏതാണ്ട് ഒന്നു തന്നെയാണ്... ജന്മനാട്ടില്‍ നിന്നു മരുഭൂമിയിലേക്കുള്ള പറിച്ചു നടല്‍ പണിക്കരിലെ കലാകാരനെ വല്ലാതെ ബാധിച്ചിട്ടുണ്ട്..... അല്ലെങ്കിലും ജന്മനാടിനെ അകമഴിഞ്ഞു സ്നേഹിക്കുന്ന ആരിലും ഉണ്ടാവുന്ന ഒരുതരം മരവിപ്പ്... അതില്‍ കൂടുതലൊന്നും എനിക്ക് കാണാന്‍ കഴിഞ്ഞില്ല.... പണിക്കരെ തരംതാഴ്ത്തി എന്ന പേരിലിട്ട ഈ പോസ്റ്റാണോ അദ്ധേഹത്തെ കൂടുതല്‍ തരംതാഴ്ത്തിയത് എന്ന് എനിക്ക് സംശയം!!!
മറുപടിഇല്ലാതാക്കൂമൂസാക്ക നന്ദി. ഒരു പരിചയവുമില്ലെങ്കിലും ഒരുപാട് പരിചയമുണ്ടെന്നു തോന്നിപ്പിക്കുന്ന സ്നേഹവിമർശനങ്ങൾക്ക്..
മറുപടിഇല്ലാതാക്കൂമൂസാക്ക പറഞ്ഞതുപോലെ നിലവാരമില്ലാത്ത പോസ്റ്റുകൾ എനിക്കിടേണ്ടി വന്നിട്ടുണ്ട്. വിഷയ ദാരിദ്ര്യമാണ് റീ പോസ്റ്റുകൾ ഉണ്ടാകുന്നതിന് കാരണമെന്നദ്ദേഹം പറയുന്നതിനോടെനിക്ക് യോജിപ്പില്ല. കുംഭമാസത്തിൽ ഒരോണക്കവിത ഇട്ടു കൂടായെന്നുണ്ടോ..? പഴയ കവിതയുടെ ശബ്ദാവിഷ്കാരം ആയതിനാൽ ഈ പോസ്റ്റിനെ റീ പോസ്റ്റ് എന്നു പറയാനൊക്കില്ല. പക്ഷെ ചില പോസ്റ്റുകൾക്ക് റീ പോസ്റ്റ് ഉണ്ടായിട്ടുണ്ട്. മറ്റൊരു ബ്ലോഗിൽ ഇട്ട കവിതയെ റീ-പോസ്റ്റ് എന്ന പേരിൽ ഈ ബ്ലോഗിലും ഇട്ടിരുന്നു. ഈ ജന്മം മുഴുവനും വരയ്ക്കാനും, എഴുതാനുമുള്ള വിഷയം എനിക്കുണ്ട്. പക്ഷെ സ്വതവേയുള്ള മടി, സമയക്കുറവ് ഇവയാൽ കാര്യഗൌരവമുള്ളതൊന്നും ഇടുന്നില്ല/ശ്രമിക്കുന്നില്ല എന്നു മാത്രം. കുറഞ്ഞ സമയത്തിനുള്ളിലുണ്ടാകുന്ന തട്ടിക്കൂട്ടു പോസ്റ്റുകൾക്ക് എപ്പോഴും അത്രയ്ക്കുള്ള നിലവാരവും ആയുസ്സും മാത്രമേ ഉണ്ടാകാറുള്ളൂ.. നന്ദി..
ബ്ലോഗില്‍ പലരും മുട്ടില്‍ നീന്തിയപ്പോള്‍ ബ്ലോഗ്സ്പോട്ടില്‍ പൗഡറിട്ടയാളാണു പണിക്കരെന്നറിഞ്ഞതില്‍ സന്തോഷം
മറുപടിഇല്ലാതാക്കൂമൂസാക്കാ,
മറുപടിഇല്ലാതാക്കൂഈ പണിക്കരുടെ പ്രതിഭ മറ്റാരെക്കളും എനിക്കറിയാം.
പണ്ട് മിനിമാസികളില്‍ സജീവമായിരുന്നപ്പോഴും അത് നടത്തിയപ്പോഴും ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞതാണാ പ്രതിഭ.
അദ്ദേഹം നമ്മളൊക്കെ കരുതുന്നതിലും അപ്പുറം പ്രതിഭയുള്ള ആളാണ്.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഞാനും കളം മാറ്റി ചവിട്ടുവാ മൂസാക്കാ.. ങ്ങളൊരു നല്ല നിരൂപകനാണ്ന്നു ഇപ്പൊ തോന്ന്ണ് മൂസാക്കാ .. സുനില്‍ പണിക്കരെ കൊണ്ട് ങ്ങളല്ലേ ഇത്ര ശക്തമായ ഭാഷേല് ബ്ലോഗിനെ കുറിച്ചുള്ള ഒരു സത്യസന്ധമായ അവലോകനം എഴുതിച്ചത്? അതും പോരാണ്ട് അയാളെ പരിചെപ്പെടുത്തീതും ങ്ങള് തന്നെ. ങ്ങളെ പോസ്റ്റ് ബെരുമ്പോ ഞമ്മക്ക് പേടിയാ ഇഞ്ഞി ങ്ങള് എന്താ വിളിച്ചു പറയാന്‍ പോണേ ന്ന് !
മറുപടിഇല്ലാതാക്കൂപക്കെങ്കി ങ്ങളും നിലവാരം കുറച്ചാല്‍ ഞമ്മള് പിന്നേം കളം മാറ്റി ചവിട്ടും.
എന്തായാലും ങ്ങള് ബെടി പറച്ചില് തുടര്‍ന്നോളീ... (അടുത്ത പാര ഞമ്മക്ക് തന്നെ ബയ്ക്കല്ലേ ട്ടോ മൂസാക്കാ.. )
ബൂലോകത്തെ ഒരു അഴീക്കോട് ആകാനുള്ള പുറപ്പാടാണോ മൂശാക്കാ...
മറുപടിഇല്ലാതാക്കൂ