2010, ഫെബ്രുവരി 17, ബുധനാഴ്‌ച

ടോംസ്‌ കോനുമടവും കമന്റും




അടുത്തിടെ പെട്ടന്ന് എല്ലാ ബ്ലോഗ്ഗിലും സാന്നിധ്യമറിയിച്ച്‌ ഒരു ബ്ലോഗ്ഗറാര​‍്‌ എന്ന ചോദ്യത്തിന​‍്‌ എല്ലാവർക്കും ഒരു പക്ഷെ ഒറ്റ ഉത്തരമേ ഉണ്ടാവൂ. അതെ.... ടോംസ്‌ കോനുമഠം. ഇദ്ദേഹം കമന്റ്‌ ഇടാത്ത ഒരു പോസ്റ്റ്‌ പോലും ഇപ്പോൾ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. എത്ര ചീഞ്ഞ ഒരു പോസ്റ്റ്‌ ആയാലും പുള്ളികാരന്റെ ഒരു നല്ല അഭിപ്രായം അവർക്ക്‌ കിട്ടിയിരുന്നു.
പുതിയ ബ്ലോഗ്ഗേഴ്സിന​‍്‌ ടോംസിന്റെ കമന്റുകൾ വളരെയധികം ആശ്വാസവുമാണ​‍്‌. എനിക്കു തോന്നുന്നത്‌ പുള്ളി പോസ്റ്റുകൾ വായിക്കാതെയാണ​‍്‌ കമന്റുകൾ ഇടുന്നതെന്ന്. കാരണം ഒരു ബ്ലോഗിൽ ഞാൻ നോക്കിയപ്പോൾ അതൊരാളുടെ തന്തക്കു വിളിക്കുന്ന പോസ്റ്റ്‌ ആയിരുന്നു. അതിലും പുള്ളി തുടരൂ ആശം സകൾ എന്ന് കമന്റിയിരിക്കുന്നു. തന്തക്കു വിളി തുടരാനാണോ എന്ന് മനസ്സിലാകുന്നില്ല. ഇതു ടോംസിനെ മാനസീകമായി പീഡിപ്പിക്കാനുള്ള ഒരു പോസ്റ്റ്‌ ആകരുത്‌ എന്നുണ്ട്‌. ടോസ്‌ കമന്റുകളെല്ലാം ടൈപ്പ്‌ ചെയ്ത്‌ വച്ചിരിക്കുകയാണെന്ന് തോന്നുന്നു. എന്തായാലും 2010 പിറന്നതോടുകൂടി ടോംസ്‌ കൊനുമടം തന്റെ വരവ്‌ അറിയിച്ചിരിക്കുകയാണ​‍്‌.


വെറുതെ ഒരു ഫോട്ടം എടുത്ത്‌ പോസ്റ്റ്‌ ചെയ്താൽ ടോംസ്‌ കോനുമടത്തിന്റെ കമന്റ്‌ അപ്പോൾ തന്നെ വരും. നന്നായിട്ടുണ്ട്‌ തുടരൂ എന്ന്. പെട്ടന്നു പൊട്ടിമുളച്ച ഒരു ബ്ലോഗ്ഗറാണ​‍്‌ മി. കോനുമടം. ഇനിയെങ്കിലും കമന്റ്‌ ഇടുമ്പോൾ ശ്രദ്ദിക്കുക. എല്ലാം ഒരേ പോലുള്ള കമന്റുകൾ ആകുമ്പോൾ അത്‌ താങ്കളുടെ വില കളയുകയാണെന്നാണ​‍്‌ ബൂലോകത്തെ മിക്കവരുടെയും അഭിപ്രായം. അതുകൊണ്ടാണ​‍്‌ മൂസാക്ക നേരിട്ട്‌ ഈ കാര്യം ടോമിനോട്‌ പറ്യുന്നത്‌. ഇനി ഇതു വായിച്ച്‌ ടോമിച്ചൻ തച്ചങ്കരിയുടെ സ്വഭാവമായി മാറരുത്‌ എന്ന അഭ്യർത്ഥന മാത്രമെയുള്ളൂ.


