ബൂലോകത്ത് മൊത്തത്തിൽ ആശയദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ആശയദാരിദ്രം പക്ഷെ എല്ലാവർക്കും ഇല്ല. ചിലർക്കു മാത്രം. ചിലർ പ്രത്യക്ഷപ്പെടുന്നതുതന്നെ ബൊറഡിയുടെ കൂമ്പാരവുമായിട്ടണെന്നു തോന്നും. പുതിയ ആളുകളും പഴയ ആളുകളും തമ്മിലുള്ള ഒരു താരതമ്യ പഠനം അല്ല ഇവിടം കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാലും പഴയ ആളുകളുടെ ഇപ്പോഴത്തെ സ്റ്റാന്റ് എന്ത് എന്നതാണ് ഇവിടെ പറയുന്നത്.
വിശാലൻ മഹാഭാരതം റീമിക്സുമായി ഇടക്കിടെ പ്രത്യക്ഷപെടുന്നുണ്ടെങ്കിൽ കൂടി ആ പഴയ ചിരിയുടെ ശബ്ദം പുറത്തേക്ക് കേൽക്കുന്നില്ല എന്നതാണ് മൂസാക്കാന്റെ അഭിപ്രായം. എന്റെ മത്രമല്ല മൊത്തം അഭിപ്രായവും അങ്ങിനെതന്നെയാണെന്ന് തോന്നുന്നു. ബെർളി പിന്നെ മുടങ്ങാതെ പകലുദിക്കുന്ന സൂര്യനെപോലെയും രാത്രി വരുന്ന ചന്ദ്രനെപോലെയും ദിവസം രണ്ട് പോസ്റ്റുകൾ വീതം ഇറക്കും. അതാണ് ഏക ഒരു ആശ്വാസം.
ഇനി ഒന്നു കൂടി താഴെക്ക് പോകുകയാണെങ്കിൽ എന്തെങ്കിലും സ്റ്റാൻഡേർഡ് ഒരു പൊടി കൂടുതലായതുകൊണ്ടാണോ എന്തോ വാഴക്കോടന്റെ ചില പോസ്റ്റുകളൊന്നും അങ്ങോട്ട് പിടിക്കുന്നില്ല. പിന്നെ പഴയ ആ പേരിന്റെ പുറത്ത് തിങ്ങി നിരങ്ങി പോകുക തന്നെയാണെന്ന് പറയാം. അത് ചിലപ്പോൾ മുഴുവൻ വായിക്കാതെ മറ്റുള്ളവർ ഇട്ട കമന്റ് നോക്കി വാഴക്കോടന്റെയല്ലേ എന്ന് വിചാരിച്ച് കമന്റിടുന്ന ചില ആളുകൾ.. ഇവരെയൊക്കെ എന്താണു ചെയ്യേണ്ടത്. പക്ഷെ വാഴക്കോടന്റെ പരീക്ഷണങ്ങളെ പ്രശംസിക്കാതെ വയ്യതാനും. ആളുകൾക്ക് ദഹിക്കുന്ന വിധത്തിൽ എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
കുറുമാന്റെ ഒരു വിവരവുമില്ല എന്ന് പറഞ്ഞ് പേപ്പറിൽ ഒരു പരസ്യം കൊടുക്കാറായിരിക്കുന്നു എന്നു തോന്നുന്നു. ദുബായ് മീറ്റിനു ശേഷം പുള്ളി സ്വാഹ എന്നു തന്നെ പറയാം. അങ്ങിനെയാണ് ഞമ്മക്ക് തോന്നണത്. തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം. കാപ്പിലാൻ പിന്നെ ബൂലോകം ഓൺലൈനിൽ ഇടക്കിടക്ക് ഒന്നു തല കാട്ടി പോകുന്നുണ്ട്. അത് തന്നെ കുറെ സമാധാനം. ഇടക്കിടക്ക് ആയാലും അക്ഷരങ്ങൾക്ക് നല്ല മൂർച്ചയുണ്ടെന്ന് വേണം പറയാൻ. ഏറ്റുത്ത് പറയേണ്ട മറ്റൊരു മാറ്റം സുനിൽ പണിക്കർ വളരെ ആവേശത്തോടെ വന്നു എന്നുള്ളതാണ്. പുതിയ കവിതകളും മറ്റും വളരെ അധികം നിലവാരം പുലർത്തിയിട്ടുണ്ട്.
