പ്രവാസി ഫോട്ടോ ബ്ലോഗർമാരാണെങ്കിൽ അവർക്ക് പിന്നെ ഒട്ടകവും മരുഭൂമിയും തന്നെ മാസ്റ്റർ പീസ് അതുമല്ലെങ്കിൽ വൃത്തികെട്ട ഏതെങ്കിലും പെണ്ണിന്റെ മോന്തായമോ തന്നെ. എന്തു ചെയ്യും. ബൂലോകത്തിന്റെ ഓരോ കാലക്കേട്. അല്ലാതെന്തു പറയാൻ. എന്നിട്ടും അതിന്റെയൊക്കെ കമന്റ് കണ്ടാലും ചിരി വരും. "സൂപ്പർ, മനോഹരം, nice, amazing, സുന്ദരം, നന്നായിട്ടുണ്ട്. സമ്മതിച്ചിരിക്കുന്നു" എന്നിങ്ങനെ സ്ഥിരമുള്ള ചില പൊക്കിവിടൽ കമന്റുകൾ മാത്രം. ഒരെണ്ണം പോലും വിമർശിച്ച ആരെയും ഞാൻ കണ്ടിട്ടില്ല. പാവം പുതിയ ബ്ലോഗർമാർ ആണെങ്കിൽ അവരുടെ ബ്ലോഗ് വായിക്കാൻ വേണ്ടി ഇത്തരം പടം പുലികളുടെ പോസ്റ്റിൽ കയറി ഇത്തരം കമന്റ് ഇടും. പാവങ്ങൾ... അവർക്കറിയില്ലല്ലോ പടം പിടുത്തക്കാർക്ക് വായന തീണ്ടാപ്പാടകലെയാണെന്ന്.
ബ്ലോഗ് പുലികൾ എല്ലാവരും ഉള്ള സൗഹൃദം കാത്ത് സൂക്ഷിക്കാൻ വേണ്ടി ഇത്തരം പടം പുലികളുടെ പോസ്റ്റിൽ കയറി എന്തെങ്കിലും വളിപ്പൻ കമന്റുകൾ ഇടാറുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പാവപ്പെട്ട പുതിയ ബ്ലോഗർമാർ അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയ എത്ര നല്ല പോസ്റ്റുകളിൽ അവർക്ക് വേണ്ടത്ര പരിഗണന കൊടുത്തിട്ടേ ഇല്ല എന്നു വളരെ ശക്തമായി തന്നെ പറയാം. ഭായി, കണ്ണനുണ്ണി, നാടകക്കാരൻ, എറക്കാടൻ, സന്തോഷ് പല്ലശ്ശന, സുനിൽ, എന്നിങ്ങനെ എത്രയോ ബ്ലോഗ്ഗർമാർ അക്കൂട്ടത്തിൽ നിന്നും അതിനെയൊക്കെ പ്രതിരോധിച്ച് വന്നവരാണ്. ബ്ലോഗ് പുലികൾക്കെന്തിനു പുതിയ ബ്ലോഗർമാർ. അവർക്ക് രാഷ്ട്രീയത്തിൽ ജനങ്ങളുടെ വോട്ടുപ്പോലെ അവരുടെ കമന്റുകൾ മാത്രം മതി.
ഇന്ന സെന്റ് പറഞ്ഞ പോലെ നമ്മള് മാറ്ററിൽ നിന്ന് പോയി. വീണ്ടും പടം പുലികളിലേക്ക് വരാം. ഈ കടലും ആകാശവും, ഇലയും ഒന്നില്ലെങ്കിൽ ഇവർ തെണ്ടിപ്പോയേനെ എന്നാണ് മൂസ്സാക്ക ചിന്തിക്കുന്നത്. ഒരു സുനാമി വന്ന് ഇതൊന്നും പോകാതിരുന്നാൽ മതിയായിരുന്നു. എന്നാലും സൈര്യം കിട്ടില്ല. കാരണം പിന്നെ വരും ആകാശം റീലോഡഡ്, കടൽ റീലോഡഡ് എന്നും പറഞ്ഞ്. കാരണം ബൂലോകത്തെ ഇന്നത്തെ അവസ്ഥ അതാണല്ലോ. എല്ലാം റീലോഡഡ്. ആരാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. അത് നിങ്ങളങ്ങ് ഊഹിച്ചാൽ മതി. കഴിഞ്ഞ വർഷം അതേ ദിവസം പോസ്റ്റാക്കിയ സാധനം പുതിയ സംഗതികളൊന്നും വരാത്ത കാരണം അതു തന്നെ വീണ്ടും റീ പോസ്റ്റിംഗ്. സഹിക്കുക വേറൊന്നുമില്ല അതിനു സമാധാനമായിട്ട്.
എന്നാൽ അതിനു വിപരീതമായി നല്ല ചില പടം പുലികളും ബൂലോകത്ത് ഉണ്ട്താനും. പക്ഷെ അവരെ പൊക്കി വിടാൻ ആളില്ലത്തതു കാരണം അതൊന്നും ക്ലിക്കാവുന്നില്ല എന്നുമാത്രം. എന്തായാലും ക്രൈസിസ് ബൂലോകത്തും ബാധിച്ചു എന്നുള്ളതിന്റെ ഒരു നല്ല ഉദാഹരണം മാത്രമാണ് ഈ മാറി വരുന്ന കടലും ആകാശവുമൊക്കെ എന്നാണ് എനിക്കു പറയാനുള്ളത്. എന്തായാലും ഇതൊക്കെ മാറും എന്ന് പ്രതീക്ഷിക്കാം അല്ലേ ബൂലോകം സുഹൃത്തുക്കളേ.