"നന്നായിട്ടുണ്ട്‌. തുടരുക നിങ്ങളുടെ സാന്നിധ്യം എന്റെ ബ്ലോഗ്ഗിലും പ്രതീഷിക്കുന്നു" എന്ന കമന്റ്‌ കിട്ടാത്ത ഒരു ബ്ലോഗ്ഗറെ കാണിച്ചു തരാൻ കഴിയുമോ. നൂറു ബ്ലോഗ്ഗർമാരിൽ 85 പേർക്കും ഈയൊരു കമന്റ്‌ കിട്ടിയിട്ടുണ്ടായിരിക്കും. ഇത്തരം ഒരു പോസ്റ്റ്‌ ടോംസിനു കാര്യങ്ങൾ മനസ്സിലാകാനുള്ള ഒരുപാധിയാകട്ടെ എന്നു മാത്രമെ വിചാരിച്ചിട്ടുള്ളൂ.
ഗിരീഷ്‌ പുത്തഞ്ചേരി മരിച്ചപ്പോൾ ഏതൊ ഒരു പോസ്റ്റിൽ അതിനെ അനുശോചിച്ചുകൊണ്ടായിരുനു എഴുതിയിരുന്നത്‌. അതിൽ പോലും പുള്ളി ടോംസ്‌ അനുശോചനം അറിയിച്ചെങ്കിൽ കൂടി ആ കമന്റുകൾ എല്ലാം കാണുമ്പോൾ ആദ്യം ടോംസിന്റെ " നന്നായിട്ടുണ്ട്‌.... ആശംശകൾ " എന്ന ഒരു കമന്റ്‌ കാണ്ടുപോയി. എന്തായാലും ടോംസ്‌ താങ്കൾ കമന്റ്‌ ഇടുമ്പോൾ ഇനിയെങ്കിലും അതു വായിച്ച്‌ ഇടുക.......മാനസീകമായി വേദനിച്ചെങ്കിൽ മൂസാക്കാനോട്‌ ക്ഷമിക്കുക

13 അഭിപ്രായങ്ങൾ:

  1. പണിപോയി..ബ്ലോഗ് പണി തുടങ്ങി.
    തുടരൂ ആശം സകൾ

    മറുപടിഇല്ലാതാക്കൂ
  2. മിനിമോളേ,

    മൂസാക്ക ഈ പോസ്റ്റിട്ടതു തന്നെ ഒരു കുഞ്ഞാടിനെ ഒന്നു നേര്‍വഴിക്കു നടത്തിക്കാനാണ്.മിനിയും അതേ പോലെയാവാനാണോ ഭാവം.പോസ്റ്റ് ഒന്നു വായിച്ചശേഷം അഭിപ്രായം എഴുതിക്കൂടെ.

    മറുപടിഇല്ലാതാക്കൂ
  3. ഒരു സുഹൃത്ത് ലിങ്ക് അയച്ചു തന്നതില്‍ നിന്നാണ് ഇത് കണ്ടത്. സന്തോഷം, ഇതിനെക്കുറിച്ചൊരു പോസ്റ്റ് എഴുതാന്‍ ഇരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും ഇതു പറഞ്ഞില്ലെങ്കില്‍ ഇനി വരുന്നവര്‍ക്കും അതൊരു വളമാകും. ഇതില്‍ വ്യക്തിവിരോധത്തിന്റേയോ വ്യക്തിഹത്യയുടേയോ പ്രശ്നമൊന്നുമില്ല. ഇതാണ് സത്യസന്ധം. ഇത് വായിച്ചെങ്കിലും ടോംസ് “നന്നയിരിക്കുന്നു, തുടരൂ ആശംസകള്‍” എന്നു പറയാതിരുന്നാല്‍ നന്നയിരുന്നു :)

    മിനിമോളേ, ഈ പോസ്റ്റ് വായിച്ചില്ലേ? ഇതെങ്കിലും വായിക്കുന്നത് നന്നായിരിക്കും. കാരണം അടുത്ത പോസ്റ്റില്‍ നമ്മുടെയൊക്കെ പേര് വരാതിരിക്കാന്‍ ഈയൊരു പോസ്റ്റ് വായനകൊണ്ട് സാധിക്കും. കാരണം “പണി പോയി, ബ്ലോഗ് തുടങ്ങി” “വഴിയേ വായിക്കാം അഭിപ്രായം പറയാം” എന്ന മിനിമോളുടെ കമന്റുകള്‍ ബൂലോഗത്തെ സകല ബ്ലോഗിലും കാണുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  4. ചില കാര്യങ്ങള്‍ക്ക് മുഖം നോക്കാതെയുള്ള ഒരു തുറന്നു പറച്ചില്‍ ആവശ്യമാണ്.
    മൂസാക്കാ ഇത്തരം ശ്രമങ്ങള്‍ തുടരുക