എടുത്ത് പറയത്തക്ക മറ്റു രണ്ട് പേരാണ് കുമാരനും അരുൺ കായംകുളവും നീണ്ട ഇടവേളക്ക് ശേഷം എത്തിയ ബ്രിജ്ജ് വിഹാരവും വീണ്ടും വീണ്ടും പടിപടിയായി മുന്നേറുന്നുണ്ടെന്നത്. നർമ്മത്തിന്റെ മധുരം ചാലിച്ച എഴുത്ത് പിടിച്ചാണ് ആദ്യ രണ്ടുപേരും മുന്നേറുന്നതെങ്കിൽ ബ്രിജ്ജ് വിഹാരം ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ ശരിക്കും രസിപ്പിക്കുന്നു. ഇപ്പോൾ ആനുകാലിക ലോകത്ത് കാലെടുത്ത് വച്ച ബഷീർ വള്ളികുന്നിന്റെ ബ്ലോഗ് ഒരു ബെർളി ടച്ച് ഇടക്ക് വരുന്നുണ്ടോ എന്നു സംശയം എങ്കിലും അദ്ദേഹത്തിന്റെ ശ്രമവും പ്രശം സനീയം തന്നെയാണ്. പെട്ടന്ന് ഒരു ലക്ഷ്യത്തിലെത്താൻ ബഷീറിനു കഴിഞ്ഞു എന്ന് തന്നെയാണ് പ്രതീക്ഷ. നട്ടപിരാന്തനും തന്റെ പച്ച ഉടുപ്പുകാരിയുടെ കഥപറഞ്ഞ് വീണ്ടും ബ്ലോഗർമാരുടെ മനസ്സിൽ കയറികൂടി.
നന്ദപർവ്വം എന്താണാവോ മൗനമായിട്ടിരിക്കുന്നത്. അതും അറിയില്ല. അതു പോലെ തന്നെ കൈതമുള്ള് ശശി. അദ്ദേഹവും പുസ്തകപ്രകാശനത്തോട് കൂടി ഒരു വിവരവുമില്ല. ആളും ജ്വാലയായോ എന്തോ.? ഗുരുകുലം ഉമേഷ് വേറൊരു തലത്തിലൂടെ ബ്ലോഗിംഗ് കൊണ്ട് പോകുന്നത് ആരുടെയും ശ്രദ്ദയിൽ പെട്ടിട്ടില്ലെന്നു തോന്നുന്നു. പക്ഷെ അദ്ദേഹത്തിന്റെ അദ്ധ്വാനം വളരെ എടുത്ത് പറയേണ്ട ഒന്നു തന്നെയാണ്. അദ്ദേഹവും കാൽ വിനും കൂടി വേറെ ഉദ്ദ്വോകജനകമായ ഒരു തലത്തിൽ കൂടി ബ്ലോഗ്ഗിംഗ് കൊണ്ട് പോകുന്നു. അവിടെ ബുദ്ധിജീവികളുടെ ഒരു സംവാദമാണ് സത്യത്തിൽ നടക്കുന്നത്.
ഇതിനോക്കെ പുറമേ പുലിയൊന്നുമല്ലെങ്കിലും കഴിഞ്ഞമാസത്തെ ഏറ്റവും വലിയ ഒരു ബോറടി സംഭവം ഇവിടെ പറയാം. ബാവാ താനൂ രിന്റെ വഴുതനങ്ങ ചുട്ടത് വായിച്ചു മടുത്തു. അത് തന്നെയാണ് കഴിഞ്ഞ മാസങ്ങളിലെ ഏറ്റവും വലിയ ബോറടി. എന്തിനാ ബാവേ ഇതൊക്കെ. എത്ര പ്രാവശ്യം പോസ്റ്റ് ചെയ്യണം. ഓരോ ദിവസവും അഗ്രഗേറ്റർ തുറന്നാൽ ബാവ താനൂ രിന്റെ വഴുതനങ്ങ ചുട്ടതാണ് ബ്രേക്ക് ഫാസ്റ്റ്. ബാവ തനൂർ ഇത് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.
ഇനിയും ഉണ്ട് വേറെ പലരും. പക്ഷെ അപ്പോൾ പോസ്റ്റ് നീണ്ട് പോകും എന്നതിനാൽ വിശദീകരിക്കുന്നില്ല. എന്തൊക്കെ ആയാലും മറഞ്ഞിരുന്ന എല്ലാവരും നല്ല സൃഷ്ടികളും കൊണ്ട് വരണം എന്നു തന്നെയാണ് മൂസാക്കാന്റെ അഭിപ്രായം. എന്തായാലും ബൂലോകത്തിനു നല്ലതു വരട്ടെ....