2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

നട്ടപിരാന്തനും ചന്തിയും തമ്മിലെന്താ കുടുംബ-ബന്ധം

നട്ടപിരാന്തനു ഇതെന്തിന്റെ കേടാ. പുള്ളി ഏതു ബ്ലോഗെഴുതിയാലും അതിലുണ്ടാവും ഒരു ചന്തി. ഇനിയിപ്പോൾ എഴുതിയില്ലെങ്കിൽ അതിൽ ഒരു ചന്തിയുടെ ഫോട്ടോയെങ്കിലും കാണും. വളരെയധികം നർമ്മം കൈകാര്യം ചെയ്യുന്ന ഒരു ബ്ലോഗറാണ​‍്‌ അദ്ദേഹം. പക്ഷെ ഇപ്പോൾ തുടങ്ങിയ ചന്തി പ്രേമം ഭയങ്കരം തന്നെ. സംഗതി തമാശയാണെങ്കിലും കാര്യമാണെങ്കിലും ഒരു പരിധി കഴിഞ്ഞാൽ എല്ലാം അറുബോറല്ലേ. ആണെന്നാണു മൂസാക്കായുടെ അഭിപ്രായം. 2009-2010 വർഷത്തിലെ അദ്ദേഹത്തിന്റെ പോസ്റ്റുകൾ ഇറക്കിയതിൽ മിക്കതും ലൈംഗികവും ചന്തിയുമായി ബന്ധപ്പെട്ടതായിരുന്നു..ഓരോ പോസ്റ്റിലും ലൈംഗികതയും ചന്തിയും നിറഞ്ഞാടി എന്നു വേണം പറയാൻ. പൊട്ടാൻ വെമ്പി നിൽക്കുന്ന അമിട്ടുകുറ്റികളെപ്പോലെ ഓരോ ബ്ലോഗർമാരും ആദ്യം വായിക്കാൻ ചാടി വീഴൽ എന്നതായിരുന്നോ അദ്ദേഹത്തിന്റെ ലക്ഷ്യം. അറിയില്ല..ഒന്നുമല്ലെങ്കിൽ തലക്കെട്ടു വായിച്ച്‌ മുഖം പൊത്തി ഓടിയ പെൺ ബ്ലോഗർമാർ എന്തു വിചാരിക്കും.

ബ്ലോഗർമാരുടെ ഇടയിൽ നല്ല പേരുണ്ടായിരുന്ന ഇദ്ദേഹം എന്താണ​‍്‌ ഈ ചന്തിയിൽ ഡോക്ടറേറ്റ്‌ എടുക്കാൻ പുറപ്പെട്ടത്‌. എല്ലാ പോസ്റ്റുകളും വായിച്ച്‌ അവസാനം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിന്റെ പേര​‍്‌ "സഖാവ്‌ കുഞ്ഞിരാമേട്ടന്റെ വിശുദ്ധ ചിന്തകൾ" എന്നത്‌ വിശുദ്ധ ചന്തികൾ എന്ന് വായിച്ച ബ്ലോഗർമാരുണ്ട്‌. എന്ത്‌ ചെയ്യാൻ ആരെയെങ്കിലും കുറ്റം പറയാൻ പറ്റുമോ..? ഈ ബ്ലോഗിൽ നിന്നും അത്തരത്തിലൊന്നേ പ്രതീക്ഷിക്കേണ്ടൂ എന്ന സ്ഥിതി വന്നാൽ എന്തു ചെയ്യും!!!!