    മറുപടിഇല്ലാതാക്കൂ
  5. തന്റെ ബ്ലോഗുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാന്‍ വേണ്ടി മാത്രം പലരും മറ്റു ബ്ലോഗുകളില്‍ കമന്റ്‌ ഇടാറുണ്ട്.
    അതിനെ കുറിച്ച് പലരും generalised ആയി എഴുതി കണ്ടു. അത്തരത്തില്‍ ഒന്ന് ബ്ലോഗനയിലും വന്നു. അത്തരം ലേഖനങ്ങളെ ആക്ഷേപ ഹാസ്യം എന്ന് വിളിക്കാം .

    പക്ഷെ, ഇത് പോലുള്ള വ്യക്തി ഹത്യകളോട് എനിക്ക് യോജിക്കാന്‍ കഴിയുന്നില്ല!

    മറുപടിഇല്ലാതാക്കൂ
  6. മൂസാക്കാ,

    വായിച്ചു.
    അത് ആദ്യം പറ്റിയ തെറ്റായിരുന്നു.
    പിന്നെ വായിക്കാറുണ്ട്. എല്ലാവര്‍ക്കും കമന്‍റ് അയക്കുക എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ.
    പക്ഷേ, ഈ അടുത്ത കാലത്തായി അധികം പേര്‍ക്കും കമന്‍റിടാറില്ല, വേറൊന്നും കൊണ്ടല്ല...കാര്യമില്ല അത്കൊണ്ട് തന്നെ...

    പിന്നെ ഒന്നുകൂടി...
    ബൂലോകത്ത് എഴുതിവിടുന്ന എല്ലാ ചവറും ഞാന്‍ നോക്കാണ്ടായിരുന്നു.
    ഇപ്പോഴ്തും നിര്‍ത്തി. അര്‍ഹതയുള്ളവര്‍ക്ക് മാത്രം പോസ്റ്റും കമന്റും.

    എന്‍റെ പേര്‌ ഒന്ന് തിരിത്തിക്കോള്ളൂ

    റ്റോംസ് കോനുമഠം.

    താങ്കളുടെ എഴുത്തിനെ ഞാന്‍ മാനിക്കുന്നു. വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
  7. "കാരണം ഒരു ബ്ലോഗിൽ ഞാൻ നോക്കിയപ്പോൾ അതൊരാളുടെ തന്തക്കു വിളിക്കുന്ന പോസ്റ്റ്‌ ആയിരുന്നു. അതിലും പുള്ളി തുടരൂ ആശം സകൾ എന്ന് കമന്റിയിരിക്കുന്നു. തന്തക്കു വിളി തുടരാനാണോ എന്ന് മനസ്സിലാകുന്നില്ല."

    മേല്‍ വിവരണം വ്യക്തമാക്കുക.
    ഏത് ബ്ലോഗിലാണെന്ന് പറയാനുള്ള ബാധ്യത കൂടി താങ്കള്‍ക്കുണ്ട്.
    വെറുതെ ഒരു പറച്ചിലാണന്ന് ബൂലോഗത്തുള്ളവര്‍ കരുതും.
    പിന്നെ പേര്‌ തിരുത്തണം

    മൂസാക്കാ എന്നുള്ളത് മൂച്ചാക്കാ എന്നാല്‍ വിഷമം തോന്നില്ലേ...?
    നന്ദി

    മറുപടിഇല്ലാതാക്കൂ
  8. തന്തക്കു വിളിക്കുക എന്നു ഉദ്ദേശിച്ചത്‌ അത്രക്കും ഒരു ദേഷ്യത്തോടു കൂടി എഴുതിയ ഒരു പോസ്റ്റ്‌ ആണ​‍്‌. പ്യാരി പറഞ്ഞതു പോലെ ഇതൊരു വ്യക്തി ഹത്യയല്ല...ടോംസ്‌ താങ്കൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ​‍്‌. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും ഒരു കാര്യമുതിനാലാണ​‍്‌ മുകളിലുള്ളവർ കമന്റ്‌ ഇട്ടിരിക്കുന്നത്‌. അതു താങ്കൾ മനസ്സിലാക്കണം. ഞാൻ താങ്കളുടെ കഥകളൂം കവിതകളും സ്ഥിരമായി വായിക്കുന്ന ആളാണ​‍്‌. അതൊക്കെ എനിക്കിഷ്ടവും ആണ​‍്‌. പക്ഷെ താങ്കളുടെ എല്ലാത്തിലും കേറിയിട്ടുള്ള കമന്റ്‌ ഇടലിനെ മാത്രമാണ​‍്‌ ഞാനിവിടെ സൂചിപ്പിച്ചിട്ടുള്ളത്‌. താങ്കൾ അത്‌ മനസ്സിലാക്കും എന്നു വിചാരിക്കുന്നു. ദയവു ചെയ്ത്‌ എന്നോട്‌ വിരോധം വച്ചു പുലർത്തരുത്‌. പുതിയ ബ്ലോഗ്ഗർമാർക്ക്‌ ഇപ്പോഴും ടോംസ്‌ എന്നാൽ പ്രിയങ്കരൻ തന്നെയാണ​‍്‌. ഞാൻ താങ്കളുടെ ആ ഭാഗത്തെ ശരി വക്കുന്നു. താങ്കൾ തിരുത്തൽ തുടങ്ങി എന്നറിഞ്ഞതിനാൽ താങ്കളെ ആ കാര്യത്തിൽ അഭിനന്ദിക്കുന്നു. നന്ദി

    മറുപടിഇല്ലാതാക്കൂ
  9. ഇല്ല, പ്യാരി ഇതു വ്യക്തിഹത്യയല്ല. പിന്നെ മൂസാക്കയ്‌ക്ക്‌ പേര്‌ ഒഴിവാക്കാമായിരുന്നു. ഞാനും ശ്രദ്ധിച്ചിരുന്നു ചിലരെ, വെറുതെ ആശംസകള്‍ അറിയിക്കലുകാര്‍. ആശംസകള്‍ ചീത്തയാണെന്നല്ല. പക്ഷേ പല ബ്ലോഗിലും അതു കണ്ടപ്പോള്‍ എനിക്കും തോന്നി വായിക്കാതെ ഇടുകയാണ്‌ എന്ന്‌. അത്ര തന്നെ.

    മറുപടിഇല്ലാതാക്കൂ
  10. പക്ഷേ, ഈ അടുത്ത കാലത്തായി അധികം പേര്‍ക്കും കമന്‍റിടാറില്ല, വേറൊന്നും കൊണ്ടല്ല...കാര്യമില്ല അത്കൊണ്ട് തന്നെ...
    റ്റോംസ് ചേട്ടൻ കാര്യമായിട്ടു ആഗ്രഹിക്കുന്നതു എന്താണ്?
    കമന്റിടുന്നതു അഭിപ്രായം പ്രകടിപ്പിക്കാനോ അതോ തിരിച്ചു എന്തെങ്കിലും ആഗ്രഹിച്ചിട്ടാണോ?
    പരസ്പരസഹകരണം നല്ലതല്ലേ എന്നു ചോദിച്ചുള്ള റ്റോംസ് ചേട്ടന്റെ കുറേ കമന്റുകൾ ഞാൻ കണ്ടിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  11. നമ്മുടെ മൂസാക്ക ഇപ്പോൾ വെടി പറയുകയല്ല "വെടി പൊട്ടിക്കുകയണല്ലോ"

    മറുപടിഇല്ലാതാക്കൂ
  12. സത്യസന്ധമായ ഒരു അഭിപ്രായമാണ്.... ഞാനും പലപ്പോഴും നോട്ട് ചെയ്ത ഒന്നാണ്.... വിമര്‍ശനം എന്റെ വിഷയമല്ലാത്തതിനാല്‍ സത്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല... എന്തയാലും ടോം തന്നെ അതു തിരുത്തിക്കഴിഞ്ഞു എന്നു പറയുമ്പോള്‍ സന്തോഷം.... മൂസാക്കയോടൊപ്പം ടോമിനും അഭിനന്ദനം അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