അദ്ദേഹത്തിന്റെ നല്ല പോസ്റ്റുകൾ പലതും അഭിനന്ദനാർഹം തന്നെയാണ​‍്‌. കുറിക്കു കൊള്ളുന്ന നർമ്മങ്ങളും പുതിയ ബ്ലോഗറായ ഒറ്റവരി രാമനെ പരിചയപ്പെടുത്തിയ ആ നല്ലമനസ്സും പ്രണയത്തെയും ദാമ്പത്യത്തേയും കുറിച്ച്‌ എഴുതിയ ഒരു ലേഖനവും എത്ര പ്രശംസിച്ചാലും മതിയാകില്ല. ആ വിഷയത്തിനു വേണ്ടി ഗവേഷണം പോലും നടത്തേണ്ട കാര്യങ്ങൾ അതിൽ അദ്ദേഹം വിവരിക്കുന്നുണ്ട്‌ (കടപ്പാട്‌ വേറെ ആർക്കോ പറയുന്നുമുണ്ട്‌). മൊട്ടതലയിൽ നർമ്മങ്ങൾ വിരിയുന്നതിനു പകരം ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മർമ്മങ്ങൾ മാത്രമേ കാണുന്നുള്ളൂ. എന്തു ചെയ്യും. സഹിക്കാൻ ബ്ലോഗർമാരുണ്ട്‌. കമന്റിടാൻ കുറെ ബഹറിൻ ക്കാരും കുറച്ച്‌ ബാംഗ്ലൂർക്കാരും കുറച്ചു UAE കാരുമുണ്ട്‌. ബ്ലോഗുകളിൽ എന്തുമാകാം എന്നുള്ള നിലയായാൽ എന്താ ചെയ്യുക. നട്ടപിരാന്തനെ ഇതു വ്യക്തി ഹത്യ ചെയ്യാൻ ഉള്ള ഒരു പോസ്റ്റ്‌ അല്ല ഇത്‌. നട്ടപിരാന്തൻ മനസ്സിലാക്കിയാൽ നന്ന്. ഇനി ഞാനിതെഴുതി എന്നു വച്ച്‌ എന്നോട്‌ കൊഞ്ഞനം കുത്താൻ വരല്ലേ. എന്റെ നട്ടപിരാന്താ ആ പഴയ ഊർജ്ജത്തിൽ മൊട്ടതലയിൽ ചന്തു ഉദിക്കുന്നതിനു പകരം കുറച്ചു നർമ്മവും ഉദിക്കട്ടെ.

ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ബ്ലോഗർമാർ ക്ഷമിക്കും എന്നു കരുതട്ടെ. മാനസീകമായി നട്ടപിരാന്തനെ വിഷമിപ്പിച്ചെങ്കിൽ അതിനും സോറി. വയസ്സയില്ലേ അതിന്റെ ഏനക്കേടാണെന്ന് കൂട്ടിയാൽ മതി. അപ്പോൾ തൽക്കാലത്തേക്ക്‌ വിട ...ഞാൻ വരും നിങ്ങളുടെ ഓരോരുത്തരുടെയും ബ്ലോഗുകൾ വിശകലനം ചെയ്യാൻ. അപ്പോൾ നട്ടപിരാന്തൻ ബ്ലോഗ്‌ മാറ്റി ഡോട്ട്‌ കോം സ്വീകരിച്ചപ്പോൾ പറഞ്ഞപ്പോലെ മാ-സ-ലാ-മ........

3 അഭിപ്രായങ്ങൾ:

  1. ഞാനും മൊട്ടയോട് പറയാന്‍ ഉദ്ദേശിച്ച ഒന്നാണ്..... ഇനി എങ്കിലും അദ്ധേഹം തിരുത്തും എന്നു പ്രതീക്ഷിക്കട്ടെ....

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു മൂസാക്ക. ക്രിയാത്മകമാ‍യ വിമര്‍ശനങ്ങള്‍ എപ്പോഴും ആരെയും സഹായിക്കുകയേ ഉള്ളു...... ഇതു വായിച്ച് ഞാന്‍ നിങ്ങളോട് ദേഷ്യപ്പെടുമെന്ന് വിചാരിച്ചതാണ് നിങ്ങളുടെ തെറ്റ്...ഞാനിത് ഇന്നലെയാണ് കണ്ടത്.

    താങ്കള്‍ ഇത് എഴുതിയെങ്കില്‍.....ഇത്തരം ചിന്തകള്‍ 100 ആളുകള്‍ അവരുടെ മനസ്സില്‍ കരുതുന്നുണ്ടാവാം. അത് തികച്ചും സ്വാഭാവികമാണ്.

    പിന്നെ ഒരു ചെറിയ തിരുത്ത് "സഖാവ്‌ കുഞ്ഞിരാമേട്ടന്റെ വിശുദ്ധ ചിന്തകൾ" എന്നല്ല..."സഖാവ്‌ കുഞ്ഞിരാമേട്ടന്റെ വിസ്മയ ചിന്തകൾ" എന്നാണ് ശരിക്കുമ്മുള്ള തലക്കെട്ട്.

    എന്തായാലും ഒരു പരാതിയുണ്ട്....എന്റെ ചന്തിപോസ്റ്റുകളിലെ “ചന്തിയുടെ അസ്ലീലമേ” താങ്കള്‍ കണ്ടതുള്ളു മറിച്ച്; അതിലൂടെ വരച്ചിട്ട രാഷ്ടീയവും, സാമൂഹികവും, മതപരവുമായ വിമര്‍ശനം താങ്കള്‍ ശ്രദ്ധിച്ചില്ല...

    എന്തായാലും....ഇനിയും ഇത്തരം വിമര്‍ശനം പ്രതീക്ഷിച്ചുകൊണ്ട്.

    സ്നേഹത്തോടെ..........നട്ടപ്പിരാന്തന്‍

    മറുപടിഇല്ലാതാക്കൂ